മ്യാൻമറിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നാണ് ഐതിഹാസികമായ കായിക്തിയോ പഗോഡ. ഗോൾഡൻ റോക്ക് എന്നും അറിയപ്പെടുന്ന ഈ പഗോഡ, മോൺ സ്റ്റേറ്റിലെ അറിയപ്പെടുന്ന ഒരു ബുദ്ധമത തീർത്ഥാടന കേന്ദ്രമാണ്. ഒരു ഗ്രാനൈറ്റ് പാറയുടെ മുകളിൽ സ്ഥാപിച്ച ചെറിയ സ്വര്‍ണ ഇലകള്‍ക്ക് മുകളിലായി നിര്‍മിച്ച ഈ ചെറിയ പഗോഡയ്ക്ക് 24 അടി

മ്യാൻമറിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നാണ് ഐതിഹാസികമായ കായിക്തിയോ പഗോഡ. ഗോൾഡൻ റോക്ക് എന്നും അറിയപ്പെടുന്ന ഈ പഗോഡ, മോൺ സ്റ്റേറ്റിലെ അറിയപ്പെടുന്ന ഒരു ബുദ്ധമത തീർത്ഥാടന കേന്ദ്രമാണ്. ഒരു ഗ്രാനൈറ്റ് പാറയുടെ മുകളിൽ സ്ഥാപിച്ച ചെറിയ സ്വര്‍ണ ഇലകള്‍ക്ക് മുകളിലായി നിര്‍മിച്ച ഈ ചെറിയ പഗോഡയ്ക്ക് 24 അടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യാൻമറിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നാണ് ഐതിഹാസികമായ കായിക്തിയോ പഗോഡ. ഗോൾഡൻ റോക്ക് എന്നും അറിയപ്പെടുന്ന ഈ പഗോഡ, മോൺ സ്റ്റേറ്റിലെ അറിയപ്പെടുന്ന ഒരു ബുദ്ധമത തീർത്ഥാടന കേന്ദ്രമാണ്. ഒരു ഗ്രാനൈറ്റ് പാറയുടെ മുകളിൽ സ്ഥാപിച്ച ചെറിയ സ്വര്‍ണ ഇലകള്‍ക്ക് മുകളിലായി നിര്‍മിച്ച ഈ ചെറിയ പഗോഡയ്ക്ക് 24 അടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യാൻമറിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നാണ് ഐതിഹാസികമായ കായിക്തിയോ പഗോഡ. ഗോൾഡൻ റോക്ക് എന്നും അറിയപ്പെടുന്ന ഈ പഗോഡ, മോൺ സ്റ്റേറ്റിലെ അറിയപ്പെടുന്ന ഒരു ബുദ്ധമത തീർത്ഥാടന കേന്ദ്രമാണ്. ഒരു ഗ്രാനൈറ്റ് പാറയുടെ മുകളിൽ സ്ഥാപിച്ച ചെറിയ സ്വര്‍ണ ഇലകള്‍ക്ക് മുകളിലായി നിര്‍മിച്ച ഈ ചെറിയ പഗോഡയ്ക്ക് 24 അടി ഉയരവും 50 അടി ചുറ്റളവുമാണ് ഉള്ളത്. പാറയ്ക്ക് ഏകദേശം 25 അടി ഉയരവും 50 അടി ചുറ്റളവുമുണ്ട്.

ടെനാസെരിം തീരത്തിന്‍റെ വടക്കൻ ഭാഗത്ത് മോൺ സ്റ്റേറ്റിലെ കായിക്‌ടോയ്ക്ക് സമീപമാണ് പഗോഡ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1,100 മീറ്റർ ഉയരത്തിലാണ് ഗോൾഡൻ റോക്ക്. കിഴക്കൻ യോമ പർവതനിരകളിലെ പോങ്-ലാങ് പർവതത്തിലുള്ള കായിക്തിയോ പർവതത്തിന്‍റെ മുകളിലാണ് പാറയും പഗോഡയും. 

leshiy985/shutterstock
ADVERTISEMENT

കായിക്റ്റിയോ പഗോഡയിലേക്കുള്ള പ്രവേശന കവാടത്തിൽ കാവൽ നിൽക്കുന്ന രണ്ട് വലിയ സിംഹങ്ങളുണ്ട്. യാറ്റെടാങ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് നിന്ന്, തീർത്ഥാടകരും സന്ദർശകരും ബർമീസ് ആചാരപ്രകാരം പാദരക്ഷകൾ ഉപേക്ഷിച്ച് നഗ്നപാദനായി ഗോൾഡൻ റോക്കിലേക്ക് കയറണം. ഗോൾഡൻ റോക്കിലേക്കുള്ള 1.2 കിലോമീറ്റർ കയറ്റം കഠിനമാണ്, എത്തിച്ചേരാൻ ഏകദേശം ഒരു മണിക്കൂർ എടുക്കും.

