ശ്രീലങ്കയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന അദ്ഭുതക്കാഴ്ചയാണ് സിഗിരിയ. മധ്യശ്രീലങ്കയിൽ മാതലെ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നാനൂറോളം മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറമുകളില്‍, വാസ്തു വിസ്മയമായി നിര്‍മിച്ച കൊട്ടാരത്തിന്‍റെയും ബുദ്ധവിഹാരങ്ങളുടെയും

ശ്രീലങ്കയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന അദ്ഭുതക്കാഴ്ചയാണ് സിഗിരിയ. മധ്യശ്രീലങ്കയിൽ മാതലെ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നാനൂറോളം മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറമുകളില്‍, വാസ്തു വിസ്മയമായി നിര്‍മിച്ച കൊട്ടാരത്തിന്‍റെയും ബുദ്ധവിഹാരങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീലങ്കയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന അദ്ഭുതക്കാഴ്ചയാണ് സിഗിരിയ. മധ്യശ്രീലങ്കയിൽ മാതലെ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നാനൂറോളം മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറമുകളില്‍, വാസ്തു വിസ്മയമായി നിര്‍മിച്ച കൊട്ടാരത്തിന്‍റെയും ബുദ്ധവിഹാരങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീലങ്കയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന അദ്ഭുതക്കാഴ്ചയാണ് സിഗിരിയ. മധ്യശ്രീലങ്കയിൽ മാതലെ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നാനൂറോളം മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറമുകളില്‍, വാസ്തു വിസ്മയമായി നിര്‍മിച്ച കൊട്ടാരത്തിന്‍റെയും ബുദ്ധവിഹാരങ്ങളുടെയും അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്.

നാലേക്കര്‍ വിസ്തൃതിയില്‍, ഒരു നഗരത്തിനു സമാനമായ സൗകര്യങ്ങളും ജലസംഭരണ സം‌വിധാനങ്ങളും അജന്തയെ അനുസ്മരിപ്പിക്കുന്ന ചുവർചിത്രങ്ങളും ചേർന്ന ഈ പാറ കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികള്‍ ഇവിടേക്കെത്താറുണ്ട്. യുനെസ്കോയുടെ ലോകപൈതൃക സ്ഥാനം കൂടിയാണ് ഇവിടം.

ADVERTISEMENT

എങ്ങനെ ഈ പാറ ഉണ്ടായി?

പണ്ടുകാലത്ത് ഇവിടെ ഉണ്ടായിരുന്ന ഒരു അഗ്നിപര്‍വതത്തിന്‍റെ ശേഷിപ്പാണ് ഈ കൂറ്റൻ പാറ. ചുറ്റുമുള്ള സമതലപ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണാനാവും വിധമാണ് പാറയുടെ കിടപ്പ്. 

By Cristi Popescu/shutterstock

പാറമുകളിലെ കാഴ്ചകള്‍

പഴയ കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങൾ, സിംഹകവാടം, കണ്ണാടിമതിൽ, ചുവർചിത്രങ്ങൾ എന്നിവ ചേർന്ന മദ്ധ്യഭാഗത്തെ മട്ടുപ്പാവ്, താഴത്തെ കൊട്ടാരം, കിടങ്ങുകൾ, നീളമുള്ള മതിലുകളും ഉദ്യാനങ്ങളും എല്ലാം ചേർന്നതാണ് സിഗിരിയയിലെ സമുച്ചയം. രാജകൊട്ടാരം മൂന്നു നിലകളിലായാണ്‌ നിലനിന്നിരുന്നത്. 

By Greenelephant/shutterstock
ADVERTISEMENT

കൊട്ടാരത്തോട് ചേർന്ന് പാറയിൽ നിര്‍മിച്ച വെള്ളത്തൊട്ടികൾക്ക് ഇപ്പോഴും ജലം ശേഖരിക്കാനുള്ള ശേഷിയുണ്ട്. താഴത്തെ കൊട്ടാരത്തിനു ചുറ്റുമുള്ള കിടങ്ങുകളും ഭിത്തികളും ഇന്നും കൗതുകക്കാഴ്ചയാണ്. തെക്കു ഭാഗത്ത് മനുഷ്യനിർമിതമായ ഒരു ജലസംഭരണി കാണാം. ചുറ്റുപാടുമായി അഞ്ചു കവാടങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ ആരാമങ്ങളിൽപ്പെടുന്നവയാണ് ഇവിടെയുള്ള ഹർമ്മ്യാരാമം, ശിലാരാമം, ജലാരാമം എന്നീ മൂന്നു ആരാമങ്ങള്‍.

