പെയിന്‍റിങ്ങുകളില്‍ കാണുന്നതു പോലെ തൂവെള്ള നിറമുള്ള മണല്‍ത്തരികള്‍. വെള്ളയില്‍ നിന്നും സ്ഫടികനീലയിലേക്ക് നീളുന്ന കടല്‍. ആകാശത്ത് പഞ്ഞിക്കെട്ടു പോലെ ഒഴുകി നീങ്ങുന്ന മേഘങ്ങള്‍... അങ്ങനെയൊരു തീരത്ത് വന്നിരുന്ന് ആകാശം നോക്കിക്കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്! ലോകത്ത് പലയിടങ്ങളിലും വെളുത്ത നിറമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയിന്‍റിങ്ങുകളില്‍ കാണുന്നതു പോലെ തൂവെള്ള നിറമുള്ള മണല്‍ത്തരികള്‍. വെള്ളയില്‍ നിന്നും സ്ഫടികനീലയിലേക്ക് നീളുന്ന കടല്‍. ആകാശത്ത് പഞ്ഞിക്കെട്ടു പോലെ ഒഴുകി നീങ്ങുന്ന മേഘങ്ങള്‍... അങ്ങനെയൊരു തീരത്ത് വന്നിരുന്ന് ആകാശം നോക്കിക്കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്!

ലോകത്ത് പലയിടങ്ങളിലും വെളുത്ത നിറമുള്ള മണല്‍ത്തരികള്‍ കാണപ്പെടുന്ന ബീച്ചുകളുണ്ട്. എന്നാല്‍, കഥകളില്‍ കേട്ടിട്ടുള്ള മാലാഖമാരുടെ ചിറകുപോലെ, പരിശുദ്ധമായ തൂവെള്ളയില്‍ തിളങ്ങുന്ന ഒരു ബീച്ചുണ്ട്; അതാണ്‌ ഓസ്ട്രേലിയയിലുള്ള വൈറ്റ്ഹേവന്‍ ബീച്ച്. സമൂഹമാധ്യമങ്ങളിൽ മറ്റും മനോഹരമായ ചിത്രങ്ങള്‍ കണ്ടും കേട്ടറിഞ്ഞും ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. 

By Darren Tierney/shutterstock
ADVERTISEMENT

എവിടെയാണ് ഈ തീരം?

ഓസ്‌ട്രേലിയയിലെ വിറ്റ്‌സണ്ടെ ദ്വീപിനടുത്തായി 7 കിലോമീറ്റർ ദൂരത്തില്‍ വൈറ്റ്ഹേവൻ ബീച്ച് വ്യാപിച്ചുകിടക്കുന്നു. അടുത്തുള്ള എയർലി ബീച്ചിൽ നിന്നും ഹാമിൽട്ടൺ ദ്വീപില്‍ നിന്നും ബോട്ട്, സീപ്ലെയിൻ, ഹെലികോപ്റ്റർ, എന്നിവ വഴിയാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. 

ഹേസല്‍വുഡ് ദ്വീപിലെ ചോക്കീസ് ബീച്ച് എന്നറിയപ്പെടുന്ന സ്റ്റോക്ക്യാർഡ് ബീച്ചിനോടു ചേര്‍ന്നാണ് വൈറ്റ്ഹേവൻ പരന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ മതിയാവോളം കടലും കടല്‍ത്തീരവുമുണ്ട്. 

പേരിനു പിന്നില്‍

ADVERTISEMENT

1879 ൽ സ്റ്റാഫ് കമാൻഡർ ഇപി ബെഡ്‌വെൽ ആണ് ഈ ബീച്ച് കണ്ടെത്തിയതും ആ പേര് നൽകിയതും. 1770-ല്‍ പരിസരത്തുള്ള എല്ലാ ദ്വീപുകളെയും കൂടി ചേര്‍ത്ത് ജെയിംസ് കുക്ക് 'കംബർലാൻഡ് ദ്വീപുകൾ' എന്ന് വിളിച്ചിരുന്നു. പിന്നീട് ഈ പ്രദേശത്തിനു പ്രത്യേകമായി ബെഡ്‌വെൽ പേരു നല്‍കിയതോടെ പിന്നീടങ്ങോട്ട് ഇവിടം വൈറ്റ്ഹേവൻ എന്നറിയപ്പെട്ടു. 

