വടക്കുപടിഞ്ഞാറൻ മൊറോക്കോയിലെ റിഫ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന കൊച്ചുപട്ടണമാണ് ഷെഫ്ഷോവന്‍. 'മൊറോക്കോയിലെ നീലനഗരം' എന്നാണിത് അറിയപ്പെടുന്നത്. നീലനിറമുള്ള ആകാശവും അതിനു ചുവട്ടിലായി, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നീലനിറമുള്ള ചായമടിച്ച കെട്ടിടങ്ങളുമാണ് ഈ പേരിനു പിന്നില്‍. മൊറോക്കോ

വടക്കുപടിഞ്ഞാറൻ മൊറോക്കോയിലെ റിഫ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന കൊച്ചുപട്ടണമാണ് ഷെഫ്ഷോവന്‍. 'മൊറോക്കോയിലെ നീലനഗരം' എന്നാണിത് അറിയപ്പെടുന്നത്. നീലനിറമുള്ള ആകാശവും അതിനു ചുവട്ടിലായി, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നീലനിറമുള്ള ചായമടിച്ച കെട്ടിടങ്ങളുമാണ് ഈ പേരിനു പിന്നില്‍. മൊറോക്കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കുപടിഞ്ഞാറൻ മൊറോക്കോയിലെ റിഫ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന കൊച്ചുപട്ടണമാണ് ഷെഫ്ഷോവന്‍. 'മൊറോക്കോയിലെ നീലനഗരം' എന്നാണിത് അറിയപ്പെടുന്നത്. നീലനിറമുള്ള ആകാശവും അതിനു ചുവട്ടിലായി, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നീലനിറമുള്ള ചായമടിച്ച കെട്ടിടങ്ങളുമാണ് ഈ പേരിനു പിന്നില്‍. മൊറോക്കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കുപടിഞ്ഞാറൻ മൊറോക്കോയിലെ റിഫ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന  കൊച്ചുപട്ടണമാണ് ഷെഫ്ഷോവന്‍. 'മൊറോക്കോയിലെ നീലനഗരം' എന്നാണിത് അറിയപ്പെടുന്നത്. നീലനിറമുള്ള ആകാശവും അതിനു ചുവട്ടിലായി, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നീലനിറമുള്ള ചായമടിച്ച കെട്ടിടങ്ങളുമാണ് ഈ പേരിനു പിന്നില്‍. മൊറോക്കോ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് ചരിത്രവും വശ്യസൗകുമാര്യവും ഒന്നിക്കുന്ന ഷെഫ്ഷോവന്‍. അധികം പേരൊന്നും കേള്‍ക്കാത്ത ഷെഫ്ഷോവന്‍ നഗരത്തിന്‍റെ വിശേഷങ്ങളിലൂടെ...

എന്തുകൊണ്ട് നീലനിറം?

ADVERTISEMENT

ഏറെക്കാലമായി ആളുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്. എന്തുകൊണ്ട് നീല നിറം? ഇതേക്കുറിച്ച് ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന നിരവധി സിദ്ധാന്തങ്ങളുണ്ട്. നീല നിറം കൊതുകുകളെ അകറ്റി നിർത്തുന്നു എന്നതാണ് ജനപ്രിയമായ ഒരു വാദം. അതല്ല, നീല ആകാശത്തേയും സ്വർഗത്തേയും പ്രതീകപ്പെടുത്തുന്നുവെന്നും ആത്മീയ ജീവിതം നയിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണെന്നും പറയുന്നവരുമുണ്ട്. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, 1970 കളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായാണ് ചുവരുകൾക്ക് നീല നിറം നല്‍കിത്തുടങ്ങിയത്.

Image From Shutterstock

കല്ല്, ഇഷ്ടിക, ടൈൽ, മരം, മണ്ണ്, കുമ്മായം എന്നിവ കൊണ്ടാണ് ഇവിടെയുള്ള വീടുകൾ നിർമിച്ചിട്ടുള്ളത്. ആൻഡലൂഷ്യൻ വാസ്തുവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ കെട്ടിടങ്ങളില്‍ മിക്കവയും. ഓരോ വീടിനും മധ്യഭാഗത്ത് ഒരു തുറന്ന മുറ്റമുണ്ട്. മുറ്റത്ത് ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ ഫലവൃക്ഷങ്ങളും മുല്ലച്ചെടികളും കാണാം.

