ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ നിന്നുള്ള ഒരു പഴയ യാത്രാ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി ആരാധകര്‍ ഈ ചിത്രത്തിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. ബുഡാപെസ്റ്റ് ഡയറീസ് എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷന്‍ നൽകിയിരിക്കുന്നത്. ഹംഗറിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ നിന്നുള്ള ഒരു പഴയ യാത്രാ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി ആരാധകര്‍ ഈ ചിത്രത്തിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. ബുഡാപെസ്റ്റ് ഡയറീസ് എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷന്‍ നൽകിയിരിക്കുന്നത്.

ഹംഗറിയിലെ തെരുവിലൂടെ കാഴ്ചകൾ ആസ്വദിച്ച് നടന്നു നീങ്ങുന്ന വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ വർഷം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായാണ് കഴിഞ്ഞ വർഷം മമ്മൂട്ടി ഹംഗറിയിൽ എത്തിയത്.

ADVERTISEMENT

നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ഏജന്റ് എന്ന ചിത്രത്തിൽ നായകനായി എത്തുന്നത്. ബിഗ് ബജറ്റ് ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിയ്ക്ക്. മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിച്ചത്.

ഹംഗറിയുടെ കാഴ്ചകളിലേക്ക്

ADVERTISEMENT

തലസ്ഥാന നഗരം എന്നതിനു പുറമേ, ഹംഗറിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് ബുഡാപെസ്റ്റ്. നഗര ജനസംഖ്യയുടെ അടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയനില്‍ത്തന്നെ ഒമ്പതാമത്തെ സ്ഥാനമാണ് ഇതിനുള്ളത്. ബുഡ, ഒബുഡ, പെസ്റ്റ് എന്നീ പ്രത്യേക പട്ടണങ്ങൾ 1873-ൽ ഔദ്യോഗികമായി ഏകീകരിക്കപ്പെട്ടാണ് ബുഡാപെസ്റ്റ് ആയി മാറിയത്.

ചരിത്രകാലത്തോളം നീളുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഡാന്യൂബ് നദിക്കരയിലുള്ള ബുഡാപെസ്റ്റിന്‍റെ മധ്യഭാഗം യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. 268 മീറ്റർ നീളമുള്ള, ഹംഗറിയിലെ ഏറ്റവും വലിയ കെട്ടിടമായ നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും ഉൾപ്പെടെ ക്ലാസിക്കൽ വാസ്തുവിദ്യയുടെ ശ്രദ്ധേയമായ നിരവധി സ്മാരകങ്ങള്‍ ഇവിടെയുണ്ട്.

ADVERTISEMENT

കൂടാതെ, ഏകദേശം 80 നീരുറവകൾ, രണ്ടാമത്തെ വലിയ സിനഗോഗ്, ഹംഗറിയിലെ ആദ്യത്തെ രാജാവായ വിശുദ്ധ സ്റ്റീഫന്‍റെ വിശുദ്ധ വലംകൈ പ്രദർശിപ്പിച്ചിരിക്കുന്ന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ കെട്ടിടമായ സെന്റ് സ്റ്റീഫൻസ് ബസിലിക്ക എന്നിവയും ഇവിടെയുണ്ട്. റോമൻ അവശിഷ്ടങ്ങളുള്ള അക്വിങ്കം മ്യൂസിയം, ചരിത്രപരമായ ഫർണിച്ചറുകള്‍ സൂക്ഷിച്ചിരിക്കുന്ന കാസിൽ മ്യൂസിയം, ഹൗസ് ഓഫ് ടെറർ മ്യൂസിയം എന്നിവയും കാണേണ്ട കാഴ്ചകളാണ്. എഴുനൂറ് വർഷം പഴക്കമുള്ള മത്തിയാസ് പള്ളിയാണ് ബുഡാപെസ്റ്റിലെ മറ്റൊരു ആകര്‍ഷണം.

തലസ്ഥാനത്തെ പാലങ്ങളാണ് മറ്റൊരു കാഴ്ച; ഏഴ് പാലങ്ങൾ ഡാന്യൂബിനു മുകളിലൂടെ കടന്നുപോകുന്നു. പലതരം ഔട്ട്ഡോർ പ്രവർത്തനങ്ങളും കാഴ്ചകളുമുള്ള പാര്‍ക്കുകളും മനോഹരമായ ദ്വീപുകളുമെല്ലാം ബുഡാപെസ്റ്റിനെ വേറിട്ട്‌ നിര്‍ത്തുന്നു.

പ്രതിവർഷം ഏകദേശം 12 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികൾ ഈ കാഴ്ചകളും അനുഭവങ്ങളും തേടി ബുഡാപെസ്റ്റില്‍ എത്തുന്നുവെന്നാണ് കണക്ക്. ബുഡാപെസ്റ്റ് നഗരമധ്യത്തില്‍നിന്നു 16 കിലോമീറ്റർ അകലെയാണ് ബുഡാപെസ്റ്റ് ഫെറൻക് ലിസ്റ്റ് ഇന്റർനാഷനൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. മധ്യ കിഴക്കൻ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇത് ഹംഗേറിയൻ സംഗീതസംവിധായകനായ ഫ്രാൻസ് ലിസ്റ്റിന്‍റെ പേരിലാണ് അറിയപ്പെടുന്നത്.

English Summary: Mammootty shares Throwback Pictures from Budapest Travel