വൃത്തിയും വെടിപ്പും നിര്‍ബന്ധം

2008-ല്‍ 'കീപ്പ് ഓസ്‌ട്രേലിയ ബ്യൂട്ടിഫുളി'ന്‍റെ ബീച്ച് ചലഞ്ച് സ്റ്റേറ്റ് വിഭാഗത്തില്‍ 'ക്വീൻസ്‌ലാന്‍റിലെ ഏറ്റവും വൃത്തിയുള്ള ബീച്ച്' എന്ന ബഹുമതി വൈറ്റ്ഹേവൻ ബീച്ചിന് ലഭിച്ചു. 2010 ജൂലൈയിൽ സി‌എൻ‌എൻ‌ ഡോട്ട് കോം വൈറ്റ്ഹേവൻ ബീച്ചിനെ ലോകത്തിലെ ഏറ്റവും മികച്ച ഇക്കോ ഫ്രണ്ട്‌ലി ബീച്ചായി തിരഞ്ഞെടുത്തു.  ഈ കടൽത്തീരത്ത് നായ്ക്കള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ല, മാത്രമല്ല, സിഗരറ്റ് വലിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

തൂവെള്ളയുടെ രഹസ്യം

ADVERTISEMENT

98% ശുദ്ധമായ സിലിക്ക അടങ്ങിയതിനാലാണ് ഇവിടത്തെ മണല്‍ത്തരികള്‍ക്ക് ഇത്രയും ശോഭയുണ്ടാകുന്നത്. വെളുത്ത മണലുകൾക്ക് വൈറ്റ്ഹാവൻ ബീച്ച് അറിയപ്പെടുന്നു. ഈ പ്രദേശത്ത് സ്വാഭാവികമായി കാണപ്പെടുന്ന പാറകളിൽ സിലിക്ക അടങ്ങിയിട്ടില്ല, ദശലക്ഷക്കണക്കിന് വർഷങ്ങളായി, കടലിലൂടെ ഒഴുകിയെത്തിയ മണല്‍ത്തരികളാണ് ഈ കടല്‍ത്തീരത്ത് ഇന്നുള്ളത് എന്നാണ് അനുമാനം. 

By autau/shutterstock

സാധാരണ മണലിൽ നിന്ന് വ്യത്യസ്തമായി, ഇവ ചൂടിനെ ആഗിരണം ചെയ്യുന്നില്ല, അതിനാല്‍ എത്ര കടുത്ത വെയില്‍ ആണെങ്കില്‍ പോലും ചെരുപ്പിടാതെ നടന്നാലും കാല്‍ പൊള്ളില്ല. ആഭരണങ്ങള്‍ പോളിഷ് ചെയ്യാനായി ഈ മണല്‍ ഉപയോഗിക്കുന്നു.

തഴച്ചുവളരുന്ന ടൂറിസം

സഞ്ചാരികള്‍ക്കായി നിരവധി ജലവിനോദങ്ങളും ക്യാമ്പിങ്, ബിബിക്യു സൗകര്യവുമെല്ലാം ഇവിടെയുണ്ട്. ഹാമിൽട്ടൺ ദ്വീപ് ട്രയാത്‌ലോണിന്‍റെ ഭാഗമായി 2009 മുതൽ എല്ലാ വർഷവും നവംബറിൽ ഇവിടെ നീന്തല്‍മത്സരം സംഘടിപ്പിക്കാറുണ്ട്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി, പുതിയ ദീർഘദൂര വാക്കിംഗ് ട്രാക്കിന്‍റെ നിർമാണത്തിനും ദ്വീപിലെ ക്യാമ്പിങ് ഏരിയകൾ നവീകരിക്കുന്നതിനുമായി 2018 ൽ സർക്കാർ 3.9 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary: Whitehaven Beach Australia, A Magical Heaven on Earth