പുരാതന ഇന്‍ക ജനതയുടെ മതാരാധനാ കേന്ദ്രമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ്‌ പെറുവിലെ സൈവീറ്റെ. അപുരിമാക് പ്രദേശ അബാന്‍കെ പ്രവിശ്യയിലുള്ള ഈ പ്രദേശം ചരിത്രാന്വേഷികൾക്കും സഞ്ചാരികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഇടമാണ്. ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരു കാഴ്ചയാണ്, പുരാതന ഇന്‍ക ജനതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരാതന ഇന്‍ക ജനതയുടെ മതാരാധനാ കേന്ദ്രമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ്‌ പെറുവിലെ സൈവീറ്റെ. അപുരിമാക് പ്രദേശ അബാന്‍കെ പ്രവിശ്യയിലുള്ള ഈ പ്രദേശം ചരിത്രാന്വേഷികൾക്കും സഞ്ചാരികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഇടമാണ്. ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒരു കാഴ്ചയാണ്, പുരാതന ഇന്‍ക ജനതയുടെ കൊത്തുപണികള്‍ അടങ്ങിയ ഭീമന്‍ പാറ.

ഉരഗങ്ങൾ, തവളകൾ, പൂച്ചകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളുടെയും കെട്ടിടങ്ങളുടെയും ഗോവണികളുടെയും മറ്റും ജ്യാമിതീയ രൂപങ്ങളുടെയും 200 ലധികം കൊത്തുപണികള്‍ അടങ്ങിയ കൂറ്റൻ പാറയാണിത്‌. ഏകദേശം രണ്ട് മീറ്റർ നീളവും നാല് മീറ്റർ വീതിയും ഈ പാറയ്ക്കുണ്ട്. കോൺകച്ച എന്നു പേരുള്ള കുന്നിൻ മുകളിലാണ് ഈ പാറ കണ്ടെത്തിയത്. ഇന്‍കന്‍ സംസ്കാരത്തിന്‍റെ ഭൗതിക തെളിവുകള്‍ വഹിക്കുന്ന സങ്കീർണ്ണമായ കൊത്തു പണികള്‍ ഉള്ള ഈ പാറ, ഇന്ന് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കാഴ്ചയാണ്.

ADVERTISEMENT

എന്താണ് ഈ കല്ലു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന കാര്യം ഇന്നും ആര്‍ക്കുമറിയില്ല. എന്നാല്‍, പൊതു ജലവിതരണ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായും പുരാതന എൻജിനിയർമാരെയും സാങ്കേതിക വിദഗ്ധരെയും കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനായുമാവാം ഈ പാറ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ ഊഹിക്കുന്നു. പല തവണ പഴയ കൊത്തുപണികള്‍ മായ്ച്ചതും പുതിയ കാര്യങ്ങള്‍ കൊത്തി ചേര്‍ത്തതുമായ അടയാളങ്ങള്‍ ഇതിനു മുകളില്‍ കാണാം. 

കൊളംബസിനു മുൻപുള്ള കാലഘട്ടത്തിലെ സംസ്കാരത്തെക്കുറിച്ച് പുരാവസ്തു ഗവേഷകർക്ക് ഉൾക്കാഴ്ച നൽകുന്നു എന്നതാണ് ഈ പാറയുടെ പ്രാധാന്യം. പാറ കണ്ടെത്തിയ സ്ഥലം ഇന്‍കന്‍ ജനതയുടെ മതകേന്ദ്രമായിരുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജലാരാധനയുമായി ബന്ധപ്പെട്ടതായിരുന്നു, ഇവിടെ നടത്തിയ ചടങ്ങുകള്‍, ഇക്കാര്യം പാറയില്‍ കാണുന്ന ചിത്രീകരണങ്ങളിലൂടെ ഗവേഷകര്‍ സ്ഥിരീകരിച്ചു. 

ADVERTISEMENT

പ്രകൃതിദത്തമായ പാറയല്ല ഇത് എന്നതാണ് അദ്ഭുതകരമായ മറ്റൊരു കാര്യം. എന്തൊക്കെ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ പാറ നിര്‍മിച്ചിട്ടുള്ളത് എന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ വസ്തുക്കളുമായി ഇതിന് സാമ്യമില്ല. വേറെയെവിടെയെങ്കിലും നിര്‍മിച്ച ശേഷം ഇവിടേക്ക് കൊണ്ടുവന്നതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

പാറയിലെ കൊത്തുപണികളെ സംബന്ധിച്ച് രസകരമായ മറ്റു ചില ആശയങ്ങളും പ്രചരിക്കുന്നുണ്ട്. നശിച്ചുപോയ ഒരു നഗരത്തിന്‍റെ ഭൂപടമാണ് ഇതെന്ന് ചിലര്‍ പറയുന്നു. ഇന്‍ക സാമ്രാജ്യത്തിന്‍റെ ഭൂപടമായിരിക്കാം എന്ന് മറ്റു ചിലര്‍. പ്രപഞ്ചത്തിന്‍റെ മാതൃക, അന്യഗ്രഹത്തില്‍ നിന്നും വന്ന വസ്തു എന്നിങ്ങനെയും ഇത് ചിത്രീകരിക്കപ്പെടുന്നു.

ADVERTISEMENT

English Summary: Sayhuite Mysterious Monuments in Peru