ലോകത്തിലെ പല കാഴ്ചകളും ഭൂമിശാസ്ത്രപരമായ വിശദാംശങ്ങളും പകർത്തുവാനുള്ള ദൗത്യവുമായി ജോലിചെയ്യുന്നവരാണ് ഗൂഗിൾ മാപ്പ് ടീം. അവർ സാറ്റലൈറ്റ് വഴി ഭൂമിയുടെ ചിത്രങ്ങൾ എടുക്കുമ്പോൾ രക്തരൂക്ഷിതമായ ഒരു തടാകം കാണാനിടയായി. ഇറാഖിൽ ബാഗ്ദാദിനടുത്തായിട്ടായിരുന്നു ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടെത്തിയത്. ശരിക്കും ചുവന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ പല കാഴ്ചകളും ഭൂമിശാസ്ത്രപരമായ വിശദാംശങ്ങളും പകർത്തുവാനുള്ള ദൗത്യവുമായി ജോലിചെയ്യുന്നവരാണ് ഗൂഗിൾ മാപ്പ് ടീം. അവർ സാറ്റലൈറ്റ് വഴി ഭൂമിയുടെ ചിത്രങ്ങൾ എടുക്കുമ്പോൾ രക്തരൂക്ഷിതമായ ഒരു തടാകം കാണാനിടയായി. ഇറാഖിൽ ബാഗ്ദാദിനടുത്തായിട്ടായിരുന്നു ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടെത്തിയത്. ശരിക്കും ചുവന്ന രക്തമാണോ ഈ തടാകത്തിൽ നിറഞ്ഞിരിക്കുന്നത് എന്താണ് ആ രഹസ്യം?

ഇറാഖിലെ സദർ സിറ്റിക്കു പുറത്തുള്ള രക്ത തടാകമാണ് വർഷങ്ങളായി നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. കടും പച്ച നിറത്തിലായിരുന്നു ഉർമിയ തടാകം ഇന്ന് രക്തം കലർന്ന ചുവന്ന തടാകമായി മാറിയിരിക്കുകയാണ്. തടാകത്തിന്റെ രൂപ മാറ്റത്തെക്കുറിച്ച് നിരവധി കഥകളുണ്ടെങ്കിലും അവയൊന്നും വിശ്വസനീയമല്ല.

ADVERTISEMENT

സഞ്ചാരികളെ ആകർഷിക്കും ഇൗ ചുവപ്പൻ തടാകം

ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഉർമിയ രക്ത തടാകം. ഗൂഗിൾ മാപ്പിലെ ചിത്രത്തിൽ വ്യക്തമായി കാണാം തടാകത്തിലെ ചുവന്ന നിറത്തിലെ വെള്ളം. ആ കാഴ്ച അദ്ഭുതമെന്ന് പറഞ്ഞാൽ മതിയാവില്ല. ഇൗ കാഴ്ചതേടി നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.

By solmaz daryani/shutterstock
ADVERTISEMENT

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള ചെമ്മീൻ ആവാസ കേന്ദ്രങ്ങളിലൊന്നായിരുന്നു ഉർമിയ തടാകം. ജലനഷ്ടവും ഉയർന്ന ഉപ്പു സാന്ദ്രതയും അവയുടെ വളർച്ചയ്ക്കും പുനരുൽപാദനത്തിനും വെല്ലുവിളി ഉയർന്നതോടെ കാലക്രമേണ അത് നശിച്ചുപോവുകയും ചെയ്തു.

ഇറാനിലെ ഉർമിയ തടാകം ഒരു കാലത്ത് ലോകത്തിലെ രണ്ടാമത്തെ വലിയ ഉപ്പ് തടാകമായിരുന്നു, എന്നാൽ വർഷങ്ങൾക്കുള്ളിൽ ഇത് ചുരുങ്ങി വലുപ്പം കുറഞ്ഞിരുന്നു. ഇപ്പോൾ, തടാകം പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അടുത്ത കാലം വരെ, ഇറാന്റെ പ്രധാന ആഭ്യന്തര ടൂറിസം കേന്ദ്രം കൂടിയായിരുന്നു ഇത്.   ഉര്‍മിയ തടാകം. ഇറാനിലെ അസര്‍ബൈജാന്‍ പ്രവിശ്യയിലാണ് ഉര്‍മിയ തടാകം.

ADVERTISEMENT

എങ്ങനെയാണ് തടാകം ചുവക്കുന്നത്

കാലങ്ങളായി പല ശാസ്ത്രജ്ഞരും അന്വേഷിക്കുന്നതാണ്  എങ്ങനെയാണ് തടാകം ചുവക്കുന്നു എന്നത്. ഇൗ ചോദ്യത്തിനുള്ള ഉള്ള യഥാർത്ഥ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചുവന്ന പിഗ്‌മെന്റുകളുള്ള ആൽഗകളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യമാണ് ചുവന്ന നിറത്തിന് കാരണമെന്നും ഇറാഖിനടുത്തുള്ള ഇറാനിലെ ഒരു തടാകത്തിലും സമാനമായ ഒരു പ്രതിഭാസം സംഭവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ നാസ പറയുന്നത് വേനൽക്കാലത്ത് തടാകത്തിലെ ജലനിരപ്പ് കുറയുകയും വെള്ളത്തിൽ ഉപ്പ് സാന്ദ്രത വർദ്ധിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതത്രേ. തടാകത്തിലെ ജലം ചൂട് ഉള്ളതായതിനാൽ ഉപ്പുസാന്ദ്രത കൂടുകയും അത് തടാകത്തിൽ അവശേഷിക്കുന്ന ഡുനാലിയല്ല ആൽഗകളുടെ പ്രധാന പ്രജനന കേന്ദ്രമാക്കി മാറ്റുന്നു, ഇത് ജലത്തെ രക്ത ചുവപ്പാക്കും. പല കഥകളും പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല.

രക്ത തടാകത്തിന്റെ ശാസ്ത്രീയ വശം എന്തുതന്നെയായാലും ഇവിടം അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന സ്ഥലമായി മാറിയിരിക്കുകയാണ്. ആകാശക്കാഴ്ചയിൽ കൂടുതൽ വ്യക്തമായിത്തന്നെ കാണാം രക്തം നിറഞ്ഞ തടാകത്തിന്റെ  അദ്ഭുത ദൃശ്യം.

By leshiy985

English Summary: The Mysterious Blood Lake of Iraq  Urmia Lake

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT