ഇറ്റലിയില്‍ നിന്നും മനോഹരമായ യാത്രാചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി നര്‍ഗീസ് ഫക്രി. മനോഹരമായ പ്രദേശങ്ങളുടെയും നാവില്‍ കൊതിയൂറുന്ന ഭക്ഷണവിഭവങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ നര്‍ഗീസ് സമൂഹമാധ്യമത്തിൽ ആരാധകര്‍ക്കായി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നര്‍ഗീസിനൊപ്പം യാത്രയ്ക്ക് കൂട്ടായി ബോയ്‌ഫ്രെണ്ട് ജസ്റ്റിന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റലിയില്‍ നിന്നും മനോഹരമായ യാത്രാചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി നര്‍ഗീസ് ഫക്രി. മനോഹരമായ പ്രദേശങ്ങളുടെയും നാവില്‍ കൊതിയൂറുന്ന ഭക്ഷണവിഭവങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ നര്‍ഗീസ് സമൂഹമാധ്യമത്തിൽ ആരാധകര്‍ക്കായി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നര്‍ഗീസിനൊപ്പം യാത്രയ്ക്ക് കൂട്ടായി ബോയ്‌ഫ്രെണ്ട് ജസ്റ്റിന്‍ സാന്‍റോസുമുണ്ട്. 

''ഭക്ഷണമാണ് എന്‍റെ പ്രണയഭാഷ. ഞാന്‍ 3.5% ഇറ്റാലിയന്‍ ആണ്'' ചിത്രങ്ങള്‍ക്കൊപ്പം നര്‍ഗീസ് കുറിക്കുന്നുണ്ട്. സഞ്ജയ്‌ ദത്തിനൊപ്പം 'ടോര്‍ബാസ്' എന്ന ചിത്രത്തിലായിരുന്നു നര്‍ഗീസിനെ അവസാനമായി ആരാധകര്‍ വെള്ളിത്തിരയില്‍ കണ്ടത്. കഴിഞ്ഞവര്‍ഷം നെറ്റ്ഫ്ലിക്സിലൂടെ റിലീസായതാണ് ഈ ചിത്രം. അതിനുമുമ്പ് മദ്രാസ് കഫേ, കിക്ക്, ഹൗസ്ഫുള്‍ 3, റോക്ക്സ്റ്റാര്‍, അമാവാസ് തുടങ്ങിയ ഒരു ചിത്രങ്ങളിലും നര്‍ഗീസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ADVERTISEMENT

കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭാഗമായി രണ്ടുമാസം നീണ്ട ലോക്ഡൗണിനു ശേഷം വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇറ്റലി. ഓസ്ട്രിയ, അൻഡോറ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫ്രാൻസ്, ഫിൻലാൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, അയർലൻഡ്, ഐസ്‌ലാന്‍ഡ്, ലാറ്റ്വിയ, ലിത്വാനിയ, ലിച്ചെൻ‌സ്റ്റൈൻ, ലക്സംബർഗ്, മൊണാക്കോ, മാൾട്ട, നെതർലാന്റ്ഡ്, നോർവേ, പോർച്ചുഗൽ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, സ്ലൊവേനിയ, സ്ലൊവാക്യ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, റുവാണ്ട, സിംഗപ്പൂർ, തായ്‍‍ലൻഡ്, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും മാത്രമാണ് ഇറ്റലി ഇപ്പോള്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

കോവിഡ് ഗുരുതരമായി ബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് ഇറ്റലി ഇപ്പോള്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും ഇറ്റലിയില്‍ നിയമപരമായ താമസക്കാര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. ഇവര്‍ യാത്രക്ക് പരമാവധി 48 മണിക്കൂര്‍ മുന്‍പെടുത്ത നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. കൂടാതെ  അധികാരികൾ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും സ്ഥലത്ത് പത്ത് ദിവസം ക്വാറന്റീനും നടത്തണം. ക്വാറന്റീന്‍റെ പത്താം ദിവസം വീണ്ടും പരിശോധന നടത്തുകയും വേണം. കൂടാതെ ബ്രസീലില്‍ നിന്നുള്ളവര്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്.

ADVERTISEMENT

English Summary: Celebrity Travel,Nargis Fakhri's Shares Beautiful Vacation Pictures From Italy