കുട്ടികള്‍ക്ക് ആസ്വദിക്കാനും കളിക്കാനും വേണ്ട സൗകര്യങ്ങള്‍ എത്രത്തോളം ആവശ്യമാണെന്ന് കുട്ടികളും കുടുംബവുമായി അവധിക്കാലം ആഘോഷിക്കാന്‍ പോയിട്ടുള്ളവരെല്ലാം അറിയും. കുട്ടികൾക്ക് കളിച്ചു തിമിര്‍ക്കാന്‍ വേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുമായാണ് അമേരിക്കന്‍ സംസ്ഥാനമായ വെര്‍ജീനിയ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

കുട്ടികള്‍ക്ക് ആസ്വദിക്കാനും കളിക്കാനും വേണ്ട സൗകര്യങ്ങള്‍ എത്രത്തോളം ആവശ്യമാണെന്ന് കുട്ടികളും കുടുംബവുമായി അവധിക്കാലം ആഘോഷിക്കാന്‍ പോയിട്ടുള്ളവരെല്ലാം അറിയും. കുട്ടികൾക്ക് കളിച്ചു തിമിര്‍ക്കാന്‍ വേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുമായാണ് അമേരിക്കന്‍ സംസ്ഥാനമായ വെര്‍ജീനിയ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികള്‍ക്ക് ആസ്വദിക്കാനും കളിക്കാനും വേണ്ട സൗകര്യങ്ങള്‍ എത്രത്തോളം ആവശ്യമാണെന്ന് കുട്ടികളും കുടുംബവുമായി അവധിക്കാലം ആഘോഷിക്കാന്‍ പോയിട്ടുള്ളവരെല്ലാം അറിയും. കുട്ടികൾക്ക് കളിച്ചു തിമിര്‍ക്കാന്‍ വേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുമായാണ് അമേരിക്കന്‍ സംസ്ഥാനമായ വെര്‍ജീനിയ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികള്‍ക്ക് ആസ്വദിക്കാനും കളിക്കാനും വേണ്ട സൗകര്യങ്ങള്‍ എത്രത്തോളം ആവശ്യമാണെന്ന് കുട്ടികളും കുടുംബവുമായി അവധിക്കാലം ആഘോഷിക്കാന്‍ പോയിട്ടുള്ളവരെല്ലാം അറിയും. കുട്ടികൾക്ക് കളിച്ചു തിമിര്‍ക്കാന്‍ വേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുമായാണ് അമേരിക്കന്‍ സംസ്ഥാനമായ വെര്‍ജീനിയ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ഷെനഡോ ദേശീയ പാര്‍ക്കിലെ മലകയറ്റവും സിപ് ലൈനുകളും ഭൂമിക്കടിയിലെ കൂറ്റന്‍ ഗുഹകളും പുഴകളും ഫാമുകളുമെല്ലാം വെര്‍ജീനിയയെ കുടുംബവുമൊത്തുള്ള യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യമാക്കാറുണ്ട്. 

ഷെനഡോ ദേശീയ പാര്‍ക്ക്

ADVERTISEMENT

എളുപ്പത്തിലുള്ളത് മുതല്‍ ബുദ്ധിമുട്ടേറിയത് വരെയുള്ള മലകയറ്റങ്ങളാണ് ഷെനഡോ ദേശീയ പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. സ്റ്റോണി മാന്‍ മലയാണ് ഇവിടുത്തെ പ്രധാന കേന്ദ്രം. ഈ മലക്ക് ചുറ്റുമുള്ള 1.6 മൈല്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡിലൂടെ കാഴ്ചകള്‍ കണ്ട് നടക്കാം. തറനിരപ്പില്‍ നിന്നും ആകെ 400 അടി ഉയരത്തിലുള്ള ഈ മലയിലേക്കുള്ള കയറ്റം രസകരമായ അനുഭവമായിരിക്കും. ഷെനഡോ ദേശീയ പാര്‍ക്കിലെ രണ്ടാമത്തെ വലിയ മലയാണിത്. പോട്ടൊമാക് നദിയുടെ തീരത്തിലൂടെ കാടു കയറുന്ന നടത്തവും മനോഹരമാണ്. ഗ്രേറ്റ് ഫാള്‍സ് നാഷണല്‍ പാര്‍ക്കിലെ കനാലുകളിലൂടെയുള്ള യാത്രയും വ്യത്യസ്തമാണ്. 

