കഥകളുറങ്ങുന്ന വിര്‍ജീനിയയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു മനോഹര കാഴ്ചയാണ് ടാന്‍ജിയര്‍ ദ്വീപ്‌. തനതായ സംസ്കാരമുള്ള ജനതയും പ്രകൃതി സൗന്ദര്യവുമെല്ലാം ഇവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍ ഏറെ ദുഃഖകരമായ ഒരു സത്യവും ഈ ദ്വീപിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്; ഇഞ്ചിഞ്ചായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥകളുറങ്ങുന്ന വിര്‍ജീനിയയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു മനോഹര കാഴ്ചയാണ് ടാന്‍ജിയര്‍ ദ്വീപ്‌. തനതായ സംസ്കാരമുള്ള ജനതയും പ്രകൃതി സൗന്ദര്യവുമെല്ലാം ഇവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍ ഏറെ ദുഃഖകരമായ ഒരു സത്യവും ഈ ദ്വീപിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്; ഇഞ്ചിഞ്ചായി വെള്ളത്തിനടിയിലേക്ക് ആഴ്ന്നു പോവുകയാണ് ടാന്‍ജിയര്‍ ദ്വീപ്‌. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകും. 

ഇന്ന് നിരവധി സഞ്ചാരികള്‍ വന്നെത്തുന്ന ഒരു ഇടം കൂടിയാണ് ഇവിടം. ബോട്ടുകള്‍ വഴിയാണ് ദ്വീപിലേക്ക് എത്തിച്ചേരുന്നത്. ടൂറിസ്റ്റുകള്‍ക്കായി റെസ്റ്റോറന്റുകളും മികച്ച താമസ സൗകര്യങ്ങളുമെല്ലാം ദ്വീപിലുണ്ട്. ദ്വീപിലെ ആളുകളുടെ ജീവിതവും സംസ്കാരവുമായി ഇടപഴകാനും ജലവിനോദങ്ങള്‍ക്കും രുചികരമായ കടല്‍വിഭവങ്ങള്‍ ഫ്രെഷായി ആസ്വദിക്കാനും ഉള്ള അവസരവുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നു. എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അടുത്ത അന്‍പതു വര്‍ഷത്തിനുള്ളില്‍ യാത്ര തരപ്പെടുത്തണമെന്നു മാത്രം.

ADVERTISEMENT

ചെസാപീക്ക് ഉൾക്കടലിലാണ് ടാൻജിയർ ദ്വീപ് സ്ഥിതിചെയ്യുന്നത്. പ്രധാന ദ്വീപുകളില്‍ നിന്നുമുള്ള ദൂരം കാരണം കടലിനു നടുവില്‍ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ഈ ദ്വീപ്‌. അതുകൊണ്ടുതന്നെ ഇവിടെയുള്ള ജനതയുടെ ഭാഷയും അല്‍പ്പം വ്യത്യാസപ്പെട്ട അമേരിക്കന്‍ ഇംഗ്ലീഷ് വകഭേദമാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം ഹിമപാളികള്‍ ഉരുകുന്നതിനാല്‍ കടലിലെ ജലനിരപ്പ് ഉയര്‍ന്നു വരുന്നത് ദ്വീപിന് ഭീഷണിയുയര്‍ത്തുകയാണ് ഇപ്പോള്‍.1850 മുതൽ ഇന്നുവരെയുള്ള കണക്കു നോക്കിയാല്‍ ദ്വീപിന്‍റെ കരഭാഗത്തിന്‍റെ വിസ്തീര്‍ണ്ണം 67% കുറഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ഭാഗം അടുത്ത അന്‍പതു വര്‍ഷത്തിനുള്ളില്‍ കടല്‍ വിഴുങ്ങും എന്നാണു കണക്കുകള്‍ പറയുന്നത്. 

By Nicole R Young/shutterstock

2010 സെന്‍സസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 727 ആണ്. 1770കളിലാണ് ഇവിടെ ആളുകള്‍ താമസമാരംഭിച്ചത്. കര്‍ഷകരായിരുന്നു അവരിലേറെയും. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ അവര്‍ ചെസാപീക്ക് ഉൾക്കടലിൽ മത്സ്യബന്ധനം ആരംഭിച്ചു. കടലിനെ ആശ്രയിച്ചാണ്‌ ഇപ്പോള്‍ ഇവിടെയുള്ള കൂടുതല്‍ ആളുകളുടെയും ജീവിതം.  പ്രത്യേക ഭാഷയും സംസ്കാരവുമുള്ള ഈ ദ്വീപ്‌ 'നാഷണല്‍ രജിസ്റ്റര്‍ ഓഫ് ഹിസ്റ്റോറിക് പ്ലേസസ്' ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

ADVERTISEMENT

ദ്വീപിന്‍റെ സംരക്ഷണം ഉറപ്പു വരുത്തണം എന്ന് പതിറ്റാണ്ടുകളായി രാഷ്ട്രീയ പ്രതിനിധികളോട് ദ്വീപുനിവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. ജെട്ടികളും കടല്‍ ഭിത്തികളും നിര്‍മ്മിച്ചാല്‍ ദ്വീപിനെ രക്ഷിക്കാനാവും. താമസക്കാരും ഹിസ്റ്ററി മ്യൂസിയം അധികൃതരും ചേര്‍ന്ന് കടൽഭിത്തി ഫണ്ടിനായി പണം സ്വരൂപിക്കുന്നത് തുടരുകയാണ്. 2017 ൽ ഇവിടം മാധ്യമശ്രദ്ധ നേടിയതിനെ തുടര്‍ന്ന്, സഹായം നല്‍കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദ്വീപിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടാവുകയോ സഹായം ലഭിക്കുകയോ ഒന്നുമുണ്ടായില്ല.

English Summary: Visiting Tangier Island