മിക്ക ഇന്ത്യന്‍ സഞ്ചാരികളുടെയും സ്വപ്നമാണ് യൂറോപ്പ് യാത്ര എന്നത്. എന്നാല്‍, ഭൂട്ടാനും നേപ്പാളും ശ്രീലങ്കയും തായ്‍‍‍ലൻഡുമൊക്കെ പോലെ എളുപ്പം പോയി വരാവുന്ന ഒരിടമാണോ അത്? ചെലവാണെങ്കില്‍ കയ്യില്‍ നില്‍ക്കില്ല. വീസ കിട്ടണമെങ്കില്‍ അതിനുള്ള നൂലാമാലകള്‍ വേറെയും. എന്നാല്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ പോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക ഇന്ത്യന്‍ സഞ്ചാരികളുടെയും സ്വപ്നമാണ് യൂറോപ്പ് യാത്ര എന്നത്. എന്നാല്‍, ഭൂട്ടാനും നേപ്പാളും ശ്രീലങ്കയും തായ്‍‍‍ലൻഡുമൊക്കെ പോലെ എളുപ്പം പോയി വരാവുന്ന ഒരിടമാണോ അത്? ചെലവാണെങ്കില്‍ കയ്യില്‍ നില്‍ക്കില്ല. വീസ കിട്ടണമെങ്കില്‍ അതിനുള്ള നൂലാമാലകള്‍ വേറെയും. എന്നാല്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ പോയി വരാവുന്ന മനോഹരമായ യൂറോപ്യന്‍ രാജ്യങ്ങളും ഉണ്ടെന്ന കാര്യം അറിയാമോ? ഹണിമൂണ്‍ പോലെയുള്ള റൊമാന്റിക് യാത്രകള്‍ക്ക് ഏറെ അനുയോജ്യമായ അത്തരം ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതാ.

1. ഫ്ലോറൻസ്

ADVERTISEMENT

സംസ്കാരം, കല, ചരിത്രം എന്നിവയുടെ ഒരു പെര്‍ഫെക്റ്റ് മിശ്രിതം എന്നു വിളിക്കാവുന്ന ഫ്ലോറൻസ് യൂറോപ്പിലെ ഏറ്റവും ഗംഭീരമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. ചരിത്രത്തിലും കലയിലുമെല്ലാം അഭിനിവേശമുള്ള ആളുകൾക്ക്, ഈ ഇറ്റാലിയൻ നഗരം പറുദീസയാണ്. 

Sergey Novikov/shutterstock

യൂറോപ്യൻ നിലവാരമനുസരിച്ച് ശരാശരി നിലവാരമുള്ള ഫ്ലോറൻസ് അധികം ചെലവേറിയ ഒരിടമല്ല. നടന്നുകാണാവുന്ന ഇടങ്ങളാണ് ഇവിടെ ഏറെയും ഉള്ളത്. മാത്രമല്ല, നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ താമസം ബുക്ക് ചെയ്യുകയാണെങ്കില്‍ വലിയൊരു തുക ലാഭിക്കാനാവും.

2. പോർട്ടോ

RomanSlavik.com/shutterstock

വൈനും ബീച്ചുകളും ഇഷ്ടമുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പോർച്ചുഗൽ നഗരമായ പോര്‍ട്ടോ. ഇവിടെയുള്ള മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സൗജന്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിളഞ്ഞുകിടക്കുന്ന മുന്തിരിത്തോട്ടങ്ങൾക്കിടയിലൂടെ നടക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്. വാരാന്ത്യത്തില്‍ പോര്‍ട്ടോയിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാകും.

ADVERTISEMENT

3. റൊമേനിയ

പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സിരകളിലൂടെ രക്തം തണുത്തുറയുന്ന അനുഭവമാണ് റൊമേനിയ എന്നാല്‍. ബ്രോം സ്റ്റോക്കറുടെ ലോകപ്രസിദ്ധ പ്രേതകഥയായ ഡ്രാക്കുളയുടെ കോട്ട സ്ഥിതിചെയ്യുന്നതായി പറയപ്പെടുന്ന കാർപാത്ത്യൻ മലനിരകൾ റൊമേനിയയിലാണ്. ഹൊറര്‍ മാത്രമല്ല, അതിസുന്ദരമായ പ്രകൃതിയും റൊമേനിയയുടെ പ്രത്യേകതയാണ്. 

Balate Dorin/shutterstock

യൂറോപ്പിലെ ഏറ്റവും മനോഹരമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് റൊമാനിയ. പർവതങ്ങൾ, മനോഹരമായ തടാകങ്ങൾ, ബീച്ചുകൾ,  ഗ്രാമപ്രദേശങ്ങൾ എന്നിവയെല്ലാം നിറഞ്ഞ റൊമേനിയ സഞ്ചാരികള്‍ക്കായി സൗജന്യ വാക്കിങ് ടൂറുകൾ നടത്താറുണ്ട്‌. ഒരു ദിവസം ശരാശരി 10000 രൂപയാണ് റൊമേനിയ സന്ദര്‍ശിക്കുന്നതിനുള്ള ചെലവ്.

4. ഏഥൻസ്

f11photo/shutterstock
ADVERTISEMENT

3,400 വർഷത്തെ ചരിത്രമുള്ള ഏഥൻസ് നഗരം ആരെയാണ് മോഹിപ്പിക്കാത്തത്? മനോഹരമായ കാലാവസ്ഥയും ഗ്രീക്ക് വാസ്തുവിദ്യയുടെ തനിമ വഴിഞ്ഞൊഴുകുന്ന ചരിത്രകെട്ടിടങ്ങളുമെല്ലാമുള്ള ഈ നഗരം റൊമാന്റിക് ഹണിമൂണ്‍ യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ്. സാധാരണയായി നിറയെ വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമാണെങ്കിലും ശരത്കാലത്തിൽ ഇവിടെ ജനത്തിരക്ക് വളരെ കുറവായിരിക്കും. വിനോദസഞ്ചാരികള്‍ക്ക് ഈ സമയത്ത് പൊതുവേ കുറഞ്ഞ നിരക്കില്‍ നഗരക്കാഴ്ചകള്‍ ആസ്വദിക്കാം.

5. കോർഫു

യൂറോപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കോർഫു എന്ന ഗ്രീക്ക് ദ്വീപ്. ഗ്രീക്ക് പുരാണങ്ങളുടെ തുടക്കം മുതലുള്ള ഗ്രീസിന്‍റെ ചരിത്രവുമായി ഈ ദ്വീപ് ബന്ധപ്പെട്ടിരിക്കുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ദ്വീപ്‌, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും സ്ഥാനം നേടിയിട്ടുണ്ട്. 

പര്‍വതങ്ങളും ബീച്ചുകളും മനോഹരമായ കാലാവസ്ഥയും ജൈവവൈവിധ്യവുമെല്ലാം കോര്‍ഫുവിന്‍റെ മുഖമുദ്രകളാണ്. മാത്രമല്ല, വര്‍ണ്ണാഭമായ പാര്‍ട്ടികളും ഇവിടെ അരങ്ങേറുന്നു. നവദമ്പതികൾക്ക് താങ്ങാനാവുന്ന ബജറ്റില്‍ ഇവിടെ മികച്ച താമസസൗകര്യങ്ങൾ ലഭിക്കും.

English Summary: These Honeymoon Destinations In Europe Are Cheaper Than You Think