ബൈക്ക് പ്രേമികള്‍ക്കായി 83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിര്‍ജിനിയ കാപിറ്റല്‍ ട്രയലുണ്ട്. വിര്‍ജിനിയയുടെ ആദ്യ തലസ്ഥാനമായ ജെയിംസ്ടൗണിനെ നിലവിലെ തലസ്ഥാനമായ റിച്ച്‌മോണ്ടിനോട് ബന്ധിപ്പിക്കുന്ന പാതയാണിത്. വാഷിംങ്ടണ്‍ ആന്റ് ഓള്‍ഡ് ഡൊമിനിയണ്‍ പാതയും യാത്രികരെ കാത്തിരിക്കുന്നു. വടക്കന്‍ വെര്‍ജിനിയയിലൂടെ 70 കിലോമീറ്ററിലേറെ നീണ്ടു കിടക്കുന്നു ഈ പാത. 

സിപ് ലൈനുകള്‍

ഷിങ്കൊടീഗ് ദ്വീപില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുതിയ കേന്ദ്രമാണ് അയണ്‍ പോണി അഡ്വഞ്ചര്‍ പാര്‍ക്ക്. പല തരത്തിലുള്ള വെല്ലുവിളികളെ മറികടന്നു മുകളിലേക്ക് കയറി 30ലേറെ വരുന്ന വായുവിലെ ലക്ഷ്യസ്ഥാനങ്ങള്‍ കീഴടക്കാം. ബ്രേക്ക്‌സ് ഇന്റര്‍സ്‌റ്റേറ്റ് പാര്‍ക്കിലെ ദ കാന്യണ്‍ റിം സിപ് ലൈന്‍ സാഹസികര്‍ക്കുള്ളതാണ്. ജോര്‍ജ് നദിക്ക് മുകളിലൂടെയാണ് ഈ സിപ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് ജോര്‍ജ് 'തെക്കിന്റെ ഗ്രാന്റ് കാന്യണ്‍' എന്നറിയപ്പെടുന്നതെന്ന് അറിയാന്‍ ഈ സിപ് ലൈന്‍ യാത്ര സഹായിക്കും. 

ADVERTISEMENT

ഭൂമിക്കടിയിലെ അദ്ഭുതങ്ങൾ

പെരും മഴയത്തും നിങ്ങള്‍ക്ക് ആസ്വദിക്കാവുന്ന നിരവധി കേന്ദ്രങ്ങളുണ്ട് വെര്‍ജീനിയയില്‍. അതിലൊന്നാണ് വെര്‍ജീനിയയിലെ എട്ട് ഭൂഗര്‍ഭ ഗുഹകള്‍. ഷെനന്‍ഡോ താഴ്‌വരയോട് ചേര്‍ന്നുള്ള ഈ ഗുഹകളില്‍ ലുറേയാണ് കിഴക്കന്‍ അമേരിക്കയിലെ ഏറ്റവും വലിപ്പമുള്ളത്. ദീപാലംകൃതമായ നടപ്പാതകളിലൂടെ ഇറങ്ങി ചെല്ലുന്നത് പത്തു നില വലിപ്പത്തിലുള്ള കൂറ്റന്‍ ഭൂഗര്‍ഭ ഗുഹയിലേക്കായിരിക്കും. പ്രകൃതി ഒരുക്കിയ അത്ഭുത കാഴ്ചകളാണ് ഇവിടെ നിങ്ങള്‍ക്ക് കാണാനാവുക. 

വെര്‍ജീനിയയിലെ ജലപാതകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. തെളിഞ്ഞ വെള്ളത്തിലൂടെയുള്ള റാഫ്റ്റിംങിന് ഷെനഡോ നദിയില്‍ അവസരമുണ്ട്. ജെയിംസ് നദിയില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചരക്കു കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ജെയിംസ് റിവര്‍ ബറ്റേവു എന്നറിയപ്പെടുന്ന പ്രത്യേകതരം നീളന്‍ തോണിയിലൂടെയുള്ള യാത്ര സവിശേഷ അനുഭവമായിരിക്കും. 

