ഓരോ സമയത്തും സന്ദര്‍ശകരെ അതിശയിപ്പിക്കുന്ന ഓരോ രൂപമാണ് ഇൗ തടാകത്തിന്. മഞ്ഞുറഞ്ഞ അവസ്ഥയിൽ വ്യാളിയുടെ കണ്ണുപോലെ തോന്നിപ്പിക്കും. ഒരേ സമയം നിഗൂഢവും കൗതുകകരവുമായ ഇടം. മേപ്പിൾ മരങ്ങളുടെ ഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ട ജപ്പാനിലെ ഹച്ചിമന്തൈ പർവതത്തിലാണ് ലോക സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഈ അപൂർവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ സമയത്തും സന്ദര്‍ശകരെ അതിശയിപ്പിക്കുന്ന ഓരോ രൂപമാണ് ഇൗ തടാകത്തിന്. മഞ്ഞുറഞ്ഞ അവസ്ഥയിൽ വ്യാളിയുടെ കണ്ണുപോലെ തോന്നിപ്പിക്കും. ഒരേ സമയം നിഗൂഢവും കൗതുകകരവുമായ ഇടം. മേപ്പിൾ മരങ്ങളുടെ ഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ട ജപ്പാനിലെ ഹച്ചിമന്തൈ പർവതത്തിലാണ് ലോക സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഈ അപൂർവ പ്രതിഭാസമുള്ളത്.

ഹച്ചിമന്തൈ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന നിരവധി അഗ്നിപർവത തടാകങ്ങളിൽ ഒന്നാണ് കഗാമി നുമ എന്ന തടാകം. ഒറ്റനോട്ടത്തിൽ ഇതൊരു ചെറിയ ജലാശയമാണെന്ന് തോന്നും. വേനൽക്കാലത്ത് വെള്ളം കുറഞ്ഞും മഞ്ഞുകാലത്ത് തണുത്തുറഞ്ഞും കിടക്കുന്ന തടാകം, ശൈത്യകാലത്താണ് അദ്ഭുതകാഴ്ചയായി മാറുന്നത്. 

ADVERTISEMENT

വ്യാളിയുടെ കണ്ണുപോലെ തീഷ്ണമായ ചിത്രം

മഞ്ഞിൽ ഉറച്ച ഇൗ തടാകം പതിയെ ഉരുകാൻ തുടങ്ങുമ്പോൾ ജലത്തിൽ അടിഞ്ഞുകൂടിയ ഐസ് ഒരു ചെറിയ ദ്വീപായി കുളത്തിന് നടുക്ക് രൂപപ്പെടും. അതിനു ചുറ്റും വെള്ളത്തിന്റെ ഒരു വലയവും ഉണ്ടാകും. ആ കാഴ്ച വലിയ ഡ്രാഗൺ കണ്ണുപോലെ തോന്നിപ്പിക്കും. മനോഹരവും അദ്ഭുതപ്പെടുത്തുന്നതുമായ ഈ പ്രതിഭാസം വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ നീണ്ടുനിൽക്കൂ. ഈ സമയത്ത് ശക്തിയായി കാറ്റു വീശുമ്പോൾ തടാകത്തിന്റെ നടുക്കുള്ള മഞ്ഞ് വട്ടത്തിൽ കറങ്ങുന്നതായും അനുഭവപ്പെടും. 

ADVERTISEMENT

കഗാമി എന്നാൽ കണ്ണാടി എന്നാണ് അർത്ഥം. തടാകത്തെ പൊതുവെ കഗാമി പോണ്ട് അഥവാ തടാകത്തിന്റെ കണ്ണാടി എന്നാണ് വിളിക്കുന്നത്. ശൈത്യകാലം ഒഴികെ മറ്റെല്ലാ സമയത്തും അതിസുന്ദരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതാണ് ഇവിടം. കണ്ണാടിപോലെ പ്രതിഫലിക്കുന്ന തടാകത്തിലെ വെള്ളത്തിൽ ചുറ്റുമുള്ള കാടിന്റെ ഭംഗി ആസ്വദിക്കുവാനായി നിരവധി സഞ്ചാരികളും ഇവിടെയെത്താറുണ്ട്.

English Summary: Japan's mysterious 'Dragon Eye' lake