പാരീസിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഈഫല്‍ ടവര്‍. കഴിഞ്ഞ ദിവസം ഈഫല്‍ ടവര്‍ പരിസരത്ത് 'മുളച്ചു പൊങ്ങിയത്' അദ്ഭുതകരമായ ഒരു കാഴ്ചയായിരുന്നു, ടവറിനു മുന്നിലതാ ആഴമുള്ള ഒരു മലയിടുക്ക്! ഒന്ന് കാല്‍ തെറ്റിയാല്‍ താഴേക്ക് പതിക്കും എന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു മനോഹര കലാസൃഷ്ടിയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരീസിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഈഫല്‍ ടവര്‍. കഴിഞ്ഞ ദിവസം ഈഫല്‍ ടവര്‍ പരിസരത്ത് 'മുളച്ചു പൊങ്ങിയത്' അദ്ഭുതകരമായ ഒരു കാഴ്ചയായിരുന്നു, ടവറിനു മുന്നിലതാ ആഴമുള്ള ഒരു മലയിടുക്ക്! ഒന്ന് കാല്‍ തെറ്റിയാല്‍ താഴേക്ക് പതിക്കും എന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു മനോഹര കലാസൃഷ്ടിയായിരുന്നു അത്. 

ഫ്രഞ്ച് സ്ട്രീറ്റ് ആര്‍ട്ടിസ്റ്റായ ജീന്‍ റീന്‍ ആണ് ഇതിനു പിന്നിലെ കരവിരുത്. ഈഫൽ ടവറിന് എതിർവശത്തുള്ള എസ്‌പ്ലാനേഡ് ഡു ട്രോകാഡെറോയുടെ ഭാഗത്ത് സ്ഥാപിച്ച വലിയ ഒരു ഫോട്ടോമൊണ്ടാഷ് ആണിത്. കാണുന്നവര്‍ക്ക് വലിയ മലയിടുക്ക് പോലെയുള്ള ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ സൃഷ്ടിക്കുന്നതാണ് ഇത്. 

Image From JR Twitter
ADVERTISEMENT

38കാരനായ ജീന്‍ ഇതാദ്യമായല്ല ഇത്തരം കലാസൃഷ്ടികള്‍ ഉണ്ടാക്കുന്നത്. 2019 ഏപ്രിലിൽ‌ ഇത്തരത്തിലുള്ള നിരവധി മായക്കാഴ്ചകള്‍ നിറഞ്ഞ ഒരു ഫോട്ടോ ഇൻസ്റ്റാളേഷൻ‌ ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു. നിലത്തുനിന്ന് ഉയരുന്നതായി തോന്നിക്കുന്ന ലൂ‌വ്രെ പിരമിഡിന്‍റെ ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. നെയ്‌റോബിയുടെ ചേരികളിലും ഫാവെലാസ് ഓഫ് റിയോയിലും ഇദ്ദേഹം സ്ഥാപിച്ച പോര്‍ട്രെയിറ്റുകള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായിരുന്നു. 

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ മാസങ്ങൾ അടച്ചതിനുശേഷം ജൂലൈ പകുതിയോടെ വീണ്ടും വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഈഫല്‍ ടവര്‍. സഞ്ചാരികള്‍ക്ക് ജൂൺ 1 മുതൽ‌ ടിക്കറ്റുകൾ‌ വാങ്ങാൻ‌ കഴിയും. മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ജൂലൈ 16 മുതൽ‌ക്കായിരിക്കും വീണ്ടും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക എന്നാണു കരുതുന്നത്. കൊറോണ വൈറസിനെതിരെയുള്ള പ്രത്യേക ആരോഗ്യ നടപടിക്രമങ്ങൾ ആ സമയത്തും തുടരും.

Image From Twitter
ADVERTISEMENT

കഴിഞ്ഞ വര്‍ഷം കൊറോണ മൂലം വളരെയേറെക്കാലം ഈഫല്‍ ടവര്‍ അടച്ചിട്ടിരുന്നു. സാധാരണയായി പ്രതിവര്‍ഷം  7 ദശലക്ഷം സന്ദർശകരാണ് ഈഫല്‍ ടവറില്‍ എത്തുന്നത്.

English Summary: Artist Creates Eiffel Tower Optical Illusion