സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കപ്പെട്ട നിരവധി മനോഹര സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം അറിയാമോ? സുരക്ഷ, തർക്ക പ്രദേശങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാല്‍ ഇവിടം ആര്‍ക്കും സന്ദര്‍ശിക്കാനാവില്ല. അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. 1. നോര്‍ത്ത് സെന്റിനൽ ഐലന്‍ഡ്‌, ആൻഡമാൻ ബംഗാൾ ഉൾക്കടലിൽ

സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കപ്പെട്ട നിരവധി മനോഹര സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം അറിയാമോ? സുരക്ഷ, തർക്ക പ്രദേശങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാല്‍ ഇവിടം ആര്‍ക്കും സന്ദര്‍ശിക്കാനാവില്ല. അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. 1. നോര്‍ത്ത് സെന്റിനൽ ഐലന്‍ഡ്‌, ആൻഡമാൻ ബംഗാൾ ഉൾക്കടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കപ്പെട്ട നിരവധി മനോഹര സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം അറിയാമോ? സുരക്ഷ, തർക്ക പ്രദേശങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാല്‍ ഇവിടം ആര്‍ക്കും സന്ദര്‍ശിക്കാനാവില്ല. അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. 1. നോര്‍ത്ത് സെന്റിനൽ ഐലന്‍ഡ്‌, ആൻഡമാൻ ബംഗാൾ ഉൾക്കടലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കപ്പെട്ട നിരവധി മനോഹര സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം അറിയാമോ? സുരക്ഷ, തർക്ക പ്രദേശങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാല്‍ ഇവിടം ആര്‍ക്കും സന്ദര്‍ശിക്കാനാവില്ല. അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. നോര്‍ത്ത് സെന്റിനൽ ഐലന്‍ഡ്‌, ആൻഡമാൻ

ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നതും ഏകദേശം 72 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ളതുമായ ദ്വീപാണ് നോർത്ത് സെന്റിനെൽ ദ്വീപ്. അതിമനോഹരമാണ് ഈ പ്രദേശമെങ്കിലും ഇവിടേക്ക് ആര്‍ക്കും കടന്നു ചെല്ലാനാവില്ല. ഗോത്ര വർഗ്ഗക്കാരായ സെന്റിനെലീസ് വംശജര്‍ താമസിക്കുന്ന ഈ ദ്വീപ്‌ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമാണ്.

By vivaswa/shutterstock

പ്രത്യേക തരം സംസ്കാരം പിന്തുടരുന്ന സെന്റിനെലീസ് ജനത ശിലായുഗ മനുഷ്യരായാണ് അറിയപ്പെടുന്നത്. വേട്ടയാടലും മീൻ പിടുത്തവും ആണ് ഇവരുടെ പ്രധാനതൊഴില്‍. പുറമേ നിന്നുള്ള ആളുകളെ ഇവര്‍ അടുപ്പിക്കില്ല. ചുറ്റും പവിഴപുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ഈ ദ്വീപിലേക്ക് അടുക്കാനുമാവില്ല. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ പറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുന്നത് സാധാരണമാണ്! ഗോത്രവർഗ സംരക്ഷണം മുൻനിർത്തി, സർക്കാർ അവർക്ക് അവിടെ സമ്പൂർണ്ണ സ്വാതന്ത്ര്യമാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ ദ്വീപിന്‍റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആർക്കും പ്രവേശമില്ല. 

2. ലഡാക്കിലെ പാങ്കോങ് സോയുടെ മുകൾ ഭാഗം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ലഡാക്കിലെ പാങ്കോങ് സോ തടാകം. ഇതിനു ചുറ്റുമുള്ള പ്രദേശത്തിന്‍റെ ഒരു പ്രധാന ഭാഗത്തേക്ക് ഇപ്പോഴും വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. തടാകത്തിന്‍റെ 50 ശതമാനവും തർക്ക പ്രദേശത്ത് ആയതാണ് ഇതിന് കാരണം. ഇന്ത്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ചൈനീസ് നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് വേർതിരിക്കുന്ന നിയന്ത്രണ രേഖ (LAC) തടാകത്തിലൂടെ കടന്നുപോകുന്നു. അതിനാല്‍ ഇന്ത്യൻ പ്രദേശത്ത് കിടക്കുന്ന തടാകഭാഗം മാത്രമേ സന്ദർശിക്കാനാകൂ.

