യാത്രകളെ പ്രണയിക്കുന്ന കൊച്ചിക്കാരൻ ബൽറാമിന് മറക്കാനാവാത്ത നിരവധി യാത്രാനുഭവങ്ങളുണ്ട്. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണിപ്പോൾ. ലോകത്തിന്റെ പലയിടത്തേയ്ക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഗാലപ്പഗോസ് തന്നെ എന്നും അതിശയിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ബൽറാം. ഏറെ

യാത്രകളെ പ്രണയിക്കുന്ന കൊച്ചിക്കാരൻ ബൽറാമിന് മറക്കാനാവാത്ത നിരവധി യാത്രാനുഭവങ്ങളുണ്ട്. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണിപ്പോൾ. ലോകത്തിന്റെ പലയിടത്തേയ്ക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഗാലപ്പഗോസ് തന്നെ എന്നും അതിശയിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ബൽറാം. ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളെ പ്രണയിക്കുന്ന കൊച്ചിക്കാരൻ ബൽറാമിന് മറക്കാനാവാത്ത നിരവധി യാത്രാനുഭവങ്ങളുണ്ട്. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണിപ്പോൾ. ലോകത്തിന്റെ പലയിടത്തേയ്ക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഗാലപ്പഗോസ് തന്നെ എന്നും അതിശയിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ബൽറാം. ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളെ പ്രണയിക്കുന്ന കൊച്ചിക്കാരൻ ബൽറാമിന് മറക്കാനാവാത്ത നിരവധി യാത്രാനുഭവങ്ങളുണ്ട്. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണിപ്പോൾ. ലോകത്തിന്റെ പലയിടത്തേയ്ക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഗാലപ്പഗോസ് തന്നെ എന്നും അതിശയിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ബൽറാം. ഏറെ ഗവേഷണങ്ങളും അന്വേഷണങ്ങളും നടത്തിയ  ഗാലപ്പഗോസ് യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബൽറാം.

കൊച്ചിക്കപ്പുറം ഗാലപ്പഗോസ് 

ADVERTISEMENT

ഒരു ഗ്ലോബ് എടുത്തുനോക്കിയാൽ നമ്മുടെ കൊച്ചിയുടെ നേരെ എതിർവശത്താണ് ഇക്വഡോറിന്റെ കിടപ്പ്. ഇക്വഡോറിന്റെ അധീനതയിലുള്ള ഗാലപ്പഗോസ് അവിടെ നിന്നും 1000 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടുകൂടിയാകാം ആ സ്ഥലത്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയത്. സത്യത്തിൽ അവിടെ കാണപ്പെടുന്ന ഒരു പ്രത്യേകതരം പക്ഷിയാണ് തന്റെ യാത്രയ്ക്ക് പിന്നിലെ പ്രചോദനമെന്നാണ് ബൽറാം പറയുന്നത്. ബ്ലൂ ഫൂട്ടഡ് ബൂബീസ് എന്ന ഒരു പക്ഷിയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ കാണാനിടയായി. വളരെ ഭംഗിയുള്ള ഈ പക്ഷിയുടെ കാലുകൾക്ക് നീലനിറമാണ്.

ഇതിന്റെ പ്രത്യേകത ഇണയെ ആകർഷിക്കാൻ ആൺപക്ഷികൾ ഈ നിലക്കാലുകൾ കൊണ്ട് ശബ്ദമുണ്ടാക്കും. കൈയ്യടിക്കുന്നതുപോലെ ഈ പക്ഷി കാലാണ് അടിച്ച് ശബ്ദമുണ്ടാക്കുന്നത്. ഈ പക്ഷികൾ ഇണചേരുന്നത് ഏപ്രിൽ മാസത്തിൽ മാത്രമാണെന്നും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ആ പക്ഷിയെ കാണണമെന്ന ആഗ്രഹമാണ് എന്നെ ഗാലപ്പഗോസിലേയ്ക്ക് ആകർഷിച്ചതെന്നും ബൽറാം. 

അന്വേഷണങ്ങൾ ഗവേഷണങ്ങളായി മാറിയപ്പോൾ 

ഗാലപ്പഗോസിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ആദ്യ‌ം സുഹൃത്തുക്കൾ കളിയാക്കിയിരുന്നു. അധികമാരും കേട്ടിട്ടുപോലുമില്ലാത്ത ആ സ്ഥലത്തേയ്ക്ക് പോകണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയർന്നു. ചരിത്രമുറങ്ങുന്ന മണ്ണാണെന്ന് ഗാലപ്പഗോസ് എന്നു മനസിലാക്കാൻ സാധിച്ചു. ആ അന്വേഷണം  ദ്വീപിനോട് കൂടുതൽ അടുപ്പിച്ചു. ചാൾസ് ഡാർവിന് പരിണാമസിദ്ധാന്തം രൂപപ്പെടുത്താൻ പ്രചോദനമായ ദ്വീപാണ് ഇതെന്ന് അറിഞ്ഞപ്പോൾ അദ്ഭുതമാണ് തോന്നിയത്. ദ്വീപിലെ പക്ഷിമൃഗാദികളെയും മറ്റും പഠിച്ചാണ് അദ്ദേഹം സിദ്ധാന്തം ഉണ്ടാക്കുന്നത്. 

