മാലദ്വീപ് ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ, ബോളിവുഡ് നടീനടന്മാരുടെ ഇന്‍സ്റ്റഗ്രാം പേജുകൾ നിശ്ചലമായ അവസ്ഥയിലാണ്! ചിലരാകട്ടെ യാത്രയില്ലാതെ എന്താഘോഷം എന്ന കുറിപ്പിനൊപ്പം പഴയയാത്രാ ചിത്രങ്ങൾ പങ്കുവച്ചിരിക്കകയാണ്. ഈ സമയത്ത് അല്‍പ്പം വ്യത്യസ്തമായ ഒരു വെക്കേഷന്‍ സ്പോട്ടില്‍ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലദ്വീപ് ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ, ബോളിവുഡ് നടീനടന്മാരുടെ ഇന്‍സ്റ്റഗ്രാം പേജുകൾ നിശ്ചലമായ അവസ്ഥയിലാണ്! ചിലരാകട്ടെ യാത്രയില്ലാതെ എന്താഘോഷം എന്ന കുറിപ്പിനൊപ്പം പഴയയാത്രാ ചിത്രങ്ങൾ പങ്കുവച്ചിരിക്കകയാണ്. ഈ സമയത്ത് അല്‍പ്പം വ്യത്യസ്തമായ ഒരു വെക്കേഷന്‍ സ്പോട്ടില്‍ നിന്നും ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ അലാന പാണ്ഡെ. അരിസോണിയയിലെ ബീച്ചിനരികില്‍ നിന്നും എടുത്ത മനോഹരമായ ഫോട്ടോ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.

ADVERTISEMENT

കാമുകൻ ഐവർ മക‌‌ക്രോയ്‌ക്കൊപ്പമാണ് അലാനയുടെ യാത്ര. ഐവറിന്‍റെ തോളിലേറി നില്‍ക്കുന്ന അലാനയുടെ ചിത്രവും കാണാം. മുന്‍പ് മാലദ്വീപിലും യൂട്ടായിലുമെല്ലാം ഇരുവരും ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്.

ADVERTISEMENT

അരിസോണയിലെ സെഡോണയില്‍ നിന്നുമാണ് അലാന ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. കൊക്കോനോ ദേശീയ വനത്തിനുള്ളിലാണ് സെഡോണ സ്ഥിതിചെയ്യുന്നത്. എവിടെ നോക്കിയാലും കാണുന്ന വിചിത്രാകൃതിയില്ല ചുവന്ന മണൽക്കല്ലുകകളാണ് സെഡോണയുടെ പ്രധാന ആകർഷണം. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ ഇവ തിളങ്ങുന്ന കാഴ്ച അതിമനോഹരമാണ്. 

ADVERTISEMENT

1950 കളിലാണ് സെഡോണ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ആരംഭിച്ചത്. ഇന്ന്, ഹൈക്കിംഗ്, മൗണ്ടെയ്‌ൻ ബൈക്കിംഗ് തുടങ്ങിയവക്കെല്ലാം ഏറെ ജനപ്രിയമാണ് ഈ പ്രദേശം. നിരവധി സിനിമകളിലും സീരീസുകളിലുമെല്ലാം ഈ പ്രദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

English Summary: Celebrity Travel, Alanna Panday Arizona Trip