ഒന്നര സഹസ്രാബ്ദത്തിനു ശേഷവും സൗന്ദര്യവും വർണ്ണപ്പകിട്ടും ചോരാതെ നിലനില്‍ക്കുന്ന ചുവര്‍ചിത്രങ്ങളാണ് മറ്റൊരു കാഴ്ച. അസാമാന്യസൗന്ദര്യമുള്ള സ്ത്രീകളാണ് ചിത്രങ്ങളില്‍. ഇങ്ങനെയുള്ള ഏകദേശം മുപ്പതോളം ചിത്രങ്ങള്‍ ഇവിടെ കാണാം. 

സന്യാസിമാരുടെ ആലയം

5000 വർഷങ്ങള്‍ക്ക് മുൻപ് മധ്യശിലായുഗത്തിൽ സിഗിരിയയില്‍ ജനവാസം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവിടം ബി.സി.ഇ. 300 മുതൽ ബുദ്ധസന്യാസിമാരുടെ വിഹാരമായിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വലിയ പാറകൾക്കുതാഴെ ഇവര്‍ താമസിച്ചിരുന്ന ഗുഹകളും, അവയ്ക്കു മേല്‍ 'സന്യാസിമാരുടെ വീടായിരുന്നു' അതെന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാനാവും.

By evenfh|/shutterstock
ADVERTISEMENT

കൊട്ടാരത്തിനു പിന്നിലെ കഥ

ബുദ്ധസന്യാസിമാര്‍ താവളമുറപ്പിക്കും മുന്‍പ് ഇവിടം ഒരു രാജാവിന്‍റെ അഭയസ്ഥാനമായിരുന്നു എന്നും ചരിത്രം പറയുന്നു. ശ്രീലങ്കയിലെ പുരാതനചരിത്രരേഖയായ മഹാവംശത്തിലെ വിവരണം അനുസരിച്ച്, ഇവിടം കശ്യപന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത കശ്യപന്‍, സ്വന്തം പിതാവായ മുന്‍രാജാവിനെ തടവിലിട്ടു കൊന്നു. കശ്യപനെ ഭയന്ന് സഹോദരനും യഥാര്‍ത്ഥ അനന്തരാവകാശിയുമായ മൊഗല്ലണ്ണൻ ഇന്ത്യയിലേക്ക് ഓടിപ്പോയി.

ഇന്ത്യയിൽ സൈനികശക്തി സംഭരിച്ച മൊഗല്ലണ്ണൻ തിരിച്ചു വരുന്നെന്ന വാര്‍ത്ത‍ കേട്ട് കശ്യപന്‍ ഭയചകിതനായി. അദ്ദേഹം തന്‍റെ തലസ്ഥാനമായ അനുരാധപുരം ഉപേക്ഷിച്ച് ഈ പാറമുകളില്‍ എത്തി. അങ്ങനെയാണ് ഇവിടെ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത് എന്ന് മഹാവംശത്തില്‍ പറയുന്നു.

അക്കാലത്ത് കശ്യപന്‍ ഇവിടെ കൊട്ടാരവും കോട്ടകൊത്തളങ്ങളും പ്രതിരോധസം‌വിധാനങ്ങളും, ആരാമങ്ങളുമെല്ലാം നിര്‍മിച്ചു. എന്നാല്‍ മൊഗല്ലണ്ണൻ തിരിച്ചെത്തിയപ്പോള്‍ കശ്യപന് ഭരണം നഷ്ടമാവുകയും ആത്മഹത്യ ചെയ്യേണ്ടി വരികയും ചെയ്തു. ഭരണം പിടിച്ചെടുത്ത മൊഗല്ലണ്ണൻ തലസ്ഥാനമായ അനുരാധപുരം വീണ്ടും ഭരണകേന്ദ്രമാക്കുകയും സിഗിരിയ ഒരു ബുദ്ധവിഹാരസമുച്ചയമായി നിലനിൽക്കുകയും ചെയ്തു. ഇന്നും പഴയ കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങൾ ഇവിടെ കാണാം.

English Summary: Ancient City of Sigiriya - UNESCO World Heritage Centre