ADVERTISEMENT

ഏറ്റവും ശക്തമായ സുരക്ഷയിൽ പരിപാലിച്ചുപോരുന്ന ആർക്കിപിലാഗോ അഥവാ ദ്വീപ് സമൂഹമാണ് ഗാലപ്പഗോസ്. അവിടെയുള്ള പക്ഷിമൃഗാദികളെ  ലോകത്ത് മറ്റെവിടേയും കാണാനാവില്ലതെന്നാണ് ഈ ദ്വീപിന്റെ മറ്റൊരു പ്രത്യേകത. ഇത്രയുമൊക്കെ അറിഞ്ഞുകഴിഞ്ഞപ്പോൾ അവിടേയ്ക്ക് പോകണമെന്ന് തന്നെ ഉറപ്പിച്ചു. വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഗാലപ്പഗോസ് യാത്ര. ഇക്വഡോർ എന്ന രാജ്യത്തിന്റെ അധീനതയിലാണ് ഈ ദ്വീപസമൂഹം. ഇക്വഡോറിൽ നിന്നും വീണ്ടും 1000 കിലോമീറ്റർ സഞ്ചരിക്കണം അവിടെയെത്താൻ. അന്ന് വീസ ഓൺ അറൈവലായിരുന്നു ഇക്വഡോറിലേക്ക്, ഇന്നതുമാറി.അങ്ങനെ കുറേയധികം റിസേർച്ചുകൾ അന്ന് നടത്തിയിരുന്നു. ഒരു ട്രാവൽ സൈറ്റുവഴി ഗാലപ്പഗോസ് സന്ദർശിച്ച ഓസ്ട്രേലിയക്കാരനെ പരിചയപ്പെടുകയും അദ്ദേഹം കുറേ കാര്യങ്ങൾ പറഞ്ഞുതരികയും ചെയ്തു. 

മയക്കുമരുന്ന് ചായ തന്ന് സ്വീകരിച്ചപ്പോൾ

കൊച്ചിയിൽ നിന്ന് ഡൽഹി, അവിടെ നിന്നും ആംസ്റ്റർഡാം, അവിടെ നിന്നും ഇക്വഡോർ. ഏകദേശം 25 മണിക്കൂർ യാത്ര ചെയ്താലാണ് ഇക്വഡോറിന്റെ തലസ്ഥാനമായ കീറ്റോയിൽ ‌എത്തുക. കീറ്റോ എന്ന സ്ഥലത്തിന്റെ പ്രത്യേകത ലോകത്തിലെ ഏറ്റവും ഹൈ ആൾറ്റിട്ട്യൂഡിലുള്ള രണ്ടാമത്തെ സിറ്റിയാണ്. അവിടെ ശ്വാസമെടുക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടുണ്ടാകുമെന്ന് യാത്ര പുറപ്പെടും മുമ്പ് തന്നെ അറിഞ്ഞിരുന്നു. അങ്ങനെ അവിടെയെത്തി. കീറ്റോ വിമാനത്താവളത്തിൽ നിന്നും കുറച്ച് മാറിയൊരു ഹോട്ടലിലാണ് താമസം. ഗാലപ്പഗോസിലേക്ക് പോകണമെങ്കിൽ ഇനിയും കടമ്പകൾ ഏറെയുണ്ട്. പക്ഷേ അവിടെയെത്തിയപ്പോൾ തന്നെ എന്നെ അമ്പരപ്പിച്ചത് ചെക്കിൻ ചെയ്തപ്പോൾ തന്നെ ഹോട്ടലിൽ നിന്നും തന്ന ചായയായിരുന്നു. 

പെട്ടെന്നുനോക്കിയാൽ ഏതോ ചെടിയുടെ ഇല എന്നാണ് ആദ്യം തോന്നുക. എന്നാൽ പിന്നെയാണ് അത് കൊക്കെയ്ൻ ഇലയായിരുന്നു എന്നറിഞ്ഞത്. അവിടെയത് നിയമപരമായി തന്നെയാണ് ഉപയോഗിക്കുന്നത്. കാരണം ഹൈ ആൾറ്റിട്ട്യൂഡ് ഉള്ളതിനാൽ കഠിനമായ തലവേദന അനുഭവപ്പെടാം. അതിനെ ചെറുക്കാനാണ് ഈ കൊക്കെയ്ൻ ചായ നൽകുന്നത്. എന്നെ മോഹിപ്പിച്ച അദ്ഭുത നാട്ടിലേക്കുള്ള അമ്പരപ്പുകൾ അവിടെ ആരംഭിക്കുകയായി.

