ഷാങ്ഹായ് നഗരവാസികൾ മതവിശ്വാസികളല്ല. എങ്കിലും ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മോസ്‌ക്കും അവിടെയുണ്ട്. ഷാങ്ഹായിലെ പുരാതന ബുദ്ധ ക്ഷേത്രം ജെയ്ഡ് ബുദ്ധയാണ്. അനന്തശയന രൂപിയായ ബുദ്ധന്റെ ശിൽപമാണു ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. വേറെ രണ്ടു ബുദ്ധ ശിൽപങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമന്ദിരത്തിനു ചുറ്റുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ ഷാങ്ഹായ് നഗരവാസികൾ മതവിശ്വാസികളല്ല. എങ്കിലും ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മോസ്‌ക്കും അവിടെയുണ്ട്. ഷാങ്ഹായിലെ പുരാതന ബുദ്ധ ക്ഷേത്രം ജെയ്ഡ് ബുദ്ധയാണ്. അനന്തശയന രൂപിയായ ബുദ്ധന്റെ ശിൽപമാണു ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. വേറെ രണ്ടു ബുദ്ധ ശിൽപങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമന്ദിരത്തിനു ചുറ്റുമുള്ള തൂക്കു വിളക്കുകൾ ആകർഷകം. ബുദ്ധമത പഠനകേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസം ക്ഷേത്രവളപ്പിൽ സ്ഥിതി ചെയ്യുന്നു. പ്രഭാതങ്ങളിൽ സന്യാസിമാർ നിരയായി ഭിക്ഷാടനത്തിനിറങ്ങും. ബുദ്ധസൂക്തം ചൊല്ലി മണി മുഴക്കിയാണ് നഗരപ്രദക്ഷിണം.

ഇൗ കാഴ്ചകൾക്കപ്പുറം ഷാങ്ഹായ്യിലെ എ.പി. മാർക്കറ്റ് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾക്കു പ്രശസ്തമാണ്. ആഢംബര വസ്തുക്കൾ മുതൽ ഇലക്ട്രോണിക്സ് സാധനങ്ങൾ വരെ ഇവിടെ ലഭ്യമാണ്.  

ADVERTISEMENT

സിറ്റി ഗോഡ് ടെംപിളിനു സമീപത്താണു യുവാൻ ഗാർഡൻ. അതിനോടു ചേർന്നു യുവാൻ ബസാർ. മിങ് രാജവംശമാണ് ആറ് ഏക്കർ സഥലത്ത് യുവാൻ ഗാർഡൻ നിർമിച്ചത്. പൗരാണിക കെട്ടിടങ്ങൾ, ലോട്ടസ് തടാകം, പഗോഡ, ടീ ഹൗസ് എന്നിവ അവിടെയുണ്ട്. ജെയ്ഡ് റോക്ക് ഗുഹയാണ് ഉദ്യാനത്തിന്റെ പ്രവേശന കവാടം.

ലോകത്ത് ഏറ്റവും തിരക്കേറിയ കാൽനട വാണിജ്യ തെരുവ് ഷാങ്ഹായിലാണ് – നാഞ്ചിങ് സ്ട്രീറ്റ്. അഞ്ചര കി.മീ. വിസ്താരമുള്ള തെരുവിൽ വാഹനങ്ങൾക്കു പ്രവേശനമില്ല. ലോകപ്രശസ്ത ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകൾ അവിടത്തെ ഷോപ്പിങ് മാളുകളിലുണ്ട്. 

ADVERTISEMENT

പൂർണരൂപം വായിക്കാം