തുര്‍ക്കിയില്‍ നിന്നുള്ള മനോഹരമായ യാത്രാചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആരാധകരുടെ ഹൃദയം കവരുകയാണ് ബോളിവുഡ് നടി മലൈക അറോറ. ചുവന്ന കഫ്താന്‍ അണിഞ്ഞ് അതിമനോഹരിയായാണ് മലൈക ഇവയില്‍ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുര്‍ക്കിയില്‍ നിന്നുള്ള മനോഹരമായ യാത്രാചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആരാധകരുടെ ഹൃദയം കവരുകയാണ് ബോളിവുഡ് നടി മലൈക അറോറ. ചുവന്ന കഫ്താന്‍ അണിഞ്ഞ് അതിമനോഹരിയായാണ് മലൈക ഇവയില്‍ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. 

തുര്‍ക്കിയിലെ ടൂറിസ്റ്റ് കേന്ദ്രമായ കപ്പഡോഷ്യയില്‍ നിന്നുമാണ് മലൈക ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഇസ്തംബുളില്‍ നിന്നു 300 കിലോമീറ്റർ അകലെയുള്ള കപ്പഡോഷ്യ, ‘സുന്ദരന്മാരായ കുതിരകളുടെ നാട്’ എന്നാണ് അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവുമായ സവിശേഷതകളുള്ള നിരവധി പ്രദേശങ്ങൾ നിറഞ്ഞ കപ്പഡോഷ്യ തുര്‍ക്കിയിലെ വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.

ADVERTISEMENT

വിചിത്രം ഇൗ കാഴ്ചകൾ

അഗ്നിപര്‍വതജന്യമായ പര്‍വതനിരകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇവിടുത്തെ വിചിത്രാകൃതിയുള്ള പാറക്കെട്ടുകൾ, സഞ്ചാരികള്‍ക്ക് മറ്റേതോ ഗ്രഹത്തില്‍ എത്തിച്ചേര്‍ന്നതു പോലെയുള്ള അനുഭൂതിയുണര്‍ത്തും. ഈ പര്‍വതനിരകള്‍ തുരന്നു മണ്ണ് മാറ്റി അവയ്ക്കുള്ളില്‍ നിര്‍മിച്ച  റസ്റ്ററന്റുകളും ഷോപ്പിങ്ങ് മാളുകളും അപൂര്‍വമായ ഒരു കാഴ്ചയാണ്. കൂടാതെ, ഭൂമിക്കടിയിലായി പാറകൾ ചെത്തിമിനുക്കി അവയ്ക്കുള്ളിലായി നിര്‍മിച്ച പള്ളികളും സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തും.

ADVERTISEMENT

നെവ്സെഹിർ, കെയ്‌സേരി, അക്സരായ്, നിഗ്ഡെ എന്നിവയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് നഗരങ്ങള്‍. ഉര്‍ഗുപ്, ഗെറീം, ഗുസെലിയർട്ട്, ഉച്ചിസാര്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി, ഗുഹ തുരന്നു നിര്‍മിച്ച കെട്ടിടങ്ങളുണ്ട്. ഈ ഗുഹകള്‍ക്കുള്ളില്‍ ഇപ്പോഴും തണുപ്പ് നിലനില്‍ക്കുന്നതിനാല്‍ ഒരു പ്രകൃതിദത്ത എയർകണ്ടീഷണർ പോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവപ്പെടുക. ഡെറിൻകുയു, കെയ്‌മക്ലി, ഗാസീമീർ, ഓസ്‌കോനാക് എന്നീ ഭൂഗര്‍ഭ നഗരങ്ങളും സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

ഹോട്ട്-എയർ ബലൂണിൽ പറക്കാം

ADVERTISEMENT

ഇവിടുത്തെ വളരെ ജനപ്രിയമായ ഒരു വിനോദമാണ്‌ ഹോട്ട്-എയർ ബലൂണിംഗ്. ഗെറീമാണ് ഇതിനേറ്റവും പ്രശസ്തം. ഗെറീമിനടുത്തുള്ള പാറകൾ വര്‍ഷങ്ങളായി തുടരുന്ന മണ്ണൊലിപ്പ് മൂലം മിനാരങ്ങളും തൂണുകളും പോലുള്ള രൂപങ്ങളായി മാറിയതും കാണാം. ചിമ്മിനികള്‍ പോലെ തോന്നിക്കുന്ന ഇവ 'ഫെയറി ചിമ്മിനീസ്' എന്ന പേരില്‍ പ്രശസ്തമാണ്. മാത്രമല്ല, ഇഹ്‌ലാര വാലി, മൊണാസ്ട്രി വാലി(ഗുസെലിയുർട്ട്), ആർഗപ്പ്, ഗെറീം എന്നിവിടങ്ങളിൽ ട്രെക്കിങ്ങിനുള്ള സൗകര്യവുമുണ്ട്.

ഇവ കൂടാതെ ത്രീ സിസ്റ്റർ റോക്ക് പനോരമ പോയിന്റ്, റെഡ് വാലി, റോസ് വാലി, ഇഹ്‌ലാര വാലി, പീജ്യന്‍ വാലി തുടങ്ങിയവയും സഞ്ചാരികള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളാണ്. ഹൈക്കിംഗ്, മൗണ്ടെയ്‌ൻ ബൈക്കിംഗ്, കുതിരസവാരി, ചരിത്ര ടൂറുകൾ, കൾച്ചർ ടൂറുകൾ തുടങ്ങിയ ധാരാളം വിനോദങ്ങളും ഇവിടെയുണ്ട്.

English Summary: Celebrity Travel malaika arora enjoy holiday in Turkey