സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകളാണ് ജപ്പാനിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജനങ്ങള്‍ വസിക്കുന്ന ദ്വീപ് ഇവിടെയുണ്ട്. ഒകിനാവ, മലിനീകരണപ്രശ്നങ്ങള്‍ കുറവായതു കൊണ്ടുതന്നെ അസുഖങ്ങള്‍ പിടിപെടുന്നതും ഇവിടെ അപൂര്‍വമാണ്. 160ൽ അധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഈ ദ്വീപസമൂഹത്തിലെ 47 എണ്ണം വിദൂര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകളാണ് ജപ്പാനിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജനങ്ങള്‍ വസിക്കുന്ന ദ്വീപ് ഇവിടെയുണ്ട്. ഒകിനാവ, മലിനീകരണപ്രശ്നങ്ങള്‍ കുറവായതു കൊണ്ടുതന്നെ അസുഖങ്ങള്‍ പിടിപെടുന്നതും ഇവിടെ അപൂര്‍വമാണ്. 160ൽ അധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഈ ദ്വീപസമൂഹത്തിലെ 47 എണ്ണം വിദൂര ദ്വീപുകളാണ്. ജാപ്പനീസ് ആണ് ഭാഷ. പതിനഞ്ചു ലക്ഷത്തില്‍ താഴെ മാത്രമാണ് ഇവിടത്തെ ജനസംഖ്യ.

മനോഹരമായ നീലക്കടലാണ് ഒകിനാവയ്ക്ക് ചുറ്റും. സ്ഫടികസമാനമായ ജലത്തില്‍ വർണ്ണാഭമായ പവിഴപ്പുറ്റുകളും വൈവിധ്യമാർന്ന സമുദ്രജീവികളും ചേര്‍ന്ന് സൃഷ്ടിക്കുന്ന സ്വപ്നസമാനമായ ലോകമാണ്. നീലയില്‍ പരന്നുകിടക്കുന്ന ജലപ്പരപ്പിന്‍റെ നിഗൂഡസൗന്ദര്യം നിരവധി സഞ്ചാരികളെയാണ് ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.

ADVERTISEMENT

സഞ്ചാരികളെ കാത്ത്

യാത്രികര്‍ക്ക് വിശ്രമിക്കാന്‍ ഇവിടെ ധാരാളം മനോഹരമായ ബീച്ച് റിസോർട്ടുകളുണ്ട്. സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്ക് പ്രൈവറ്റ് ബീച്ചുകളുമുണ്ട്. മറ്റുള്ളവരുടെ ശല്യമില്ലാതെ സമുദ്ര കായിക വിനോദങ്ങളിലേര്‍പ്പെടാനും പ്രിയപ്പെട്ടവരുമൊത്ത് നല്ല നിമിഷങ്ങള്‍ ചെലവിടാനുമൊക്കെ ഇത്തരം പ്രൈവറ്റ് ബീച്ചുകള്‍ അവസരമൊരുക്കുന്നു. മനോഹരമായ സൂര്യാസ്തമയം കാണാനും ബാർബിക്യൂ പോലുള്ള ഔട്ട്‌ഡോർ കുക്കിംഗ് പരിപാടികള്‍ക്കും സണ്‍ബാത്തിനുമെല്ലാം ഇവിടെ പ്രത്യേകം സൗകര്യമുണ്ടാവും.

ADVERTISEMENT

ഒകിനാവയിലുടനീളം ഡൈവിംഗിനായുള്ള പ്രത്യേക സ്ഥലങ്ങള്‍ ധാരാളമുണ്ട്. കടലാമകളും കൂനന്‍ തിമിംഗലങ്ങളും ഉൾപ്പെടെയുള്ള ജലജീവികളെയും വെള്ളത്തിനടിയില്‍ വച്ച് കണ്ടുമുട്ടി ഒരു ഹലോ പറഞ്ഞു പിരിയാം! ഭാഗ്യമുണ്ടെങ്കില്‍ കോമാളിമത്സ്യം, തിരണ്ടികള്‍, ചുറ്റികത്തലയന്‍ സ്രാവുകള്‍ തുടങ്ങിയ 'സൂപ്പര്‍സ്റ്റാറു'കളെയും ഒരു നോക്കു കാണാനുള്ള അവസരം ലഭിച്ചേക്കാം.

ഡൈവിങ്ങും  സ്നോര്‍ക്കലിങ്

ADVERTISEMENT

കരാമ, ഒകിനാവ മെയിന്‍ ഐലന്‍ഡ്‌, കുമെ ഐലന്‍ഡ്‌, മിയാകോ, യേയാമ, യോനഗുനി, സമാമി ദ്വീപ്‌, ഇജ്യാകജ്യ, അക, അമ്യുറോ, തോകശികി, ഇരാബു, ഷിമോജി, ഇഷിഗാക്കി, ടേക്ക്ടോമി, നകനൗഗന്‍  തുടങ്ങിയ പ്രദേശങ്ങളാണ് ഡൈവിങ്, സ്നോര്‍ക്കലിങ് മുതലായ സമുദ്രവിനോദങ്ങള്‍ക്ക് ഏറ്റവും മികച്ച സ്ഥലങ്ങള്‍.

വിനോദങ്ങള്‍ മാത്രമല്ല, ഇവിടുത്തെ സംസ്കാര സമ്പന്നതയും തനതായ കലാരൂപങ്ങളും ആരോഗ്യപരമായ ജീവിതരീതിയും പരിസ്ഥിതി സൗഹൃദ വാസ്തുശൈലിയും രുചിയൂറും ഭക്ഷണ വിഭവങ്ങളുമെല്ലാം സഞ്ചാരികളുടെ മനം കവരുന്നവയാണ്.

English Summary: Blue Zone Okinawa, The Secret of Longevity Island