ADVERTISEMENT

കടമ്പകൾ കടന്ന് സ്വപ്ന ഭൂമിയിലിറങ്ങിയപ്പോൾ

ഗാലപ്പഗോസിലേക്ക് പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് ബൽറാം. കടുത്ത നിയന്ത്രണങ്ങളും കനത്ത സുരക്ഷയുമുള്ള ദ്വീപാണത്. അവിടേയ്ക്ക് വിമാനം കയറുന്നതിന് മുമ്പ് ഇൻകാൾ എന്ന പാസ് എടുക്കണം. ദ്വിപിലേക്ക് യാതൊരു വിധത്തിലുള്ള ഭക്ഷണ സാധനങ്ങളോ ധാന്യങ്ങളോ ഒന്നും പ്രവേശിപ്പിക്കുകയില്ല. അങ്ങനെ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് വിമാനം കയറി. ആ യാത്ര ഭയങ്കര രസമുള്ളതാണ്. ആകാശത്തുനിന്നുള്ള ദ്വീപസമൂഹത്തിന്റെ ദൃശ്യം ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്ന് ബൽറാം. വിമാനം ചെന്നിറങ്ങുന്നത് എയർപോർട്ടിലൊന്നുമല്ല, എയർ സ്ട്രിപ്പുപോലെയുള്ള സ്ഥലത്താണ്. ബാക്കി ചുറ്റും കാടാണ്. വിമാനത്തിലിരിക്കുമ്പോൾ തന്നെ താഴെ മറൈൻ ഇഗ്വാനകളൊക്കെ വിലസുന്നത് കാണാം. 

വിമാനമിറങ്ങിയാൽ അവർ ഒരു ബസിൽ കയറ്റി അടുത്ത ദ്വീപിലേക്ക് പോകാനുള്ള ബോട്ടുജെട്ടിയിൽ ഇറക്കും. പല ദ്വീപുകൾ കടന്നാണ് ഗാലപ്പഗോസിലെത്തുന്നത്. ഈ ബോട്ട് യാത്ര ആരും മറക്കില്ല. കാരണം ഒരു ബോട്ടിൽ നിന്നും മറ്റൊരു ദ്വീപിലേക്കുള്ള ബോട്ട് കയറാൻ മണിക്കൂറുകളോളം കടലിൽ കാത്തുനിൽക്കണം. ഭയങ്കര ബുദ്ധിമുട്ടേറിയ സമയമാണത്. അങ്ങനെ എല്ലാ കടമ്പകളും കടന്നാണ് ഗാസപ്പഗോസിന്റെ മണ്ണിലെത്തുന്നത്. അവിടെ താമസിക്കാൻ റൂമെടുത്തപ്പോൾ വീണ്ടും അമ്പരപ്പ്. കാടിനുള്ളിൽ താമസിക്കുമ്പോൾ ആനയും മാനുമെല്ലാം മുറിയുടേയും ടെന്റിന്റേയും എല്ലാം പുറത്തുവരുന്നതുപോലെ നമുക്ക് പേരറിയാത്ത പക്ഷികളും മൃഗങ്ങളുമെല്ലാം ഇങ്ങനെ വന്ന് നിൽക്കുന്നു. ഗാലപ്പഗോസിലെ പക്ഷിമൃഗാദികളുടെ ഏറ്റവും വലിയ പ്രത്യേകത അവ മനുഷ്യനെ കണ്ടാൽ ഭയന്ന് ഓടിമറയുന്നില്ലെന്നതാണ്. കാരണം ഇതുപോലെ ഇടയ്ക്കിടെ സന്ദർശകരായി മാത്രമാണ് അവിടേയ്ക്ക് മനുഷ്യന് പോകാനാകൂ. പിന്നെ നിർബന്ധമായും പാലിക്കേണ്ട കാര്യം എല്ലാ ജീവികളുമായും കൃത്യം ഒരു മീറ്റർ അകലം പാലിക്കണെമന്നതാണ്. 