By Roy Poloi/shutterstock
ADVERTISEMENT

3. ബാരന്‍ ദ്വീപ്‌ 

ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവതമാണ് ആൻഡമാൻ സമുദ്രത്തിലെ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെട്ട ബാരൻ ദ്വീപ്. ഈ അഗ്നിപർവതത്തിന് 18 ലക്ഷം വർഷങ്ങളുടെ പഴക്കമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 354 മീറ്റർ ഉയരമുള്ള ഈ ദ്വീപ്, സമുദ്രത്തിന്‍റെ അടിത്തട്ടിൽ നിന്നും 2250 മീറ്റർ ഉയരമുള്ള ഒരു സമുദ്രാന്തര അഗ്നിപർവതത്തിന്‍റെ മുകൾഭാഗമാണ്. ജനവാസം തീരെയില്ലാത്ത ഈ ദ്വീപിന് ഏകദേശം 3 കിലോമീറ്ററോളം വീതിയുണ്ട്.

ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ഈ ദ്വീപിലേക്ക് എത്തിച്ചേരാൻ അനുവാദമുള്ളത്. പൗരന്‍മാര്‍ക്ക്, ഇന്ത്യൻ വനം വകുപ്പിന്‍റെ പ്രത്യേക അനുമതിയോടെ പോർട്ട് ബ്ലെയറിൽ നിന്നും പ്രത്യേകം ചാർട്ടു ചെയ്ത ബോട്ടുകൾ വഴി ബാരൻ ദ്വീപിൽ എത്തിച്ചേരാം. എന്നാല്‍ വിദേശികൾക്കു ബോട്ടുകളിൽ തീരം വരെ എത്താനുള്ള അനുമതിയേ ഉള്ളൂ, ദ്വീപിൽ ഇറങ്ങാനുള്ള അനുമതി ഇല്ല. 

4. ലക്ഷദ്വീപിലെ ചില ദ്വീപുകള്‍

ADVERTISEMENT

36 ദ്വീപുകളുടെ ഒരു കൂട്ടമാണ് ലക്ഷദ്വീപ്. ഇവയിൽ ചിലതില്‍ മാത്രമാണ് വിനോദസഞ്ചാരികൾക്ക് പ്രവേശനമുള്ളത്. പ്രാദേശിക ജനതയുടെ താൽപര്യം കണക്കിലെടുത്ത്, മിക്ക ദ്വീപുകളിലും പുറമേ നിന്നുള്ളവരെ അനുവദിക്കുന്നില്ല. കൂടാതെ പ്രധാന നാവിക താവളങ്ങളില്‍ ഒന്നായതിനാല്‍ സുരക്ഷാ കാരണങ്ങളുമുണ്ട്. അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, മിനിക്കോയ് ദ്വീപുകൾ തുടങ്ങിയ ചില ദ്വീപുകൾ സന്ദർശിക്കാൻ സന്ദർശകർക്ക് പെർമിറ്റുകൾ ലഭിക്കും.

5. ബാര്‍ക്ക്‌(BARC), മുംബൈ

മുംബൈയിൽ ട്രോംബേയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന, ഇന്ത്യയുടെ ദേശീയ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ ആണവ ഗവേഷണ കേന്ദ്രവും(BARC) പരിസരപ്രദേശങ്ങളും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്ക്. എന്നാല്‍, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികളോടെ, ഗവേഷകരെയും വിദ്യാർത്ഥികളെയും ഇവിടം സന്ദര്‍ശിക്കാന്‍ അനുവദിക്കാറുണ്ട്. 

English Summary: Forbidden Places In India Where Travellers Are Not Allowed