തെക്കുകിഴക്കൻ ഏഷ്യയിലുള്ള, പോക്കറ്റിലൊതുങ്ങുന്ന ചെലവില്‍ യാത്ര ചെയ്യാൻ പറ്റിയ രാജ്യമാണ്ലാവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടെ. എല്ലാം കൊണ്ടും സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്ന്. നെൽ‌പാടങ്ങൾ, പച്ചപ്പ് നിറഞ്ഞ ഗ്രാമപ്രദേശങ്ങൾ, നീല വർണ തടാകങ്ങൾ എന്നിവയെല്ലാം കണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്കുകിഴക്കൻ ഏഷ്യയിലുള്ള, പോക്കറ്റിലൊതുങ്ങുന്ന ചെലവില്‍ യാത്ര ചെയ്യാൻ പറ്റിയ രാജ്യമാണ് ലാവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടെ. എല്ലാം കൊണ്ടും സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്ന്. നെൽ‌പാടങ്ങൾ, പച്ചപ്പ് നിറഞ്ഞ ഗ്രാമപ്രദേശങ്ങൾ, നീല വർണ തടാകങ്ങൾ എന്നിവയെല്ലാം കണ്ട് ബൈക്കിൽ യാത്ര നടത്താൻ പറ്റിയയിടം. അതിശയകരമായ പർവതങ്ങളുടെയും പാറക്കൂട്ടങ്ങളുടെയും നാട്ടിലൂടെ ലാവോസിലെ വാങ് വിയാങിന്റെ മണ്ണിലൂടെ യാത്ര നടത്താം.

By pojvistaimage/shutterstock

ഏഷ്യയിലെ ഏറ്റവും മനോഹരമായ മോട്ടോർബൈക്ക് റൂട്ടുകളിലൊന്നാണ് വാങ് വിയാങ്. ബൈക്ക് പ്രേമികൾ തിരഞ്ഞെടുക്കുന്ന റൂട്ടുകളിലൊന്നാണിവിടം.

ADVERTISEMENT

നടപ്പാലങ്ങളിലൂടെ പോകുന്ന ബൈക്കുകൾ 

വാങ് വിയാങിന്റെ ഏറ്റവും വലിയ ആകർഷണം മുളകൊണ്ട് നിർമിച്ച പാലങ്ങളാണ്. വീതി കൂടിയവയും  മനുഷ്യർക്ക് നടക്കാൻ മാത്രം വീതിയുള്ളതുമായ പാലങ്ങളുണ്ട്. എന്നാൽ ഈ നേർത്ത പാലങ്ങളിലൂടെ ബൈക്കും കടന്നുപോകും. ഇവിടെയെത്തിയാൽ യാത്രകളിൽ തരണം ചെയ്യേണ്ട ഒരു സാഹസികതയാണ് ഈ പാലങ്ങളിലൂടെയുള്ള ബൈക്ക് യാത്ര.

ADVERTISEMENT

മനോഹര ദൃശ്യങ്ങൾ അടങ്ങിയ കൊച്ചു ഗ്രാമമായ ബാൻ ഫാ ടാങ് നദി മുറിച്ചുകടക്കാനുള്ള ഒരു പാലമാണ് ഇവിടുത്തെ ഹൈലൈറ്റ്. മുള കൊണ്ടുള്ള ചെറിയ പാലം. ഒരു ബൈക്കിന് കഷ്ടിച്ച് കടന്നു പോകാൻ സാധിക്കുന്നത്ര വീതി മാത്രമേ ഈ പാലത്തിനുള്ളൂ. ഒരൽപ്പം സാഹസീകമായി വേണം ഇതിലൂടെ കടന്നുപോകാൻ. കൂടാതെ, നദിയോട് ചേർന്ന് വാട്ട് ഫോംകർ ചായ് മോങ് കോൾ എന്ന പേരിൽ ഒരു ചെറിയ ബുദ്ധക്ഷേത്രവുമുണ്ട്. അതിമനോഹരമായ ഈ ക്ഷേത്രവും കാണാതെ കടന്നു പോകാനാകില്ല.

പർവതങ്ങളാൽ കോട്ട തീർക്കപ്പെട്ട, ലാവോസിന്റെ അതിശയകരമായ പനോരമകളിലൂടെ വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള തകർപ്പൻ ചോയ്സാണ് ഇൗ യാത്ര.

ADVERTISEMENT

കെങ്‌ ന്യൂയി വെള്ളച്ചാട്ടം

By Pattanan Chaichana/shutterstock

നഗരത്തിൽ നിന്ന് 30 മിനിറ്റ് യാത്ര ചെയ്താൽ കെങ്‌ ന്യൂയി വെള്ളച്ചാട്ടത്തിനരികിൽ എത്താം. ചൂടുള്ള കാലാവസ്ഥയിൽ നിന്നു തണുക്കാൻ പറ്റിയ സ്ഥലം. വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരുന്ന മനോഹരയാത്രയാണ് പ്രധാന ആകർഷണം. സുന്ദരമായ പ്രകൃതി, പരമ്പരാഗത ലാവോഷ്യൻ വീടുകൾ, മനോഹരമായ ഫാമുകൾ എന്നീ കാഴ്ചകളും ആസ്വദിക്കാം. പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ക്കൊപ്പം ചെറിയ കുളങ്ങൾ, ചെറുവെള്ളച്ചാട്ടങ്ങൾ, മനോഹരമായ തടി പാലങ്ങൾ എന്നിവയിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു മാന്ത്രിക ജംഗിൾ ട്രിപ്പുപോലെ തോന്നും.

English Summary: The Laos motorcycle diaries