സമൂഹമാധ്യമങ്ങൾ കൂടുതല്‍ വ്യാപകമായതോടെ, അധികമാരുടെയും കണ്ണെത്താതെ കിടന്നിരുന്ന പല മനോഹര സ്ഥലങ്ങളിലേക്കും ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. കോട്ടയം ജില്ലയില്‍ ഉള്ള അത്തരമൊരു സ്ഥലമാണ്, കോലാനി മുടി. കോട്ടയത്തെ പാലായിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുന്നാണ് കോലാനി മുടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങൾ കൂടുതല്‍ വ്യാപകമായതോടെ, അധികമാരുടെയും കണ്ണെത്താതെ കിടന്നിരുന്ന പല മനോഹര സ്ഥലങ്ങളിലേക്കും ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. കോട്ടയം ജില്ലയില്‍ ഉള്ള അത്തരമൊരു സ്ഥലമാണ്, കോലാനി മുടി. കോട്ടയത്തെ പാലായിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുന്നാണ് കോലാനി മുടി. സമുദ്രനി രപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വീക്കെന്‍ഡിലും മറ്റും കുടുംബത്തോടും കൂട്ടുകാരോടുമെല്ലാമൊപ്പം ശാന്തമായി പോയിരിക്കാന്‍ പറ്റിയ ഒരിടമാണിത്. 

തൊടുപുഴയില്‍ നിന്നും  ഏകദേശം പത്തൊന്‍പതു കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. ഇവിടേക്ക് ഡ്രൈവ് ചെയ്ത് പോകുന്നതാണ് ഏറ്റവും നല്ലത്. തൊടുപുഴയില്‍ നിന്നും ഇടുക്കിയിലേക്ക് പോകുന്ന റൂട്ടില്‍ മുട്ടത്ത് വെച്ച് ഈരാറ്റുപേട്ട റൂട്ട് വഴി പോയി കാഞ്ഞിരംകാവിലേക്ക് വെച്ച് പിടിക്കുക. അവിടെ നിന്നും വാളകത്തേക്കുള്ള റൂട്ടില്‍ കയറണം. വാളകം എത്തിയ ശേഷം ആരോടെങ്കിലും അന്വേഷിക്കുക. കോലാനിമുടി എത്തിക്കഴിഞ്ഞാല്‍ വണ്ടി താഴെ പാര്‍ക്ക് ചെയ്ത ശേഷം മുകളിലേക്ക് നടന്നുകയറണം. 

ADVERTISEMENT

നിറയെ പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ ചെരിവിലൂടെ ശ്രദ്ധിച്ചു വേണം മുകളിലേക്ക് കയറാന്‍. അധികം ബുദ്ധിമുട്ടില്ലാത്ത വഴിയായതിനാല്‍ ഏറ്റവും മുകളിലേക്ക് നടന്നുകയറാന്‍ വെറും അര മണിക്കൂര്‍ സമയമേ എടുക്കൂ. ഏറ്റവും മുകളില്‍ എത്തിക്കഴിഞ്ഞാല്‍ കാണുന്ന കാഴ്ചയുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാതെ വരും. ചുറ്റും അടുക്കടുക്കായി മലനിരകളും പച്ചപ്പും കണ്ണിനു മുന്നില്‍ ഉത്സവമേളമൊരുക്കും. ചുറ്റുമുള്ള മലകളില്‍ നിന്നും വീശുന്ന തണുത്ത കാറ്റും കൂടിയാകുമ്പോള്‍ അതൊരു സ്വര്‍ഗ്ഗീയാനുഭൂതിയാണ് എന്ന് ഇവിടം സന്ദര്‍ശിച്ച ആരും സമ്മതിക്കും.

അടുത്തുള്ള ആകർഷണങ്ങൾ

ADVERTISEMENT

അടുത്തുള്ള മറ്റു പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്‌ എന്നിവ. ഇവയുടെ കാഴ്ചയും കോലാനിമലയില്‍ നിന്നും വ്യക്തമായി കാണാം. മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയില്‍, ഭീമസേനൻ, പാഞ്ചാലിക്ക് കുളിക്കാനായി നിർമിച്ചതെന്നു പറയപ്പെടുന്ന ചിറയുണ്ട്. 

ഇവിടെ നിന്നും  ഇല്ലിക്കൽ കല്ലിലേക്ക് നടന്നു പോകാൻ നരകപ്പാലമെന്നു പേരുള്ള ഒരൊറ്റയടി പാതയുണ്ട്. മഞ്ഞുകാലത്ത്, നട്ടുച്ചയ്ക്ക് പോലും മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലങ്ങളാണ് ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍ കല്ലും. കുരിശിട്ട കല്ല്‌, കുടക്കല്ല്, കൂനന്‍ കല്ല്‌ എന്നീ മൂന്നു കല്ലുകളാണ് ഇല്ലിക്കല്‍ കല്ലിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നും അത് കണ്ടെത്തുന്നവര്‍ സമ്പന്നരാകും എന്നുമുള്ള വിശ്വാസങ്ങള്‍ പ്രചരിച്ചിരുന്നു. ഇവയുടെയെല്ലാം മുപ്പതു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് കോട്ടയത്തെ മറ്റു മനോഹര പ്രദേശങ്ങളായ ഇലവീഴാപൂഞ്ചിറ, വാഗമണ്‍, കിക്കയം വെള്ളച്ചാട്ടം, മുനിയറ ഗുഹ, മര്‍മല വെള്ളച്ചാട്ടം, വെള്ളപ്പാറ വെള്ളച്ചാട്ടം, തങ്ങള്‍പാറ എന്നിവയും സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

അതിരാവിലെയും വൈകുന്നേരവുമാണ് കോലാനിമല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഉദയവും അസ്തമയവുമെല്ലാം അതിസുന്ദരമാണ്. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഒരു വശത്തായി കോലാനി പട്ടണത്തിന്‍റെ ആകാശക്കാഴ്ച കാണാം. മഞ്ഞുകാലത്ത് ഇവിടം കോടമഞ്ഞ് നിറഞ്ഞ് കൂടുതല്‍ സുന്ദരമാകും. 

English Summary: Kolani mudi view point in Kottayam