പണ്ടുകാലത്ത് മലയാള സിനിമയില്‍ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു മുഖമായിരുന്നു സുവര്‍ണ മാത്യുവിന്റേത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുവര്‍ണ അഭിനയിച്ചിരുന്നു. ‘കിലാഡിഗളു’വിൽ വിഷ്ണുവർധനോടൊപ്പവും ‘സുദിനം’ എന്ന ചിത്രത്തിൽ ജയറാമിനൊപ്പവും ‘നയിഡുഗരി കുടുംബം’ എന്ന ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ടുകാലത്ത് മലയാള സിനിമയില്‍ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു മുഖമായിരുന്നു സുവര്‍ണ മാത്യുവിന്റേത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുവര്‍ണ അഭിനയിച്ചിരുന്നു. ‘കിലാഡിഗളു’വിൽ വിഷ്ണുവർധനോടൊപ്പവും ‘സുദിനം’ എന്ന ചിത്രത്തിൽ ജയറാമിനൊപ്പവും ‘നയിഡുഗരി കുടുംബം’ എന്ന ചിത്രത്തിൽ സുമനോടൊപ്പവുമെല്ലാം ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൂടിയപ്പോള്‍,  സിനിമയില്‍ നിന്നും കുറച്ചുകാലം സുവര്‍ണ ഇടവേള എടുത്തു. പിന്നീട്, 2012-ൽ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന ചിത്രത്തില്‍ മലയാളികള്‍ സുവര്‍ണയെ വീണ്ടും കണ്ടു. കുടുംബവും യാത്രകളുമെല്ലാമായി ജീവിതം ആസ്വദിക്കുകയാണ് സുവര്‍ണ. 

ഇപ്പോഴിതാ കോസ്റ്റാറിക്കയില്‍ നിന്നുമുള്ള മനോഹര യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സുവര്‍ണ.കോസ്റ്റാറിക്കയിലെ അരീനല്‍ വോള്‍ക്കാനോ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് സുവര്‍ണ ഏറ്റവും പുതിയതായി ചിത്രം പങ്കുവച്ചിരിക്കുന്നത്. സുവർണയുടെ ഇൻസ്റ്റഗ്രാമിൽ നിന്ന് മനസ്സിലാക്കാം, യാത്രയെ പ്രണയിക്കുന്നയാളാണെന്ന്. മനോഹരയിടത്തെ നിരവധി ചിത്രങ്ങളാണ് താരം ആരാധകർക്കായി  പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

അരീനല്‍ വോള്‍ക്കാനോ നാഷണല്‍ പാര്‍ക്ക്

കോസ്റ്റാറിക്കയുടെ ഏകദേശം മധ്യഭാഗത്തുള്ള, അരീനല്‍ ഹ്യൂതർ നോർട്ടെ കൺസർവേഷൻ ഏരിയയുടെ ഭാഗമായ ഒരു ദേശീയോദ്യാനമാണ് അരീനല്‍ വോള്‍ക്കാനോ നാഷണല്‍ പാര്‍ക്ക്. 1968-ൽ ഒരു വലിയ പൊട്ടിത്തെറി ഉണ്ടാകുന്നത് വരെ നിര്‍ജ്ജീവമെന്ന് കരുതപ്പെട്ടിരുന്നതും രാജ്യത്ത് ഇപ്പോള്‍ ഉള്ളതില്‍വച്ച് ഏറ്റവും സജീവവുമായ അരീനല്‍ അഗ്നിപർവതം ഈ പാർക്കിലാണ് ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ലേക് അരീനല്‍ ഡാം സ്ഥിതിചെയ്യുന്ന അരീനല്‍ തടാകത്തിന് സമീപമാണ് ഇത്.

ADVERTISEMENT

ചാറ്റോ എന്നു പേരുള്ള മറ്റൊരു അഗ്നിപര്‍വതം കൂടി ഇവിടെയുണ്ട്.  ഏകദേശം 3500 വർഷമായി നിഷ്‌ക്രിയമായതിനാൽ ഇതിനെ സെറോ ചാറ്റോ (മൗണ്ട് ചാറ്റോ) എന്നും വിളിക്കുന്നു 

പാർക്കിലും പരിസരത്തും സഞ്ചാരികള്‍ക്കായുള്ള ലോഡ്ജുകളും ഹോട്ടലുകളും ഉണ്ട്. ഇവയില്‍ ചിലതില്‍ ചൂടുനീരുറവകളുണ്ട്. ദേശീയ ഉദ്യാനത്തിനുള്ളിൽ അഗ്നിപർവത മ്യൂസിയവും ഒരു റേഞ്ചർ സ്റ്റേഷനും ഉണ്ട്.

ADVERTISEMENT

കോസ്റ്റാറിക്കയുടെ 12 ലൈഫ് സോണുകളിൽ എട്ടെണ്ണവും ഗ്വാനകാസ്റ്റിനും ടിലാറൻ പർവതനിരകൾക്കും ഇടയിലുള്ള പ്രദേശത്തെ 16 സംരക്ഷിത റിസർവുകളും, അരീനല്‍ തടാകം ഉൾപ്പെടെയുള്ളവയും അരീനല്‍ ഹ്യൂതർ നോർട്ടെ കൺസർവേഷൻ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. ലാ ഫോർച്യൂണയിൽ നിന്ന് നേരിട്ട് പാര്‍ക്കിലേക്ക് എത്താം. കൂടാതെ, ടിലാറൻ വഴിയും അരീനല്‍ തടാകത്തിന്‍റെ വടക്കൻ തീരം വഴിയും എളുപ്പത്തിൽ എത്തിച്ചേരാം .

കോസ്റ്റാറിക്കയിൽ തിരിച്ചറിഞ്ഞിട്ടുള്ള 850 പക്ഷി ഇനങ്ങളിൽ ഭൂരിഭാഗവും പാര്‍ക്കിനുള്ളില്‍ കാണാം. അതുകൊണ്ടുതന്നെ പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ഇവിടം.

English Summary: Suvarna Mathew Shares Travel pictures from Costa Rica