കാലാവസ്ഥ എന്തായാലും, വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്‍റെ ലഹരി പകരാന്‍ നിറങ്ങളേക്കാള്‍ മികച്ച മറ്റെന്തുണ്ട്? പ്രകൃതിഭംഗിക്ക് പുറമേ വര്‍ണശോഭയാര്‍ന്ന കെട്ടിടങ്ങള്‍ കൊണ്ട്, മനോഹാരിത പതിന്മടങ്ങാക്കിയ നിരവധി നഗരങ്ങളുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള ഏതാനും ചില നഗരങ്ങള്‍ പരിചയപ്പെടാം.1. ഹവാന,

കാലാവസ്ഥ എന്തായാലും, വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്‍റെ ലഹരി പകരാന്‍ നിറങ്ങളേക്കാള്‍ മികച്ച മറ്റെന്തുണ്ട്? പ്രകൃതിഭംഗിക്ക് പുറമേ വര്‍ണശോഭയാര്‍ന്ന കെട്ടിടങ്ങള്‍ കൊണ്ട്, മനോഹാരിത പതിന്മടങ്ങാക്കിയ നിരവധി നഗരങ്ങളുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള ഏതാനും ചില നഗരങ്ങള്‍ പരിചയപ്പെടാം.1. ഹവാന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ എന്തായാലും, വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്‍റെ ലഹരി പകരാന്‍ നിറങ്ങളേക്കാള്‍ മികച്ച മറ്റെന്തുണ്ട്? പ്രകൃതിഭംഗിക്ക് പുറമേ വര്‍ണശോഭയാര്‍ന്ന കെട്ടിടങ്ങള്‍ കൊണ്ട്, മനോഹാരിത പതിന്മടങ്ങാക്കിയ നിരവധി നഗരങ്ങളുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള ഏതാനും ചില നഗരങ്ങള്‍ പരിചയപ്പെടാം.1. ഹവാന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ എന്തായാലും, വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്‍റെ ലഹരി പകരാന്‍ നിറങ്ങളേക്കാള്‍ മികച്ച മറ്റെന്തുണ്ട്? പ്രകൃതിഭംഗിക്ക് പുറമേ വര്‍ണശോഭയാര്‍ന്ന കെട്ടിടങ്ങള്‍ കൊണ്ട്, മനോഹാരിത പതിന്മടങ്ങാക്കിയ നിരവധി നഗരങ്ങളുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള ഏതാനും ചില നഗരങ്ങള്‍ പരിചയപ്പെടാം.

1. ഹവാന, ക്യൂബ

ADVERTISEMENT

ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവും സാമ്പത്തികാസിരാകേന്ദ്രവുമാണ് ക്യൂബയുടെ തലസ്ഥാനനഗരം കൂടിയായ ഹവാന. ശോഭയുള്ള ചായം പൂശിയ കെട്ടിടങ്ങളുടെ ബാഹുല്യം മാത്രമല്ല, അവയ്ക്ക് മുന്നില്‍ പാർക്ക് ചെയ്തിരിക്കുന്ന വർണ്ണാഭമായ വിന്റേജ് കാറുകളും ഹവാനയിലെ സ്ഥിരം കാഴ്ചയാണ്.

Image from shutterstock

യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നായ ഹവാനയിലേക്ക് പ്രതിവർഷം ഒരു ദശലക്ഷത്തിലധികം സഞ്ചാരികള്‍ എത്തിച്ചേരുന്നു.

2. ബുറാനോ, ഇറ്റലി

ഇറ്റലിയെന്നാല്‍ വെനീസ് മാത്രമല്ല. ഇവിടെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ബുറാനോ ദ്വീപ്‌. വെനീസില്‍ നിന്നു 7 കിലോമീറ്റർ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. താമസക്കാരായ മത്സ്യത്തൊഴിലാളികളുടെ, തിളക്കമുള്ള ചായം പൂശിയ ചെറിയ വീടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Image from shutterstock
ADVERTISEMENT

എന്നാല്‍ ഈ വീടുകള്‍ക്ക് എന്ത് നിറം നല്‍കണമെന്ന് വീട്ടുടമകള്‍ക്ക് തീരുമാനിക്കാനാവില്ല. വീടിനു പെയിന്‍റടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സർക്കാരിന് ആദ്യം ഒരു അഭ്യർത്ഥന അയയ്‌ക്കണം, ആ സ്ഥലത്ത് അനുവദനീയമായ ചില നിറങ്ങൾ നിര്‍ദേശിച്ചു കൊണ്ട് അധികൃതര്‍ പ്രതികരിക്കും. ഉടമസ്ഥര്‍ക്ക് ഇവയില്‍ നിന്നും ഏതെങ്കിലും തിരഞ്ഞെടുക്കാം.

3. ബോ കാപ്, കേപ് ടൗൺ, ദക്ഷിണാഫ്രിക്ക

മലേഷ്യയ്ക്കും ഇന്തോനേഷ്യയ്ക്കും ചുറ്റുമുള്ള ദ്വീപുകളിൽ നിന്നുള്ള അടിമകള്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു, സെൻട്രൽ കേപ് ടൗണിനടുത്തുള്ള ബോ കാപ്പ്. അടിമത്തം നിലനിന്നിരുന്ന കാലത്ത് വെളുത്ത നിറമായിരുന്നു ഇവിടെയുള്ള വീടുകള്‍ക്ക്.

