നൂല്‍പാലത്തിലൂടെ നടക്കുക’ എന്നു നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പുല്ലുകൊണ്ട് ഉണ്ടാക്കിയ പാലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാമെങ്കിലും അത്തരം പാലങ്ങള്‍ ലോകത്ത് ഇന്നുമുണ്ട്. ആധുനിക ആര്‍ക്കിടെക്ടുകളെപ്പോലും അതിശയിപ്പിക്കുന്ന നിര്‍മാണ ചാതുരിയുള്ള ഇത്തരം പാലമുള്ളത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂല്‍പാലത്തിലൂടെ നടക്കുക’ എന്നു നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പുല്ലുകൊണ്ട് ഉണ്ടാക്കിയ പാലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാമെങ്കിലും അത്തരം പാലങ്ങള്‍ ലോകത്ത് ഇന്നുമുണ്ട്. ആധുനിക ആര്‍ക്കിടെക്ടുകളെപ്പോലും അതിശയിപ്പിക്കുന്ന നിര്‍മാണ ചാതുരിയുള്ള ഇത്തരം പാലമുള്ളത് ചരിത്രമുറങ്ങുന്ന പെറുവിലാണ്. അവിടെയെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണിത്. 

പുരാതന സമൂഹമായിരുന്ന ഇന്‍ക ഗോത്രക്കാരാണ് ഇത്തരം പാലങ്ങള്‍ നിര്‍മിച്ചിരുന്നത്. മലയിടുക്കുകള്‍ക്കും നദികള്‍ക്കും കുറുകെയാണ് ഈ പുല്ലുകൊണ്ടുള്ള പാലങ്ങള്‍. അക്കാലത്തെ അവരുടെ പ്രധാന സഞ്ചാരമാര്‍ഗങ്ങളില്‍ ഒന്നായിരുന്നു ഇവ. കാല്‍നടയായും മൃഗങ്ങളുടെ പുറത്തേറിയും സഞ്ചരിച്ചിരുന്ന അവർ യാത്രകള്‍ സുഗമമാക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇത്തരം തൂക്കുപാലങ്ങള്‍. അതിനായി ഉപയോഗിച്ചതോ, പെറുവില്‍ സുലഭമായ 'ഇച്ചു' എന്നൊരിനം പുല്‍ച്ചെടിയും! വലിയ കെട്ടുകളായി ഉപയോഗിക്കുമ്പോള്‍ അവയ്ക്ക് ഏറെ ബലമുണ്ടെന്ന് അവര്‍ കണ്ടെത്തി. അവ ഒരുമിച്ചു കൂട്ടിക്കെയാണ് പാലങ്ങള്‍ നിര്‍മിച്ചത്. വര്‍ഷംതോറും അവയുടെ കേടായ ഭാഗങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിലും അവര്‍ ശ്രദ്ധിച്ചിരുന്നു. ഉയരമേറിയ സ്ഥലങ്ങളില്‍ നിര്‍മിച്ച ഈ പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ഏറെ അപകടകരമായ ഒരു ജോലി കൂടിയായിരുന്നു. പലപ്പോഴും ജീവന്‍ പണയം വച്ചാണ് ജോലിക്കാര്‍ ഇത് നിര്‍വഹിച്ചിരുന്നത്.

ADVERTISEMENT

'ക്വിസ്വാ ചക്ക' എന്ന പാലം പൂർണമായും കൈകൊണ്ട് നിർമിച്ചതാണ്. കുറഞ്ഞത് 600 വർഷത്തിന്റെ പഴക്കമുണ്ട് ഇൗ പാലത്തിന്. ഇങ്ക സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കിന്റെ ഭാഗമായിരുന്ന ക്യൂസ്വാച്ച പാലം യുനെസ്കോ 2013 ൽ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു.

കുസ്കോയിൽനിന്ന് വടക്കോട്ടു പോകുന്ന പ്രധാന റോഡിനരികിലുള്ള അപുരാമാക് മലയിടുക്കിലായിരുന്നു ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലം. 1928 ലെ പുലിറ്റ്സർ സമ്മാനം നേടിയ തോൺടൺ വൈൽഡറുടെ നോവൽ ‘ദ് ബ്രിജ് ഓഫ് സാൻ ലൂയിസ് രേ’ യുടെ പ്രചോദനം ഇവിടെ നിലനിന്നിരുന്ന പാലമാണെന്ന് കരുതപ്പെടുന്നു. 

ADVERTISEMENT

പെറുവിലെ കാനസ് പ്രവിശ്യയിലെ ഹുഞ്ചിരിക്ക് സമീപം അപുരിമാക് നദിക്ക് മുകളിലായി ഇത്തരത്തിലുള്ള ഒരു പാലം ഇന്നും നിലനില്‍ക്കുന്നുണ്ട്. 'ക്വിസ്വാ ചക്ക' എന്നാണ് ഈ പാലം അറിയപ്പെടുന്നത്. ശേഷിക്കുന്ന അവസാനത്തെ പുല്‍പാലമായ ക്വിസ്വാ ചക്കയുടെ അറ്റകുറ്റപ്പണികള്‍ എല്ലാ വര്‍ഷവും ജൂണില്‍ നടത്തുന്നു. 

സമീപത്തു തന്നെ ഒരു ആധുനിക പാലം ഉണ്ടെങ്കിലും തങ്ങളുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ മുന്‍കയ്യെടുക്കുന്ന നാട്ടുകാര്‍ തന്നെയാണ് പാലം എല്ലാ വര്‍ഷവും പുനര്‍നിര്‍മിക്കുന്നത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഒരു ഉത്സവം പോലെയാണ് ജൂണില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. 

ADVERTISEMENT

English Summary: This handwoven Peruvian bridge stands out for obvious reasons