സഞ്ചാരികളെ കാത്തിരിക്കുകയാണ് ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരങ്ങൾ. ആരെയും ആകർഷിക്കുന്ന കാഴ്ചകൾ തന്നെയാണ് എടുത്തു പറയേണ്ട പ്രത്യേകത. മനോഹരമായ തീരങ്ങളും ചരിത്രം പറയുന്ന ക്ഷേത്രങ്ങളും പ്രകൃതിയുടെ വരദാനമെന്നു ഉറപ്പിച്ചു പറയാൻ കഴിയുന്ന ഭൂഭാഗങ്ങളുമൊക്കെയാണ് ദക്ഷിണ കൊറിയയിലെ ഉസാഗ് ഡെയ്‌ഗുവിൽ എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളെ കാത്തിരിക്കുകയാണ് ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരങ്ങൾ. ആരെയും ആകർഷിക്കുന്ന കാഴ്ചകൾ തന്നെയാണ് എടുത്തു പറയേണ്ട പ്രത്യേകത. മനോഹരമായ തീരങ്ങളും ചരിത്രം പറയുന്ന ക്ഷേത്രങ്ങളും പ്രകൃതിയുടെ വരദാനമെന്നു ഉറപ്പിച്ചു പറയാൻ കഴിയുന്ന ഭൂഭാഗങ്ങളുമൊക്കെയാണ്  ദക്ഷിണ കൊറിയയിലെ ഉസാഗ് ഡെയ്‌ഗുവിൽ എത്തുന്ന യാത്രികരെ കാത്തിരിക്കുന്നത്. 

വ്യാവസായിക നഗരം എന്നു പേരുള്ള പൊഹാങിലേക്ക് യാത്ര ആരംഭിക്കാം. ക്യാമ്പ് ഹെൻറിയിൽ നിന്നും 71 കിലോമീറ്റർ മാത്രമാണ് പൊഹാങിലേക്കുള്ള ദൂരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ കമ്പനി മുതൽ രാജ്യത്തെ വലിയ സീ ഫുഡ് മാർക്കറ്റായ ജൂക്ഡോ മാർക്കറ്റ് വരെ സ്ഥിതി ചെയ്യുന്നത് പൊഹാങിലാണ്. ഒയോസ ക്ഷേത്രം, ബോഗിയോങ്സ ക്ഷേത്രവും അതിനു ചുറ്റുമുള്ള മനോഹരമായ ഭൂവിഭാഗങ്ങളും 1700 മീറ്റർ ദൂരത്തിൽ നീണ്ടു കിടക്കുന്ന ബുക്‌ബു ബീച്ചുമൊക്കെ  മനസുകവരുന്ന കാഴ്ചകളാണ്.

ADVERTISEMENT

ഹോമിഗോട്ട് ബീച്ചിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന സവിശേഷമായ ഒരു കാഴ്ചയാണ്  ''ഹാൻഡ് ഓഫ് ഹാർമണി''. കടലിനു നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജലത്തിന് മുകളിലായി ഒരു കൈ ഉയർന്നു നിൽക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. വെങ്കലത്തിലാണ് പണി തീർത്തിരിക്കുന്നത്. വിശേഷപ്പെട്ട ഈ കാഴ്ച കാണാനായി ധാരാളം സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. 'വില്ലേജ് ഓൺ എ ടൈഗേഴ്‌സ് ടെയ്ൽ' എന്നാണ് ഹോമിഗോട്ടിന്റെ അർഥം. കൊറിയയിൽ ആദ്യം സൂര്യനുദിക്കുന്ന സ്ഥലം കൂടിയാണിത്. സൂര്യന്റെ ആദ്യ കിരണങ്ങൾ ഹാൻഡ് ഓഫ് ഹാർമണിയിൽ പതിക്കുന്നതും ആ തിളക്കവും കാണേണ്ട കാഴ്ചകളിൽ ഒന്നുതന്നെയാണ്. 

ഡെയ്‌ഗു-പൊഹാങിലേക്കുള്ള യാത്രയുടെ അവസാനത്തിലാണ്  ഹോമിഗോട്ട്. അതിസുന്ദരമായ മലനിരകളും അവയെ ചുംബിച്ചു കൊണ്ടു നീങ്ങി നീങ്ങി പോകുന്ന വെളുപ്പും നീലയും കലർന്ന മേഘക്കൂട്ടങ്ങളും നീണ്ടു നിവർന്നു കിടക്കുന്ന പാതയുമൊക്കെ യാത്രയെ ഏറെ ഹരം കൊള്ളിക്കും. പൊഹാങിലേയ്ക്ക് അടുക്കുംതോറും പുകക്കുഴലുകളും വലിയ ടവറുകളുമെല്ലാം രാജ്യത്തെ വലിയ വ്യവസായ നഗരത്തിന്റെ പ്രതീകവും പേറി ഉയർന്നു നിൽക്കുന്നുണ്ടാകും. ഒരു വശം നിറയെ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളും മറുവശത്തു ഹ്യുണ്ടായിയുടെ ബഹുനിലകെട്ടിടങ്ങളും ഉയർന്നു നിൽക്കുന്നതു കാണാം. 

ADVERTISEMENT

യാത്ര പൊഹാങ് പിന്നിടുമ്പോൾ രാജ്യത്തിന്റെ വിശാലമായി പരന്നു കിടക്കുന്ന കൃഷിഭൂമി കൊറിയയുടെ കാർഷിക  മുഖം വിളിച്ചു പറയും. പഴമ പേറുന്ന ധാരാളം വീടുകൾ ഈ ഭാഗങ്ങളിൽ കാണുവാൻ കഴിയും. ഹോമിഗോട്ടിലേയ്ക്ക് അടുക്കുംതോറും കിഴക്കൻ കടലും തിരക്കേറെയുള്ള നഗരകാഴ്ച്ചകളും തേടി വരും. വ്യത്യസ്തമായ മൽസ്യവിഭവങ്ങളുമായി പാതയ്ക്കിരുവശവുമായി ധാരാളം ഭക്ഷണശാലകൾ കാണാം. കടൽക്കാക്കകളും ഹോമിഗോട്ട് ലൈറ്റ് ഹൗസും അലയടിക്കുന്ന തിരമാലകളുടെ ശബ്ദവുമെല്ലാം സുന്ദര കാഴ്ചകളുടെ പുതിയ വാതായനങ്ങൾ തുറക്കും. കടലിനു മുകളിലായി ഉയർന്നു നിൽക്കുന്ന ഹാൻഡ് ഓഫ്  ഹാർമണി ഹൃദയം കവരും. വിരലുകൾ തുറന്നു പിടിച്ചിരിക്കുന്ന രീതിയിൽ കടലിനു നടുവിലായി ഉയർന്നു നിൽക്കുന്ന ആ കൈയുടെ കാഴ്ച സഞ്ചാരികളിൽ വിസ്മയം സൃഷ്ടിക്കുക തന്നെ ചെയ്യും.

English Summary: A big hand for Homigot