Image from Shutterstock

 

ADVERTISEMENT

എന്നാൽ സ്വതന്ത്രരായിക്കഴിഞ്ഞതോടെ, ആളുകള്‍ അവരുടെ വീടുകള്‍ ബഹുവര്‍ണ്ണങ്ങളാല്‍ അലങ്കരിക്കാന്‍ തുടങ്ങി. ഈ നിറങ്ങള്‍ വെറും കാഴ്ചവിസ്മയം മാത്രമല്ല, ഓരോന്നും കാഴ്ചക്കാരോട് വിളിച്ചുപറയുന്നത് സ്വാതന്ത്ര്യത്തിന്‍റെ വിലയാണ്. 

4. ലാസ് പാൽമിറ്റാസ്, പച്ചൂക്ക, മെക്സിക്കോ

Image from Shutterstock

മെക്‌സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 60 മൈൽ വടക്കുകിഴക്കായി മധ്യ മെക്‌സിക്കോയിലാണ് പച്ചൂക്ക. മെക്സിക്കോയിലെ ദരിദ്രരായ ആളുകൾ താമസിക്കുന്ന ഒരു കുന്നിന്‍പ്രദേശമാണിത്.

Image from shutterstock

 

2015 ൽ ജർമൻ ക്രൂ എന്ന് വിളിക്കപ്പെടുന്ന കലാകാരന്മാർ, നാട്ടുകാരുടെ സഹായത്തോടെ ചെയ്ത ഫ്രെസ്കോ പെയിന്‍റിംഗുകള്‍ ഈ പ്രദേശത്തെയൊന്നാകെ ഒരു വര്‍ണ്ണലോകമാക്കി മാറ്റുന്നു. 14 മാസം ചെലവഴിച്ച്, 200 വീടുകളുടെ മുൻഭാഗങ്ങളില്‍ അവര്‍ ചിത്രങ്ങള്‍ വരച്ചു. ഏകദേശം 20,000 ലിറ്റർ പെയിന്‍റ് ഇതിനായി വേണ്ടിവന്നു.

5. വാൽപാറൈസോ, ചിലി

കലയും വര്‍ണ്ണങ്ങളും കൈപിടിച്ച് നൃത്തംചെയ്യുന്ന ഒരു കടലോര നഗരമാണ് ചിലിയിലെ വാൽപാറൈസോ. ലോകപ്രശസ്ത കവി നെരൂദ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. ചിലിയുടെ സാംസ്കാരിക തലസ്ഥാനമായാണ് വാൽപാറൈസോ അറിയപ്പെടുന്നത്. 

ലാറ്റിനമേരിക്കയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അഗ്നിശമനസേനയും ചിലിയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയും ഏറ്റവും പഴയ സ്പാനിഷ് പത്രവും ഉണ്ടായതുമെല്ലാം ഇവിടെയാണ്‌. യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളില്‍ ഒന്നായ ഇവിടെ അതിമനോഹര നിറങ്ങളാല്‍ അലങ്കരിച്ച പുരാതനകെട്ടിടങ്ങള്‍ ധാരാളമുണ്ട്. ചരിത്രത്തിന്‍റെ ഭാഗമായ ഇവ സംരക്ഷിക്കാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

6. ഷെഫ്ചൗവൻ, മൊറോക്കോ

മൊറോക്കോയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഷെഫ്ചൗവൻ ശ്രദ്ധേയമാകുന്നത്, അതിന്‍റെ നീലനിറമുള്ള കെട്ടിടങ്ങളുടെ പേരിലാണ്. മൊറോക്കോയിലെ "നീല മുത്ത്" എന്നാണ് ഷെഫ്ചൗവൻ അറിയപ്പെടുന്നത്. എവിടെ നോക്കിയാലും നീലയും വെള്ളയും നിറത്തിൽ ചായം പൂശിയ പരമ്പരാഗത കെട്ടിടങ്ങള്‍ കാണാം.

കൊതുകുകളെ അകറ്റി നിർത്താനാണ് കെട്ടിടങ്ങള്‍ക്ക് നീലനിറം കൊടുക്കുന്നതെന്ന് ചിലര്‍ പറയുമ്പോള്‍, അതല്ല, ആകാശത്തെയും സ്വർഗത്തെയും പ്രതീകപ്പെടുത്തുന്നതിനും ആത്മീയ ജീവിതം നയിക്കുന്നതിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായുമാണ് ചുവരുകൾക്ക് നീലച്ചായം പൂശുന്നതെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. എന്നാല്‍ 1970-കളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി, ഈ പ്രദേശത്തുള്ള കെട്ടിടങ്ങളുടെ ചുവരുകൾക്ക് നീലനിറം നൽകണമെന്ന് നിർബന്ധമുണ്ടായിരുന്നു.

English Summary: The Most Colorful Cities In The World