ഇസബെല്ല വിസ്മയിപ്പിച്ചപ്പോൾ

പല ദ്വീപുകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് എന്നുപറഞ്ഞല്ലോ. അതിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ സമ്മാനിച്ച ദ്വീപാണ് ഇസബെല്ല. അങ്ങോട്ടേയ്ക്ക് പോകാനായി 3-4 മണിക്കൂർ യാത്ര ചെയ്യണം. ആ യാത്രയിൽ ഒരു പ്രത്യക സ്ഥലത്തെത്തുമ്പോൾ ബോട്ടിൽ നിന്നും നമ്മൾ ഡൈവ് ചെയ്യണം. അത് ഒരിക്കലും മറക്കാനാവില്ല. കാരണം ഡൈവിങ്ങിന്റെ ഏറ്റവും ത്രില്ലിങ്ങായ കാര്യം നമുക്കൊപ്പം ഡൈവ് ചെയ്യുന്നത് പെൻഗ്വിനുകളായിരിക്കും. സാധാരണ കടുത്ത മഞ്ഞുള്ള പ്രദേശങ്ങളിൽ മാത്രമാണല്ലോ പെൻഗ്വിനുകളെ കാണാറ്. 

എന്നാൽ ഗാലപ്പഗോസിന്റെ പ്രത്യേക കാലാവസ്ഥയിൽ ജീവിക്കുന്ന പെൻഗ്വിനുകളുമുണ്ട്. ട്രോപ്പിക്കൽ പെൻഗ്വിനുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ പെൻഗ്വിനുകൾക്കൊപ്പം നീന്താനായത് വല്ലാത്തൊരു അനുഭവമായിരുന്നു. അതുപോലെ കടലിനടിയിലെ വലിയ ആമകളെ കണ്ടു. വലുതെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ആമകളാണത്. നാഷണൽ ജോഗ്രഫിയിലും ഡിസ്കവറി ചാനലിലുമെല്ലാം മാത്രം കണ്ടുപരിചയിച്ച രംഗങ്ങളിലൂടെ നമ്മൾ ജീവിക്കുക എന്നുപറഞ്ഞാൽ തന്നെ അവിസ്മരണീയമല്ലേ,പിന്നെ കുറേയെറെ സാഹസിക പ്രവർത്തനങ്ങളും ഇസബെല്ലയിൽ ചെയ്യാനായി. 

ഗാലപ്പഗോസ് അമ്പരപ്പിക്കുമ്പോൾ

അങ്ങനെ സാഹസികമായ ആ യാത്രയ്ക്കൊടുവിൽ ബ്ലൂ ഫൂട്ടഡ് ബൂബിസ് എന്ന തന്റെ ലക്ഷ്യത്തിലെത്തിച്ചേരാനായി. മുകളിൽ പറഞ്ഞ ആ സ്പെഷ്യൽ പക്ഷിയെക്കാണാനാണല്ലോ നമ്മൾ യാത്ര തിരിച്ചത്. അതിന്റെ ഇണചേരാനുള്ള സമയത്തെ നൃത്തവും എല്ലാം കണ്ട് മനസ് നിറഞ്ഞു. ഗാലപ്പഗോസിന്റെ വിസ്മയങ്ങൾ അവിടെ അവസാനിക്കുന്നില്ല. ആറ് അഗ്നി പർവതങ്ങളാണ് ഈ ദ്വീപിലുള്ളത്. പല കാലങ്ങളിലായി അഗ്നിപർവത പൊട്ടിത്തറിയിലാണ് ഓരോ ദ്വീപുകളും രൂപപ്പെട്ടത്. അവിടെ രണ്ട് കിലോമീറ്റർ ദൂരമുള്ള ഒരു അഗ്നിപർവത ഗുഹ സന്ദർശിക്കാനുള്ള അവസരം എനിക്ക് കിട്ടി. ഈ ഗുഹ ലാവ ഒലിച്ചുണ്ടായതാണ്. ഗാലപ്പഗോസിന്റെ ഓരോ ഭാഗവും വ്യത്യസ്തമായ അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയതും പ്രായമായതുമായ ആമകൾ ജീവിക്കുന്ന സ്ഥലമാണ് ഗാലപ്പഗോസ്. 400 കിലോയടുത്ത് ഭാരമുള്ള 150 വർഷത്തിന് മേൽ പ്രായമുള്ള ആമ വരെ ഇവിടെയുണ്ട്. സ്പാനിഷിൽ ആമയാണ് ശരിക്കും ഗാലപ്പഗോസ് എന്ന വാക്ക്. ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ നൂറുകണക്കിന് ഭീമൻ ആമകളെ നമുക്ക് കാണാം. ചുരുങ്ങിയത് ഒരു 15 ദിവസമെങ്കിലും വേണം മുഴുവൻ ദ്വീപസമൂഹം സന്ദർശിക്കണമെങ്കിൽ. വൈൽഡ് യാത്രകളോട് താൽപര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണിത്. നമ്മൾ പാഠപുസ്തകളിൽ പഠിച്ച പല കാര്യങ്ങളും നേരിട്ട് കാണാനും അറിയാനുമുളള അവസരമാണ് ഗാലപ്പഗോസ് സന്ദർശനത്തിലൂടെ ലഭിക്കുന്നതെന്ന് ബൽറാം പറഞ്ഞു. 

English Summary: Galapagos Islands Travel Experience