മരവീപ്പയുടെ ആകൃതിയിലുള്ള ചെറുവള്ളം. അത് നിയന്ത്രിക്കാന്‍ ആകെയുള്ളത് ഒരു തുഴ മാത്രം. വെള്ളത്തിനടിയിലൂടെ വശങ്ങളിലേക്ക് മാത്രം ചലിപ്പിച്ച് വിചിത്രമായ രീതിയില്‍ ഈ ചെറുവള്ളം തുഴയുന്നത് കാഴ്ചക്കാരിൽ വിസ്മയം നിറയ്ക്കും. ജാപ്പനീസ് സംസ്‌ക്കാരത്തിന്റെ ഭാഗമായ ടബ് ബോട്ടുകളാണ് ഇവ. ടോക്കിയോയിൽനിന്ന് ഏതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരവീപ്പയുടെ ആകൃതിയിലുള്ള ചെറുവള്ളം. അത് നിയന്ത്രിക്കാന്‍ ആകെയുള്ളത് ഒരു തുഴ മാത്രം. വെള്ളത്തിനടിയിലൂടെ വശങ്ങളിലേക്ക് മാത്രം ചലിപ്പിച്ച് വിചിത്രമായ രീതിയില്‍ ഈ ചെറുവള്ളം തുഴയുന്നത് കാഴ്ചക്കാരിൽ വിസ്മയം നിറയ്ക്കും. ജാപ്പനീസ് സംസ്‌ക്കാരത്തിന്റെ ഭാഗമായ ടബ് ബോട്ടുകളാണ് ഇവ. ടോക്കിയോയിൽനിന്ന് ഏതാനും മണിക്കൂര്‍ മാത്രം ദൂരത്തിലുള്ള സാഡോ ദ്വീപിലാണ് തരായ് ബ്യൂന്‍ എന്ന് ജപ്പാന്‍കാര്‍ വിളിക്കുന്ന ടബ് ബോട്ട് യാത്ര ആസ്വദിക്കാനാവുക. 

unterwegs/shutterstock

ആരാധനാലയങ്ങള്‍, മലകള്‍, കടൽത്തീരം, നെല്‍പാടങ്ങള്‍ തുടങ്ങി 855 ചതുരശ്ര കിലോമീറ്റര്‍ വലുപ്പമുള്ള താരതമ്യേന വലിയ സാഡോ ദ്വീപില്‍ കാഴ്ചകള്‍ ഏറെയുണ്ട്. നൂറ്റാണ്ടു മുന്‍പ് പ്രദേശവാസികള്‍ മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്നവയാണ് ഈ ടബ് ബോട്ടുകള്‍. ഇപ്പോള്‍ സാഡോ ദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടവയായി ഈ ചെറു വള്ളങ്ങള്‍ മാറിയിരിക്കുന്നു.

ADVERTISEMENT

19ാം നൂറ്റാണ്ടില്‍ മെയ്ജി രാജാവിന്റെ കാലത്താണ് ഇൗ ബോട്ടുകൾ വ്യാപകമായി മീന്‍ പിടിക്കാനായി ഉപയോഗിച്ചു വന്നത്. ഭക്ഷ്യയോഗ്യമായ കടല്‍പായല്‍ ശേഖരിക്കാനും ഇതുപയോഗിച്ചിരുന്നു. തിരകള്‍ക്ക് ശക്തി കുറവുള്ള പ്രദേശമായതിനാല്‍ ഈ ചെറു വള്ളങ്ങള്‍ തന്നെ ധാരാളമായിരുന്നു. സാഡോ ദ്വീപില്‍ മൂന്നിടങ്ങളിലാണ് ഈ പരമ്പരാഗത ചെറുവള്ളങ്ങളില്‍ യാത്ര ചെയ്യാനാവുക. 

unterwegs/shutterstock

റികിയ കാന്‍കോ കിസെന്‍

ADVERTISEMENT

സാഡോ ദ്വീപിലെ ടബ് ബോട്ടുകളെക്കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഉയര്‍ന്നു വരുന്ന പേരാണ് റികിയ കാന്‍കോ കിസെന്‍. ശാന്തവും സുന്ദരവുമായ തീരമാണ്. ചെറു ഗുഹകള്‍, കടലില്‍ ലയിക്കുന്ന കുഞ്ഞു നദികള്‍ ഇവയെല്ലാം ടബ് ബോട്ടുകളിലിരുന്ന് കാണാം. ജാപ്പനീസ് സുന്ദരികളാണ് ഇവിടെ ടബ് ബോട്ടുകള്‍ തുഴയുന്നത്. നാന്‍സെന്‍ക്യോ തീരത്തു കൂടിയും സവാസ്‌കി ലൈറ്റ് ഹൗസിനടുത്തുകൂടിയും ഈ ടബ് ബോട്ടില്‍ തുഴഞ്ഞു പോകാം. വേഗം ഇഷ്ടപ്പെടുന്നവര്‍ക്കായി ഹൈ സ്പീഡ് മോട്ടര്‍ ബോട്ടുകളുമുണ്ടിവിടെ. 

ഷുക്കുനേഗി 

ADVERTISEMENT

സാഡോ ദ്വീപിലെ തീരനഗരമാണ് ഷുക്കുനേഗി. ദ്വീപില്‍ വളരുന്ന പ്രത്യേക തരം മുള കൊണ്ടാണ് ടബ് ബോട്ടുകൾ നിര്‍മിച്ചിട്ടുള്ളത്. വിദഗ്ധരായ പണിക്കാര്‍ കൈകൊണ്ടാണ് ഇവ നിര്‍മിക്കുന്നത്. ഇപ്പോള്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നില്ലെങ്കിലും ജാപ്പനീസ് തീരനഗരത്തെയും മനുഷ്യരുടെ ജീവിതത്തെയും കണ്ടറിയാന്‍ ഷുക്കുനേഗിയിലെ ടബ് ബോട്ടുകള്‍ സഹായിക്കും. 

Yajima Taiken Koryukan (യാജിമ ടേയ്ക്കെൺ കൊറിയുകൻ) 

അനുഭവിക്കാനും കൈമാറ്റം ചെയ്യാനുമുള്ള കേന്ദ്രമെന്നാണ് ഈ ജാപ്പനീസ് വാചകത്തിന്റെ അര്‍ഥം. ഇവിടെ അനുഭവിക്കാനുള്ളത് ടബ് ബോട്ടുകളുടെ സവിശേഷ യാത്രകളാണ്. കൈമാറ്റം ചെയ്യുന്നത് പ്രകൃതിയുടെ സൗന്ദര്യവും. ഓരോ ടബ് ബോട്ടിന്റെയും നടുവില്‍ ചില്ലു പിടിപ്പിച്ചിട്ടുണ്ട്. അതുവഴി താഴെ വെള്ളത്തിലും മീനുകളെയും പവിഴപ്പുറ്റുകളും കാണാം.

Ear Iew Boo/shutterstock

ഇവിടെനിന്നു സാഡോ ജിയോ പാര്‍ക്കിലേക്കും സാഡോ യാഹികോ യോനെയാമ ക്വാസി ദേശീയ പാര്‍ക്കിലേക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കാവുന്ന ടബ് ബോട്ട് യാത്രകളുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടുത്തെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നു മീന്‍ പിടിക്കാം. കണവ ഉണക്കുന്നതും സോബ എന്നു വിളിക്കുന്ന പ്രത്യേകതരം നൂഡില്‍സ് ഉണ്ടാക്കുന്നതും കണ്ടു മനസ്സിലാക്കാനാകും. 

English Summary: Tub Boat Experience in Sado Island japan