അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് സാഹസിക സഞ്ചാരികളുടെ ഹരം. സിരകളിലേക്ക് അരിച്ചുകയറുന്ന പേടിയുടെ തണുപ്പും ഹൃദയത്തിന്‍റെ പടപടാ മിടിപ്പുമെല്ലാം ആവേശമാക്കുന്ന അത്തരം സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റിയ ഇടങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാനിലെ ഹുസൈനി തൂക്കുപാലം. വടക്കൻ പാക്കിസ്ഥാനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് സാഹസിക സഞ്ചാരികളുടെ ഹരം. സിരകളിലേക്ക് അരിച്ചുകയറുന്ന പേടിയുടെ തണുപ്പും ഹൃദയത്തിന്‍റെ പടപടാ മിടിപ്പുമെല്ലാം ആവേശമാക്കുന്ന അത്തരം സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റിയ ഇടങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാനിലെ ഹുസൈനി തൂക്കുപാലം. വടക്കൻ പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രദേശത്തുള്ള ഈ പാലം, ലോകത്തെ ഏറ്റവും അപകടകരമായ പാലങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

അപകടകരമാണെങ്കിലും ഈയിടെയായി ഈ പാലം ഒരു ടൂറിസ്റ്റ് ആകര്‍ഷണമായി മാറിക്കഴിഞ്ഞു. സഞ്ചാരികള്‍ക്ക് ചെറിയൊരു ഫീസ്‌ നല്‍കി ഇവിടം സന്ദര്‍ശിക്കാം. ഫ്രഷ് ചെറി ജ്യൂസ് വിളമ്പുന്ന ഒരു ചെറിയ ജ്യൂസ് ഔട്ട്‌ലെറ്റും ഇവിടെത്തന്നെ കൃഷി ചെയ്യുന്ന പഴങ്ങളുടെ ഉണങ്ങിയ വെറൈറ്റികള്‍ വില്‍ക്കുന്ന ഒരു സ്റ്റാളും ഇവിടെയുണ്ട്. 

Image from shutterstock
ADVERTISEMENT

ചുറ്റും പര്‍വതങ്ങള്‍ നിറഞ്ഞ പ്രകൃതിയും റോഡുകളുടെ അഭാവവും മൂലം ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രദേശം  1978 വരെ പാക്കിസ്ഥാന്‍റെ മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെട്ടിരുന്നു. ചെറുവിമാനങ്ങളില്‍ യാത്ര സാധ്യമായിരുന്നെങ്കിലും അതിധനികർക്കു മാത്രമേ അതേക്കുറിച്ച് ആലോചിക്കാന്‍ പോലുമാവുമായിരുന്നുള്ളൂ. അല്ലാത്തവർക്ക് അടുത്തുള്ള പ്രദേശങ്ങളിലേക്ക് എത്താന്‍ പര്‍വതനിരകള്‍ക്കിടയിലൂടെ നടക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. 1978 ൽ കാരക്കോറം ഹൈവേ പൂർത്തിയാക്കി ഈ മേഖലയെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിച്ചെങ്കിലും പല മേഖലകളിലും യാത്ര ഇപ്പോഴും ദുഷ്‌കരമാണ്.

വടക്കൻ പാക്കിസ്ഥാനിലെ പർവത അരുവികൾക്കും നദികൾക്കും കുറുകെ അപകടകരമായ കേബിള്‍, പലക പാലങ്ങള്‍ ധാരാളം കാണാം. അപ്പർ ഹുൻസയിലെ ബോറിറ്റ് തടാകത്തിന് കുറുകെയുള്ള ഹുസൈനി തൂക്കുപാലവും ഇക്കൂട്ടത്തില്‍പ്പെടുന്നു. കയറും പലകയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ നീളം കൂടിയ ഈ പാലം ഹുസൈനി ഗ്രാമത്തെ സർ ആബാദുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു യാത്രാമാര്‍ഗ്ഗമാണ്. ഹുസൈനി ഗ്രാമത്തിലെ ആളുകള്‍  ഈ പാലത്തിലൂടെയാണ് അവരുടെ കാർഷിക ഉൽപന്നങ്ങൾ സർ അബാദിലേക്ക് കൊണ്ടുപോകുന്നത്. പരിപാലിക്കാത്തതിനാല്‍ പലയിടങ്ങളിലും പലകകള്‍ ഇളകിപ്പോയിട്ടുണ്ട്. 

ADVERTISEMENT

ഗോജലിലെ ഷിഷ്‌കത്ത് ഗ്രാമത്തിൽ ബ്രിട്ടിഷ് ഭരണകാലത്താണ് പാലം നിർമിച്ചത്. കാരക്കോറം ഹൈവേയുടെ നിർമാണ വേളയിൽ, ഈ തൂക്കുപാലം 1968-ൽ ഷിഷ്‌കത്ത് വില്ലേജിൽനിന്ന് ഹുസൈനി ഗ്രാമത്തിലേക്ക് മാറ്റുകയായിരുന്നു. 660 അടി നീളമുള്ള പാലത്തില്‍ ഏകദേശം 472 മരപ്പലകകളുണ്ട്. 50 അടി ഉയരവുമുണ്ട്. നദീതടത്തില്‍ നിന്നുള്ള പരമാവധി ഉയരം ഏകദേശം 100 അടിയാണ്.

English Summary: Hussaini Suspension Bridge ,Dangerous Bridge in the World