വസന്തത്തിന്റെ വരവ് വിളിച്ചറിയിച്ചുകൊണ്ടു പുഷ്പിച്ചു നിൽക്കുന്ന തരുലതാദികളുടെ കാഴ്ച ആരുടെയാണ് മനസ് നിറയ്ക്കാത്തത്? ഇലകളെ മറച്ചു കൊണ്ട് വിടർന്നു നിൽക്കുന്ന പൂക്കൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. നോക്കെത്താ ദൂരത്തോളം പല നിറത്തിൽ, വിവിധങ്ങളായ സൗരഭ്യത്താൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ കാഴ്ച കാണാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസന്തത്തിന്റെ വരവ് വിളിച്ചറിയിച്ചുകൊണ്ടു പുഷ്പിച്ചു നിൽക്കുന്ന തരുലതാദികളുടെ കാഴ്ച ആരുടെയാണ് മനസ് നിറയ്ക്കാത്തത്? ഇലകളെ മറച്ചു കൊണ്ട് വിടർന്നു നിൽക്കുന്ന പൂക്കൾ  ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. നോക്കെത്താ ദൂരത്തോളം പല നിറത്തിൽ, വിവിധങ്ങളായ സൗരഭ്യത്താൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ കാഴ്ച കാണാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണ് കാലിഫോർണിയ. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സന്ദർശകരെ അനുവദിക്കുന്നുണ്ടെങ്കിലും സുരക്ഷാക്രമീകരണങ്ങളെല്ലാം പാലിക്കേണ്ടതായിട്ടുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കണം. അതായതു മറ്റുള്ളവരിൽ നിന്നും 6 അടിയോളം അകലത്തിലായിരിക്കണം. മുഖം മറയ്ക്കുകയും കൃത്യമായ ഇടവേളകളിൽ കൈകൾ സാനിറ്റൈസ് ചെയ്യുകയും വേണം. അരുമമൃഗങ്ങളെ കൂടെ കൂട്ടിയിട്ടുണ്ടെങ്കിൽ അവ പൂക്കൾ നശിപ്പിക്കാതിരിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. 

ADVERTISEMENT

ഫ്രെസ്നോ കൗണ്ടി 

പുഷ്പങ്ങൾ മാത്രമല്ല, ഫലവൃക്ഷങ്ങളും പൂത്തു തളിർത്തു നിൽക്കുന്ന കാഴ്ചയുമായി അതിഥികളെ സ്വീകരിക്കുന്ന നാടാണ് ഫ്രെസ്നോ കൗണ്ടി.  ഫെബ്രുവരി പകുതിയോടെ ആണ് ഇവിടെ വസന്തകാലത്തിന്റെ ആരംഭം. 

വെള്ള നിറത്തിലും പിങ്ക് നിറത്തിലുള്ള മനോഹരമായ പുഷ്പങ്ങൾ സന്ദർശകരുടെ ഉള്ളം കുളിർപ്പിക്കും. ഫെബ്രുവരി പകുതിയോടെ ആരംഭിച്ചു മാർച്ച് അവസാനം വരെ ഈ കാഴ്ച ആസ്വദിക്കാൻ കഴിയും. 

സാൻ ഡീയാഗോ 

ADVERTISEMENT

മാർച്ച് മുതൽ ഏപ്രിൽ വരെയാണ് ഇവിടെ വസന്തകാലം. കിഴക്കൻ സാൻ ഡീയാഗോയിലെ  അൻസാ ബോറഗോ ഡെസേർട്ട് സ്റ്റേറ്റ് പാർക്കിലേയ്ക്കുള്ള യാത്ര ഏവരുടെയും ഹൃദയം കവരും. പല വലുപ്പത്തിൽ  വിവിധ നിറങ്ങളിലാറാടി നിൽക്കുന്ന സസ്യങ്ങളും വൃക്ഷങ്ങളും കാണേണ്ട കാഴ്ച തന്നെയാണ്. സാൻ ഡീയാഗോയിലെ നോർത്ത് കൗണ്ടിയിലും വസന്തത്തിന്റെ വരവ് ഉത്സവം തീർക്കും. അമ്പതു ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന പുഷ്പകാലം കാണണമെങ്കിൽ മാർച്ച് മുതൽ മെയ് ആദ്യവാരം വരെ ഇവിടം സന്ദർശിക്കാവുന്നതാണ്.

മ്യൂറിയേറ്റ 

മാർച്ച് മുതൽ മെയ് മാസത്തിന്റെ അവസാന പാദം വരെയാണ് ഇവിടം സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുക. വെർബനാസ്, പോപ്പീസ്, പ്രിംറോസ്, ഡെസേർട്ട് ലില്ലിസ് തുടങ്ങി വിവിധ തരത്തിലുള്ള ധാരാളം പുഷ്പങ്ങൾ വസന്തത്തിന്റെ വരവ് അറിയിച്ചു അവിടമാകെ വിരിയും. എൽസിനോർ റീജിയണിലും ഇവ കാണാവുന്നതാണ്. ഏറ്റവും മനോഹരമായി ഈ പുഷ്പക്കൂട്ടങ്ങൾ ദർശിക്കാനാകുക വാക്കർ കാന്യൻ ട്രയിൽ ഭാഗത്തു നിന്നാണ്. 

സാന്റാ ബാർബറ ബൊട്ടാണിക് ഗാർഡൻ

ADVERTISEMENT

നഗരത്തിനു മുകളിയായി മലയടിവാരത്തിൽ എഴുപത്തിയെട്ടു ഏക്കറിൽ വിശാലമായി പരന്നു കിടക്കുന്ന സാന്റാ ബാർബറ ബൊട്ടാണിക് ഗാർഡൻ. തദ്ദേശീയമായി വളരുന്ന ധാരാളം സസ്യങ്ങൾ ഇവിടെ കാണാവുന്നതാണ്. ആയിരത്തോളം വിവിധ തരത്തിലുള്ള സസ്യങ്ങളും അവയുടെ പൂക്കളും ഇവിടെ വിരിഞ്ഞു നിൽക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതലുകളോടും കൂടിയാണ് ഇവിടെ പ്രവേശനം.

മാറിപോസ കൗണ്ടി 

വസന്തകാലത്തെ തൊട്ടറിയണമെന്നുണ്ടെങ്കിൽ യോസെമിറ്റയിലെ മാറിപോസ കൗണ്ടി സന്ദർശിക്കണം. ധാരാളം പുഷ്പങ്ങൾ വസന്തകാലത്തു ഇവിടെ വിരിയും. അവരിൽ പ്രധാനികളാണ് പോപ്പീസ്, സ്പൈഡർ ലൂപിൻസ്, ഈവെനിംഗ് പ്രിംറോസ്, ഔൾസ് ക്ലോവർ, റെഡ് ബഡ്‌സ്  മുതലായവ. വിവിധ നിറത്തിലും വലുപ്പത്തിലും രൂപത്തിലുമുള്ള പൂക്കളുടെ ഒരു സമ്മേളനം തന്നെ മാറിപോസ കൗണ്ടിയിൽ കാണാവുന്നതാണ്. വസന്തത്തിൽ ഇവിടെ നിന്നുള്ള കാഴ്ച ഏറെ നയനാനന്ദകരമാണ്.

English Summary: Spring Blooms in California