സ്കോട്ട്ലൻഡിൽ പിരമിഡ് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പ്രസിദ്ധമായ കോട്ടകൾ, പർവതനിരകൾ, പ്രകൃതിദൃശ്യങ്ങൾ ഇൗ കാഴ്ചകളാണ് സ്കോട്ട്ലൻഡിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. എന്നാൽ ഈ ചെറിയ വടക്കൻ യൂറോപ്യൻ രാജ്യത്തിലെ വനങ്ങൾക്കിടയിൽ ഒരു രഹസ്യ സ്കോട്ടിഷ് പിരമിഡ് ഒളിഞ്ഞിരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോട്ട്ലൻഡിൽ പിരമിഡ് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പ്രസിദ്ധമായ കോട്ടകൾ, പർവതനിരകൾ, പ്രകൃതിദൃശ്യങ്ങൾ ഇൗ കാഴ്ചകളാണ് സ്കോട്ട്ലൻഡിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. എന്നാൽ ഈ ചെറിയ വടക്കൻ യൂറോപ്യൻ രാജ്യത്തിലെ വനങ്ങൾക്കിടയിൽ ഒരു രഹസ്യ സ്കോട്ടിഷ് പിരമിഡ് ഒളിഞ്ഞിരിക്കുന്നുണ്ട്. വിക്റ്റോറിയ രാജ്ഞി നിർമിച്ച സ്കോട്ട്ലൻഡിലെ ആ പിരമിഡിന്റെ പിന്നിലെ കഥയറിയാം. 

സ്കോട്ട്ലൻഡിലുമുണ്ട് പിരമിഡ്

ADVERTISEMENT

ഈ പിരമിഡ് സ്ഥിതി ചെയ്യുന്നത് ബാൽമോറൽ കോട്ടയ്ക്ക് വളരെ അടുത്തുള്ള കെയർഗോംസ് നാഷണൽ പാർക്കിലാണ്. രാജകുടുംബം സാധാരണയായി ക്രിസ്മസ് ചെലവഴിക്കുന്ന സ്ഥലമാണ് ബാൽമോറൽ കോട്ട. 1852-ൽ വിക്ടോറിയ രാജ്ഞിക്ക് വേണ്ടി ആൽബർട്ട് രാജകുമാരൻ ഈ കോട്ട വാങ്ങി. അവിടെ വിക്ടോറിയ രാജ്ഞി നിർമ്മിച്ച 11 കെയ്‌നുകളിൽ ഒന്നാണ് ബാൽമോറൽ പിരമിഡ്. ഇത് വിക്ടോറിയ രാജ്ഞിക്ക് ആൽബർട്ട് രാജകുമാരനോടുള്ള സ്നേഹത്തിന്റെ സ്മരണാർത്ഥമാണ്. അതായത് ഒരു പ്രണയസൗധമാണ് ഈ പിരമിഡെന്ന് പറയാം. 

കെയർഗോംസ് നാഷണൽ പാർക്ക്

ADVERTISEMENT

സ്കോട്ടിഷ് ഹൈലാൻഡ്സിലെ എന്നല്ല, യുകെയിലെ തന്നെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് കെയർഗോംസ് നാഷണൽ പാർക്ക്. വാട്ടർ സ്‌പോർട്‌സ്, സ്‌നോസ്‌പോർട്‌സ്, വന്യജീവി നിരീക്ഷണം, ട്രെക്കിങ്ങുകള്‍, സൈക്ലിങ് റൂട്ടുകൾ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ഈ നാഷണൽ പാർക്കിൽ ചെയ്യാം. 

പ്രകൃതിയുടെ കാര്യത്തിൽ കെയർഗോംസിന് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. സ്കോട്ട്ലൻഡിന്റെ നേറ്റീവ് പൈൻ വനം,അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങള്‍,  ആർട്ടിക് പർവത ഭൂപ്രകൃതിയുടെ ഏറ്റവും വിപുലമായ ഉദാഹരണമായ യുകെയിലെ ഏറ്റവും ഉയരമുള്ള 6 പർവതങ്ങളിൽ അഞ്ചെണ്ണം. അങ്ങനെ നിരവധി പ്രത്യേകതകളുണ്ട് ഈ നാഷണൽ പാർക്കിന്. 

ADVERTISEMENT

അതുപോലെ നക്ഷത്രനിരീക്ഷണത്തിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് കെയർൻഗോംസ് നാഷണൽ പാർക്ക്.നോർവേ, അലാസ്ക തുടങ്ങിയ ഹോട്ട്‌സ്‌പോട്ടുകളിലുള്ള നോർത്തേൺ ലൈറ്റ്‌സിന്റെ അതേ അക്ഷാംശമാണ് സ്‌കോട്ട്‌ലൻഡിലും. പാർക്കിൽ കോട്ടകളും വിസ്‌കി ട്രയലുകളും മുതൽ സഞ്ചാരികൾക്ക് ആകർഷണമായി ഔട്ട്‌ഡോർ ആക്റ്റിവിറ്റികളുമുണ്ട്.

പ്രണയം നിറച്ച പിരമിഡ്

“മഹാനും നല്ലവനുമായ തന്റെ  പ്രിയപ്പെട്ട ആൽബർട്ടിന്റെ ഓർമയ്ക്കായി വിക്റ്റോറിയ സമർപ്പിച്ച ഈ പിരമിഡ് സ്ഥാപിതമായത് 1862 ആഗസ്റ്റ് 21-നാണ്. ഈ വലിയ സ്മാരകം യഥാർത്ഥത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങളെ അനുസ്മരിക്കുന്ന പതിനൊന്ന് സ്കോട്ടിഷ് കെയിനുകളിൽ ഒന്നാണ് മനുഷ്യനിർമിത കല്ലുകളുടെ കൂമ്പാരത്തൊണ് കെയ്ൻ എന്ന് വിളിയ്ക്കുന്നത്. 

ആൽബർട്ട് രാജകുമാരന്റെ മരണശേഷം പണികഴിപ്പിച്ച ഈ പിരമിഡാണ് ഈക്കൂട്ടത്തിൽ ഏറ്റവും വലുത്. ആൽബർട്ട് രാജകുമാരന് കലയോടും പ്രകൃതിയോടുമെല്ലാം അഭിനിവേശം ഉണ്ടായിരുന്നു, പ്രത്യേകിച്ച് സ്കോട്ട്ലൻഡിലെ വനപ്രദേശങ്ങളോട്. പിരമിഡിന്റെ കരകൗശലവും അത് സ്ഥിതിചെയ്യുന്ന പ്രദേശവുമെല്ലാം അദ്ദേഹത്തിന്റെ ചിന്തകളും വിചാരങ്ങളും കോർത്തിണക്കി പ്രിയതമ പണികഴിപ്പിച്ചിരിക്കുന്നുവെന്ന് കണ്ടു മനസിലാക്കാൻ സാധിക്കും. 

English Summary: The Secret Scottish Pyramid of Cairngorms National Park