ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന പല നിറങ്ങളിലുള്ള നഗരങ്ങൾ നിരവധിയുണ്ട്. മൊറോക്കോയിലെ ഷെഫ്‌ചോവന്റെ നീലനഗരം,ഇന്ത്യയുടെ ജോധ്പൂരും സ്പെയിനിന്റെ ജാസ്കറും നീല ചായം പൂശിയിരിക്കുന്നു, മെക്സിക്കോയിലെ ഇസമാൽ മഞ്ഞ നിറത്തിന് പേരുകേട്ടതാണ്. അങ്ങനെ നിറങ്ങളുടെ പ്രത്യേകത കൊണ്ട് പ്രശസ്തിയാർജ്ജിച്ചിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന പല നിറങ്ങളിലുള്ള നഗരങ്ങൾ നിരവധിയുണ്ട്. മൊറോക്കോയിലെ ഷെഫ്‌ചോവന്റെ നീലനഗരം, ഇന്ത്യയുടെ ജോധ്പൂരും സ്പെയിനിന്റെ ജാസ്കറും നീല ചായം പൂശിയിരിക്കുന്നു, മെക്സിക്കോയിലെ ഇസമാൽ മഞ്ഞ നിറത്തിന് പേരുകേട്ടതാണ്. അങ്ങനെ നിറങ്ങളുടെ പ്രത്യേകത കൊണ്ട് പ്രശസ്തിയാർജ്ജിച്ചിരിക്കുന്ന സ്ഥലങ്ങൾ ഏറെയാണ്. ദക്ഷിണ കൊറിയയിൽ പർപ്പിൾ നിറത്തിലൊരു ദ്വീപുണ്ട്. നഗരത്തിന്റെ തിരക്കുകൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞു ഗ്രാമം. ഇവിടെ അദ്ഭുതങ്ങൾക്ക് ഒരു പഞ്ഞവുമില്ല. പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ ഈ നാട് പെട്ടെന്നൊരു ദിവസം പച്ചനിറത്തിൽ നിന്നും മാറാൻ തീരുമാനിച്ചു. ഇന്ന് ഇവിടം പർപ്പിൾ നിറത്താൽ പൊതിഞ്ഞതാണ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും ദ്വീപിനെ  വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുമാണ് വീടുകളും റോഡുകളും പാലവും വാഹനങ്ങളുമടക്കം പർപ്പിൾ നിറം പൂശിയത്.

യാത്രയെ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നയിടമാണ് ദക്ഷിണ കൊറിയയിലെ പർപ്പിൾ ഐലന്‍ഡ്. ഈ നാട്ടിൽ 400 ഓളം കെട്ടിടങ്ങളും വീടുകളും ടെലിഫോൺ ബൂത്തും ഉൾപ്പടെ അടുത്ത പ്രദേശമായ ബക്ജി ദ്വീപുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ പാലം വരെ പർപ്പിൾ നിറത്തിലാണ്. ബാൻവോൾ, ബക്ജി എന്നീ രണ്ട് ദ്വീപുകളിലും 150 ഓളം പേർ മാത്രമാണ് താമസക്കാർ. അതിൽ ഭൂരിഭാഗവും കൃഷിക്കാരാണ്.

ADVERTISEMENT

പാർപ്പിൾ നിറത്തിൽ മുങ്ങിയ ഇൗ നഗരത്തിന്റെ കാഴ്ച ആസ്വദിക്കുവാനായി നിരവധിപേരാണ് ദ്വീപിലേക്ക് എത്തിച്ചേരുന്നത്. പർപ്പിൾ ബ്രാൻഡിങ് വർദ്ധിപ്പിക്കുന്നതിനായി സർക്കാർ കൂടുതൽ കാര്യങ്ങൾ ദ്വീപിൽ ചെയ്യാനാരംഭിച്ചു. 30,000 ന്യൂ ഇംഗ്ലണ്ട് ആസ്റ്ററുകൾ, 230,000 ചതുരശ്ര അടി ലാവെൻഡർ ഫീൽഡുകൾ നട്ടുപിടിപ്പിച്ചു. കൂടാതെ ബീറ്റ്റൂട്ടു കൃഷിയും തുടങ്ങി.

Image by Shutterstock

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ദ്വീപിൽ ഒരു കഫേ ഉണ്ട്. രണ്ട് ഫുൾ സർവീസ് റെസ്റ്റോറന്റുകൾ (ബക്ജിയിലും ബാൻവോളിലും ഓരോന്നും), ബൈക്ക് വാടക സേവനങ്ങൾ, ഒരു ചെറിയ ഹോട്ടൽ എന്നിവയുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള കഫേ ആണ്. ഇവയെല്ലാം തന്നെ പർപ്പിൾ നിറത്തിലാണ്.

ADVERTISEMENT

കൗതുകകരമായ മറ്റൊരു കാര്യം ഇവിടുത്തെ, ഹോട്ടലുകളിൽ വിളമ്പുന്ന റൈസിനും ചില കറികൾക്കു പോലും പർപ്പിൾ നിറമാണ് എന്നതാണ്. റോഡുകളും വീടുകളുടെ മേൽക്കൂരകളുമെല്ലാം പർപ്പിൾ നിറത്തിൽ കാണാൻ തന്നെ ബഹുരസമാണ്. സിയോളിൽ നിന്ന് ബസ്സിലോ സ്വകാര്യ വാഹനത്തിലൂടെ 6 മണിക്കൂർ യാത്രചെയ്താൽ ഈ ദ്വീപിലെത്താം.

English Summary:Almost Everything On This Island Is Painted Purple