യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഹിന്ദി ടെലിവിഷൻ രംഗത്തെ മുൻനിര നായികമാരിൽ ഒരാളായ ഹീന ഖാൻ. തിരക്കേറിയ അഭിനയജീവിതത്തിനിടയിലും ലോകമെങ്ങും സഞ്ചരിക്കാന്‍ ഹീന സമയം കണ്ടെത്തും. പ്രണയദിനത്തിന് തൊട്ടുമുമ്പ്, ഹീനയും കാമുകൻ റോക്കി ജെയ്സ്വാളും ഈജിപ്തിലേക്ക് യാത്ര പുറപ്പെട്ടിരുന്നു. യാത്രയുടെ നിരവധി ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഹിന്ദി ടെലിവിഷൻ രംഗത്തെ മുൻനിര നായികമാരിൽ ഒരാളായ ഹീന ഖാൻ. തിരക്കേറിയ അഭിനയജീവിതത്തിനിടയിലും ലോകമെങ്ങും സഞ്ചരിക്കാന്‍ ഹീന സമയം കണ്ടെത്തും. പ്രണയദിനത്തിന് തൊട്ടുമുമ്പ്, ഹീനയും കാമുകൻ റോക്കി ജെയ്സ്വാളും ഈജിപ്തിലേക്ക് യാത്ര പുറപ്പെട്ടിരുന്നു. യാത്രയുടെ നിരവധി ചിത്രങ്ങൾ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Image from Instagram

ഒട്ടകവുമായി മുഖാമുഖം ഇരിക്കുന്ന ചിത്രങ്ങളാണ് താരം ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒപ്പം ഈജിപ്തിലെ ഗിസയിലുള്ള പുരാതന പിരമിഡുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുമുണ്ട്. താരം ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത് ഇങ്ങനെ 'നല്ല കാലാവസ്ഥ, മികച്ച സ്ഥലം, ഒപ്പം ഒരു മികച്ച കൂട്ടുകാരനും. ഞങ്ങൾ തികച്ചും ഫോട്ടോജനിക് ആണ്..  ഈജിപ്തിലെ ഗിസയിൽ അദ്ഭുതകരമായ അനുഭവമായിരുന്നു. ഈ പിരമിഡുകൾ ഒറ്റ നോട്ടത്തില്‍ പഴയകാലത്തേക്ക് കെണ്ടുപോകും ഇൗ കാഴ്ച കാണേണ്ടതാണ്.' 

Image From Shutterstock
ADVERTISEMENT

ഈജിപ്തിലെ ഗ്രേറ്റർ കെയ്‌റോയിലെ ഗിസ പീഠഭൂമിയിലാണ്, ഗിസ നെക്രോപോളിസ് എന്നും അറിയപ്പെടുന്ന ഗിസ പിരമിഡ് സമുച്ചയം. പുരാതന ലോകാദ്ഭുതങ്ങളിൽ ഏറ്റവും പഴക്കമുള്ളതും ഇപ്പോഴും നിലനിൽക്കുന്നതുമായ ഒരേയൊരു അദ്ഭുതമാണിത്.

നൈൽ നദിക്ക് ഏകദേശം 9 കിലോമീറ്റർ പടിഞ്ഞാറും കെയ്‌റോ നഗര മധ്യത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ തെക്കുപടിഞ്ഞാറായും പടിഞ്ഞാറൻ മരുഭൂമിയുടെ അരികിലാണ് ഈ സൈറ്റ് ഗിസയിലെ ഗ്രേറ്റ് പിരമിഡ്, ഖഫ്രെയിലെ പിരമിഡ് , മെൻകൗർ പിരമിഡ്, മനുഷ്യന്‍റെ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള സ്പിങ്ക്സ് എന്നിവയും അനുബന്ധ പിരമിഡ് കോംപ്ലക്സുകളും ഇതില്‍ ഉൾപ്പെടുന്നു. ഇവയെല്ലാം, ബിസി 2600 നും 2500 നും ഇടയിൽ പുരാതന ഈജിപ്തിലെ നാലാം രാജവംശത്തിന്‍റെ കാലത്ത് നിർമിച്ചവയാണ്. അടുത്തുള്ള മെംഫിസിനൊപ്പം , 1979- ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ സ്ഥലവും ഉള്‍പ്പെടുത്തിയിരുന്നു.

ADVERTISEMENT

പുരാതന ഈജിപ്ത് ഭരിച്ച ഫറവോ ചക്രവര്‍ത്തിമാരുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനാണ് ഗിസയിലേതടക്കമുള്ള പിരമിഡുകൾ നിർമിച്ചത്. ഭൂമിയിലെ മരണം അടുത്ത ലോകത്തേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് പുരാതന ഈജിപ്തിലെ ജനങ്ങൾ വിശ്വസിച്ചു. 

Image From Shutterstock

ലോകമെങ്ങുമുള്ള സഞ്ചാരികളുടെ സ്വപ്നമാണ് ഈജിപ്തിലെ ലോകപ്രസിദ്ധമായ പിരമിഡുകള്‍ കാണുക എന്നത്. ഈജിപ്തിലെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും സൈറ്റ് കൂടുതൽ വിനോദസഞ്ചാര സൗഹൃദവുമാക്കുന്നതിനുമായി 2021 അവസാനത്തോടെ സമുച്ചയത്തില്‍ 145 കോടിയുടെ നവീകരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 

ADVERTISEMENT

പുതിയ സന്ദർശക കേന്ദ്രം, ഒരു പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ്, 9 പിരമിഡ് ലോഞ്ച് എന്നു പേരുള്ള ഒരു റെസ്റ്റോറന്റ്, സിനിമ തിയേറ്റര്‍, പൊതു ടോയ്‌ലറ്റുകൾ എന്നിവയെല്ലാം നവീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. കൂടാതെ ഭക്ഷണ ട്രക്കുകൾ, ഫോട്ടോ ബൂത്തുകൾ, സൗജന്യ വൈഫൈ എന്നിവയും ഒരുക്കും. 4,500 വർഷം പഴക്കമുള്ള ഈ സ്ഥലം, തനിമയും പഴമയും ഒട്ടും ചോര്‍ന്നുപോകാതെ ആധുനിക ലോകത്തിന്‍റെ ഭാഗമാക്കാനുള്ള വിപുലമായ പദ്ധതിയാണ് ഇത്.

English Summary: Hina Khan Shares Pictures from her Egypt Travel