അക്ചൂരിലെ വെള്ളച്ചാട്ടങ്ങളും ദൈവത്തിന്‍റെ പാലവും

ഷെഫ്ഷോവനില്‍ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് അക്ചൂര്‍. ഷെഫ്ഷോവനില്‍ നിന്ന് 29 കിലോമീറ്റർ അകലെ റിഫ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ വെള്ളച്ചാട്ടങ്ങളും 'ദൈവത്തിന്‍റെ പാലം' എന്നു വിളിക്കപ്പെടുന്ന കമാനരൂപമുള്ള പ്രകൃതിദത്ത ഘടനയും ഏറെ പ്രസിദ്ധമാണ്. 

ADVERTISEMENT

മനോഹരമായ ഒരു മലയിടുക്കിലൂടെ ഒഴുകുന്ന ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഒരു പരമ്പരയാണ് അക്ചൂര്‍ വെള്ളച്ചാട്ടം. ഇവിടം ജലവിനോദങ്ങള്‍, ഹൈക്കിങ് എന്നിവ നടത്താന്‍ ഏറെ അനുയോജ്യമാണ്.

Image From Shutterstock

ഔദ് ഫർദ നദിക്ക് 25 മീറ്റർ ഉയരത്തിൽ, ചുവപ്പന്‍ കല്ലുകള്‍ കൊണ്ട് രൂപപ്പെട്ട ഒരു വലിയ കമാനമാണ്  'ദൈവത്തിന്‍റെ പാല'മായി അറിയപ്പെടുന്നത്. സഹസ്രാബ്ദങ്ങളായുള്ള നദിയുടെ ഒഴുക്കു മൂലം രൂപപ്പെട്ട പ്രകൃതിദത്ത ഘടനയാണിത്. സഞ്ചാരികള്‍ ഇതിനു മുകളിലേക്ക് ട്രെക്കിങ് നടത്താറുണ്ട്. 

സ്പാനിഷ് മസ്ജിദ്

1920-കളിൽ നിർമിച്ചതും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ഒരു ചരിത്രസ്മാരകമാണിത്. ചെറിയ ഒരു മലമുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയക്കാഴ്ചയാണ് ഇവിടുത്തേത്. മാത്രമല്ല, ഷെഫ്ഷോവന്‍ നഗരവും ചുറ്റുമുള്ള പ്രദേശങ്ങളുമെല്ലാം ഇതിനു മുകളില്‍ നിന്നും നോക്കിയാല്‍ വ്യക്തമായി കാണാം. 

ADVERTISEMENT

എവിടെ നോക്കിയാലും പൂച്ചകള്‍!

തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സുന്ദരന്‍ പൂച്ചകളാണ് ഇവിടുത്തെ കൗതുകകരമായ മറ്റൊരു കാഴ്ച. അപരിചിതരോട് പോലും വളരെ ഇണക്കത്തോടെ പെരുമാറുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. മാത്രമല്ല, റെസ്റ്റോറന്റുകളില്‍ നിന്നെല്ലാം ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നതും പതിവാണ്. 

പ്രകൃതിഭംഗിയിലും മുന്നില്‍

ഷെഫ്ഷോവന്‍ ജൈവ വൈവിധ്യത്തിന്‍റെ കാര്യത്തിലും ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ജലാശയങ്ങളും ഹരിതഭംഗിയും പര്‍വ്വതനിരകളും എങ്ങും കാണാം. അപൂര്‍വ്വയിനം ജീവികളും സസ്യങ്ങളും ഉള്ള തലസെംറ്റെയ്ൻ ദേശീയ ഉദ്യാനവും ബൗഹാചെമിലെ നാച്ചുറൽ റീജിയണൽ പാർക്കും സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.

എങ്ങനെ എത്താം?

ടിറ്റൂവന്‍ ആണ് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്നും 65 കിലോമീറ്ററാണ് ദൂരം. ബസ്സിലോ ടാക്സിയിലോ യാത്ര ചെയ്യാം. 

English Summary: Visiting the Famous Blue City of Chefchaouen, Morocco