യൂറോപ്പിലെ ഏറ്റവും വലിയ പർവത നിരയാണ് ആൽപ്സ്. എട്ടു രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഈ ഗിരി ശ്രേഷ്ഠൻ വർഷം മുഴുവൻ മഞ്ഞുമേലങ്കി അണിഞ്ഞാണ് സന്ദർശകരെ സ്വീകരിക്കുന്നത്. ആൽപ്സിലെ കാഴ്ചകൾ അതിമനോഹരമാണ്. തണുത്തുറഞ്ഞു കിടക്കുന്ന ഈ പർവത മുകളിൽ മഞ്ഞിൽ മാത്രം കാണപ്പെടുന്ന ജീവിർഗങ്ങളും സസ്യജാലങ്ങളുമുണ്ട്. മൗണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്പിലെ ഏറ്റവും വലിയ പർവത നിരയാണ് ആൽപ്സ്. എട്ടു രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഈ ഗിരി ശ്രേഷ്ഠൻ വർഷം മുഴുവൻ മഞ്ഞുമേലങ്കി അണിഞ്ഞാണ് സന്ദർശകരെ സ്വീകരിക്കുന്നത്. ആൽപ്സിലെ കാഴ്ചകൾ അതിമനോഹരമാണ്. തണുത്തുറഞ്ഞു കിടക്കുന്ന ഈ പർവത മുകളിൽ മഞ്ഞിൽ മാത്രം കാണപ്പെടുന്ന ജീവിർഗങ്ങളും സസ്യജാലങ്ങളുമുണ്ട്. മൗണ്ട്  ബ്ലാങ്ക് ആണ് ആൽപ്സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. മഞ്ഞുമൂടിയ പർവത മുകളിലെ കാഴ്ച കണ്ട് ഒരു രാത്രി താമസിക്കണോ? 

Image From https://nullsternhotel.ch/2022.html official Site

ആകാശത്തെ നക്ഷത്രങ്ങളെ നോക്കിക്കിടന്ന ഒരു രാത്രി എല്ലാവര്‍ക്കും ഉണ്ടാകും,  കുട്ടിക്കാലത്തോ അല്ലെങ്കില്‍ മറ്റെപ്പോഴെങ്കിലുമോ... അത്തരമൊരു അനുഭവം വീണ്ടും ഒരുക്കുകയാണ് സ്വിറ്റ്‌സർലൻഡിലെ നൾ സ്റ്റേൺ ഹോട്ടല്‍. ആല്‍പ്സ് പര്‍വതത്തിനു മുകളില്‍ രാത്രി ചിലവഴിക്കാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നുന്നത്. 

ADVERTISEMENT

ഇരട്ട സഹോദരന്മാരും കണ്‍സെപ്റ്റ് ആര്‍ടിസ്റ്റുമാരുമായ ഫ്രാങ്ക്, പാട്രിക് റിക്ലിൻ എന്നിവരും ഡാനിയൽ ചാർബോണിയർ എന്നയാളുമാണ് നൾ സ്റ്റേൺ ഹോട്ടല്‍ അഥവാ സീറോ സ്റ്റാര്‍ ഹോട്ടല്‍ എന്ന ആശയത്തിനു പിന്നില്‍. ആഡംബരപൂർണമായ ടോപ്പ്-സ്റ്റാർ പർവതഹോട്ടലുകള്‍ക്കും ലക്ഷ്വറി തടാകതീര റിസോർട്ടുകൾക്കും പേരുകേട്ട ഒരു രാജ്യത്ത് വിപ്ലവകരമായ ഒരു വിജയമാണ് ഇവര്‍ ഇതിലൂടെ കൈവരിച്ചത്. 

Image from Youtube

കിഴക്കൻ സ്വിസ് ആൽപ്‌സിൽ 3,937 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വലൈസിലെ സെയ്ലോണ്‍ ഗ്രാമത്തിലാണ് ഹോട്ടല്‍ ഉള്ളത്. ചെക്ക് ഇൻ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് ഒരു ഡബിൾ ബെഡും ബെഡ് ലാംപുകളുള്ള രണ്ട് ബെഡ്‌സൈഡ് ടേബിളുകളുമാണ്, ഒപ്പം ആല്‍പ്സ് പര്‍വതത്തിന്‍റെ അതിസുന്ദരമായ കാഴ്ചയും. ചുവരുകളും മേൽക്കൂരയും വാതിലുകളുമില്ലാതെ ആകാശവും ഭൂമിയും കണ്ണുകള്‍ക്ക് മുന്നില്‍ വിശാലമായി തുറന്നുകിടക്കും.

ADVERTISEMENT

അതിഥികള്‍ എത്തിച്ചേരുമ്പോള്‍ സ്വാഗതം ചെയ്യാനായി റൂം സര്‍വീസ് ബോയ്സും ഇവിടെയുണ്ട്. ബോ ടൈയും വെളുത്ത കയ്യുറകളും വർക്ക് ബൂട്ടുകളും ധരിച്ച് അവര്‍ എപ്പോഴും താമസക്കാര്‍ക്ക് സഹായത്തിനായി ഇവിടെ കാണും. 

ഈ ഡബിൾ ബെഡ് "സ്യൂട്ടിൽ" രാത്രി താമസിക്കാൻ 250 സ്വിസ് ഫ്രാങ്ക് (ഏകദേശം ₹20,581) ചെലവാകും. ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ്  ഇവിടെ താമസം ലഭ്യമാക്കുക. കാലാവസ്ഥ മോശമാവുകയാണെങ്കില്‍ രാത്രി താമസം റദ്ദാവുകയും ചെയ്യും. ഓപ്പൺ എയർ സ്യൂട്ട് മഴയും മഞ്ഞുമില്ലാത്ത കാലാവസ്ഥയിൽ മാത്രമേ ലഭ്യമാകൂ. താമസ സമയത്ത് മഴ പെയ്താൽ അതിഥികളെ അടുത്തുള്ള സ്വിസ് ആൽപൈൻ ഹട്ടിലേക്ക് മാറ്റും.കൂടുതല്‍ വിവരങ്ങള്‍ക്ക്, www.nullsternhotel.ch എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. 

ADVERTISEMENT

English Summary: A Hotel with No Roof and Walls in Switzerland