മലയാളത്തിന്‍റെ മൂന്നു സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച്, കേരളക്കരയുടെ സ്നേഹം ഒന്നാകെ ഏറ്റു വാങ്ങിയ ബോളിവുഡ് നടിമാരില്‍ ഒരാളാണ് പൂജ ബത്ര. മോഹൻ‌ലാലിനൊപ്പം 'ചന്ദ്രലേഖ' എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം 'മേഘം' എന്ന ചിത്രത്തിലും ജയറാമിനൊപ്പം 'ദൈവത്തിന്‍റെ മകൻ' എന്നീ ചിത്രത്തിലും പൂജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്‍റെ മൂന്നു സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച്, കേരളക്കരയുടെ സ്നേഹം ഒന്നാകെ ഏറ്റു വാങ്ങിയ ബോളിവുഡ് നടിമാരില്‍ ഒരാളാണ് പൂജ ബത്ര.  മോഹൻ‌ലാലിനൊപ്പം 'ചന്ദ്രലേഖ' എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം 'മേഘം' എന്ന ചിത്രത്തിലും ജയറാമിനൊപ്പം 'ദൈവത്തിന്‍റെ മകൻ' എന്നീ ചിത്രത്തിലും പൂജ നായികയായെത്തി. പൂജ ബത്ര ഒരു കാലത്ത് ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു. 1997-ൽ പുറത്തിറങ്ങിയ 'വിരാസത്' എന്ന ബോളിവുഡ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തന്‍റെ സാന്നിധ്യമറിയിച്ച് പൂജ. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഇരുപതിലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമല്ലായിരുന്നു പൂജ. എന്നിരുന്നാലും തന്‍റെ ജീവിതത്തിലെ  വിശേഷങ്ങളും സന്തോഷനിമിഷങ്ങളുമെല്ലാം പൂജ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ എട്ടു ലക്ഷത്തിലധികം ഫോളോവേഴ്സും പൂജയ്ക്കുണ്ട്. ഈയിടെ താരം നിരവധി യാത്രാചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കാലിഫോര്‍ണിയയിലെ ഗെയ്സര്‍വില്ലെയിലുള്ള ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോള വൈനറിയില്‍ നിന്നുള്ള ചിത്രങ്ങളാണ് പൂജ ഏറ്റവും പുതുതായി പങ്കുവച്ചിട്ടുള്ളത്. 

ADVERTISEMENT

കൂടാതെ കാലിഫോര്‍ണിയയിലെ തന്നെ സൊനോമയിലുള്ള വൈന്‍ കൗണ്ടി സന്ദര്‍ശനത്തിനിടെ എടുത്ത ചിത്രങ്ങളും പൂജ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ വിൻഡ്വേഡ് ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപും ടൂറിസ്റ്റ് കേന്ദ്രവുമായ തഹീതിയില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങളും പൂജാ ബത്രയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്. ബോറ ബോറ ബീച്ചിലെ ബൈക്ക് യാത്രയുടെ ചിത്രങ്ങള്‍ ഇതില്‍ കാണാം.

താഹിതിയില്‍ കടലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒരു തെങ്ങിന്മേല്‍ ഊഞ്ഞാലാടുന്ന ചിത്രമാണ് മറ്റൊന്ന്. ലെ ടാഹ ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഈ മനോഹര കാഴ്ചയുള്ളത്.ഇവിടെത്തന്നെ ഫ്ലൂറസെന്‍റ് നിറത്തിലുള്ള പാന്‍റ്സും ടോപ്പും അണിഞ്ഞു യോഗ ചെയ്യുന്ന മറ്റൊരു ചിത്രവും ഉണ്ട്.  

ADVERTISEMENT

മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയും കൊണ്ട് ശ്രദ്ധേയമാണ് തഹീതി. സമുദ്രത്തിൽ നിന്ന് ഉയര്‍ന്നു നില്ക്കുന്ന രണ്ട് അഗ്നിപർവതാഗ്രങ്ങളാണ് യഥാർഥത്തിൽ തഹിതിയായി രൂപാന്തരം പ്രാപിച്ചത്. അതിസുന്ദരമായ പ്രകൃതിയും ദ്വീപിനെ വലയം ചെയ്ത് കാണുന്ന പവിഴപ്പുറ്റുകളുടെ ശൃംഖലയുമെല്ലാം ഇവിടം മനോഹരമാക്കുന്നത്‌. കൃത്രിമ രത്നമായ 'മദർ ഒഫ് പേൾ' തഹീതിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 

English Summary: Pooja Batra Shares Beautiful Travel Pictures