ആറു ഋതുക്കളും ഒരുമിച്ചു വിരുന്നെത്തിയാല്‍ എങ്ങനെയിരിക്കും? അത്ര മനോഹാരിതയാര്‍ന്ന ഒരിടമാണ് തായ്‌വാനിലെ 'സ്പ്രിങ് ആന്‍ഡ്‌ ഓട്ടം പവലിയന്‍സ്' എന്ന് പേരുള്ള താവോയിസ്റ്റ് ക്ഷേത്രസമുച്ചയം. തായ്‌വാനിലെ ഏറ്റവും സുന്ദരമായ പത്തു ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്.തായ്‌വാനിലെ കാവോസ്യൂങ്ങ് പ്രവിശ്യയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു ഋതുക്കളും ഒരുമിച്ചു വിരുന്നെത്തിയാല്‍ എങ്ങനെയിരിക്കും? അത്ര മനോഹാരിതയാര്‍ന്ന ഒരിടമാണ് തായ്‌വാനിലെ 'സ്പ്രിങ് ആന്‍ഡ്‌ ഓട്ടം പവലിയന്‍സ്' എന്ന് പേരുള്ള താവോയിസ്റ്റ് ക്ഷേത്രസമുച്ചയം. തായ്‌വാനിലെ ഏറ്റവും സുന്ദരമായ പത്തു ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്.

തായ്‌വാനിലെ കാവോസ്യൂങ്ങ് പ്രവിശ്യയിലുള്ള സുവോയിങ് ജില്ലയിലെ ലോട്ടസ് തടാകക്കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1953ല്‍ നിര്‍മിക്കപ്പെട്ട ഈ കെട്ടിടം സ്പ്രിങ് പവലിയന്‍, ഓട്ടം പവലിയന്‍ എന്നിങ്ങനെ, അഷ്ടഭുജാകൃതിയുള്ള രണ്ടു കെട്ടിടങ്ങളായാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ കെട്ടിടത്തിനും നാലു നിലകള്‍ വീതമുണ്ട്. നിലത്തു വിരിച്ച ടൈലുകള്‍ പച്ച നിറത്തിലും ചുവരുകള്‍ മഞ്ഞ നിറത്തിലുമാണ്. പുരാതന വാസ്തുവിദ്യയുടെ മനോഹാരിത മുഴുവന്‍ ഉള്‍ക്കൊണ്ട് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കൊപ്പം മിത്തുകളിലും കഥകളിലും കേട്ടു പരിചയമുള്ള ഡ്രാഗണുകളുടെയും ഭീമന്‍ മൃഗങ്ങളുടെയും ധാരാളം രൂപങ്ങള്‍ ഇവിടെയെങ്ങും കാണാം.

ADVERTISEMENT

രണ്ട് പവലിയനുകൾക്കും അടുത്തായി ഒരു പാലമുണ്ട്. വർണ്ണാഭമായ ഈ പാലം മറ്റൊരു കൗതുകക്കാഴ്ചയാണ്. വേനൽക്കാലത്ത് തടാകത്തില്‍ നിറയെ താമരപ്പൂക്കള്‍ വിരിയുമ്പോള്‍ ആ കാഴ്ച കാണാനായി സന്ദര്‍ശകര്‍ പാലത്തിനു മുകളില്‍ തടിച്ചുകൂടുന്നത് പതിവാണ്. സൂര്യാസ്തമയ സമയത്ത് തടാകത്തില്‍ പ്രതിഫലിക്കുന്ന പവലിയനുകളുടെ കാഴ്ചയും ഇവിടെ നിന്നും നോക്കിയാല്‍ മനോഹരമായിത്തന്നെ കാണാം. തടാകത്തിനു പുറമേ, നിറയെ ആമകള്‍ നിറഞ്ഞ ഒരു കുളവും പവലിയനുകള്‍ക്ക് മുന്നിലായി കാണാം.

Dari Sean Hsu/shutterstock

രണ്ടു പവലിയനുകളും 'കുവാൻ കുങ്' എന്നറിയപ്പെടുന്ന യുദ്ധദേവതക്കായാണ് സമർപ്പിച്ചിരിക്കുന്നത്. രണ്ടിനുമിടയില്‍ വലിയ ഒരു ഡ്രാഗണിന്‍റെ രൂപമുണ്ട്. സന്ദർശകർ ഈ ഡ്രാഗണിന്‍റെ വായിലൂടെയാണ് പവലിയനുകളിലേക്ക് പ്രവേശിക്കുന്നത്. തായ്‌വാന്‍  പുരാണങ്ങളില്‍ പറയുന്ന ദയയുടെ ദേവതയായ ഗുവാന്‍യിന്‍, ആകാശത്തിലൂടെ ഡ്രാഗണിന്‍റെ പുറത്തേറി സഞ്ചരിക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ADVERTISEMENT

പവലിയനുകളുടെ തെക്ക് ഭാഗത്തായി, തടാകക്കരയില്‍ തന്നെ 1978ൽ പൂർത്തീകരിച്ച ഡ്രാഗൺ, ടൈഗർ പഗോഡകളും കാണാം. ഏഴ് നിലകളുള്ള രണ്ടു പഗോഡ ടവറുകളാണ് ഇത്. ആദ്യത്തെ ടവറിനു മുന്നില്‍ ഒരു ഭീമന്‍ ഡ്രാഗണും രണ്ടാമത്തേതില്‍ വലിയ ഒരു കടുവയുടെയും രൂപം കാണാം. ഇവയുടെ വായ്ക്കുള്ളിലൂടെയാണ് സന്ദര്‍ശകര്‍ അകത്തേക്ക് പ്രവേശിക്കുന്നത്. സ്പ്രിങ് ആന്‍ഡ്‌ ഓട്ടം പവലിയനുകളെപ്പോലെ തന്നെ വര്‍ണ്ണാഭമാണ് ഇതും. മഞ്ഞ നിറമുള്ള ചുവരുകളും ചുവന്ന പില്ലറുകളും ഓറഞ്ച് നിറമുള്ള ടൈലുകളുമാണ് ഇതിനുള്ളത്. ഇവയ്ക്കുള്ളില്‍ നിറയെ മനോഹരമായ പെയിന്‍റിങ്ങുകളും കാണാം.

English Summary: Tourist Attraction in Taiwan, Spring and Autumn Pavilions