ചരിത്രം അറിയാം

ADVERTISEMENT

പുസ്തകങ്ങളില്‍ നിന്നു മാത്രമല്ല നേരിട്ട് കണ്ടും കേട്ടും ചരിത്രം അറിയാനാകും. വെര്‍ജീനിയയിലെ പ്രധാന ചരിത്രമ്യൂസിയങ്ങളിലൊന്നാണ് കൊളോണിയല്‍ വില്യംസ്ബര്‍ഗ്. 301 ഏക്കറുള്ള ഈ മ്യൂസിയത്തിലെ കെട്ടിടങ്ങളില്‍ പലതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മാണ രീതിയില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. 7300 ജോലിക്കാര്‍ ഈ സ്വകാര്യ മ്യൂസിയത്തിന് കീഴില്‍ ജീവനക്കാരായുണ്ട്. 

അമേരിക്കയിലെ ഇംഗ്ലീഷുകാരുടെ ആദ്യത്തെ കുടിയേറ്റ സ്ഥലമായ ജെയിംസ്ടൗണ്‍ സന്ദര്‍ശിക്കാനും വെര്‍ജിനിയയിലെത്തുന്നവര്‍ക്ക് സാധിക്കും. 17ാം നൂറ്റാണ്ടിലെ ജീവിതവും സമുദ്ര യാത്രകളുമെല്ലാം ഇവിടെ നിന്നും അറിയാനാകും. വെര്‍ജിനിയയിലെ ഹിസ്‌റ്റോറിക് ട്രയാങ്കിള്‍ എന്നറിയപ്പെടുന്നതില്‍ ഒന്നാണ് ജെയിംസ്ടൗണ്‍. വില്യംസ്ബര്‍ഗും യോര്‍ക് ടൗണുമാണ് മറ്റു രണ്ടെണ്ണം. 

പ്രകൃതിയോടിണങ്ങി

വെര്‍ജിനിയയിലെ ഫാമുകളും പഴത്തോട്ടങ്ങളും വൈന്‍ നിര്‍മാണ കേന്ദ്രങ്ങളുമെല്ലാം കാണേണ്ടതു തന്നെ. കാര്‍ട്ടര്‍ മൗണ്ടന്‍ ഓര്‍ക്കാര്‍ഡ് എന്ന ഫലവൃക്ഷത്തോട്ടം ഉദാഹരണമാണ്. ഇവിടെ വൈകുന്നേരങ്ങളിലാണ് സന്ദര്‍ശകര്‍ക്കായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കാറ്. സംഗീത പരിപാടികള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചുകൊണ്ട് രാത്രി ചിലവഴിക്കാം. വൈകുന്നേരങ്ങളില്‍ താഴ്‌വരയിലേക്ക് നോക്കിക്കൊണ്ട് സൂര്യാസ്തമയം ആസ്വദിക്കാനുമാകും. തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത ഫലങ്ങളും നിങ്ങളുടെ യാത്രയുടെ മധുരം കൂട്ടും. 

ജീവജാലങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് കാരൊമോണ്ട് ഫാം ലക്ഷ്യമാക്കാം. സന്ദര്‍ശകര്‍ക്ക് ആട്ടിന്‍കുട്ടികളെ താലോലിക്കാന്‍ വേണ്ടി മാത്രം സ്‌നഗിള്‍ സെഷനുകള്‍ ഇവര്‍ വെക്കാറുണ്ട്. ഫാമിലെ കാഴ്ച്ചകള്‍ കണ്ട് നടക്കുന്നതിനിടെ ഇവിടെ തന്നെ നിര്‍മിച്ച ചീസും മറ്റും രുചിച്ചു നോക്കുകയുമാവാം. പാല്‍ക്കട്ടി നിര്‍മിക്കുന്നത് എങ്ങനെയെന്ന് കണ്ടറിയാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

English Summary: Virginia Offers Fun-Filled Outdoor Adventure for the Whole Family‌‌‌‌