ഷ്വേദഗോൺ പഗോഡയ്ക്കും മഹാമുനി പഗോഡയ്ക്കും ശേഷം മ്യാന്മാറിലെ മൂന്നാമത്തെ പ്രധാനപ്പെട്ട ബുദ്ധമത തീർത്ഥാടന കേന്ദ്രമാണിത്. വർഷത്തിൽ മൂന്ന് തവണ തുടർച്ചയായി കിൻപുൺ ബേസ് ക്യാമ്പിൽ നിന്ന് ട്രെക്കിങ് നടത്തി ഇവിടെ തീർത്ഥാടനം നടത്തുന്നവരെ സമ്പത്തും അംഗീകാരവും തേടിയെത്തുമെന്ന് വിശ്വാസികള്‍ കരുതുന്നു. കിൻപുണിലെ ബേസ് ക്യാംപിൽ നിന്ന് പഗോഡയിലേക്ക് ഏകദേശം 11 കിലോമീറ്റർ കാല്‍നടയായി യാത്രയുണ്ട്. 

ADVERTISEMENT

പഗോഡയുടെ സമീപമുള്ള മറ്റ് കുന്നുകളിൽ അടുത്തിടെ നിർമിച്ച നിരവധി ക്ഷേത്രങ്ങളും പഗോഡകളും ഉണ്ട്. പാറയ്ക്ക് സമീപമുള്ള പ്രധാന സ്ക്വയറിൽ തീർത്ഥാടകർ അർപ്പിക്കുന്ന ആരാധനകൾക്കും വഴിപാടുകൾക്കുമായുള്ള സാധനങ്ങള്‍ ലഭ്യമാകുന്ന നിരവധി ഷോപ്പുകളും, കൂടാതെ, റെസ്റ്റോറന്റുകൾ, ഗിഫ്റ്റ് ഷോപ്പുകൾ, അതിഥി മന്ദിരങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന പോട്ടെംകിൻ ഗ്രാമവുമുണ്ട്. 

Sean Pavone/shutterstock

നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്. മാർച്ചിലെ തബൗങ് പൗർണമി ദിനം, ദേവാലയം സന്ദർശിക്കുന്ന തീർത്ഥാടകർക്ക് ഏറെ പ്രാധാന്യമുള്ള അവസരമാണ്. ഈ ദിവസം, ബുദ്ധനുള്ള വഴിപാടായി പഗോഡയുടെ പ്ലാറ്റ്ഫോമില്‍ തൊണ്ണൂറായിരം മെഴുകുതിരികൾ കത്തിക്കുന്നു. പഗോഡ സന്ദർശിക്കുന്ന ഭക്തർ ബുദ്ധന് പഴങ്ങളും ഭക്ഷണവും ധൂപവർഗ്ഗവും അർപ്പിക്കുന്നു. മ്യാൻമറിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും തീർത്ഥാടകർ പഗോഡ സന്ദർശിക്കുന്നു. എന്നിരുന്നാലും, സ്ത്രീകൾക്ക് പാറയിൽ തൊടാൻ അനുവാദമില്ല.

ADVERTISEMENT

കഥ ഇങ്ങനെ

പാറമുകളില്‍ നിന്നും ഇപ്പോള്‍ ഉരുണ്ടുവീഴും എന്നു തോന്നിപ്പിക്കത്തക്ക വിധത്തിലാണ് പഗോഡയുടെ കിടപ്പ്. ഇവിടെ പ്രചാരത്തിലുള്ള ഒരു ഐതിഹ്യമനുസരിച്ച്, ബുദ്ധന്‍റെ തലമുടിയുടെ ഒരിഴയ്ക്ക് മുകളിലായാണ് ഈ പഗോഡ സ്ഥാപിച്ചിട്ടുള്ളത്. ബുദ്ധൻ തയ്ക് താ എന്ന സന്യാസിക്ക് തന്‍റെ ഒരിഴ തലമുടി നൽകി. അദ്ദേഹം ഈ മുടിയിഴ ഒരു പാറയ്ക്ക് മുകളില്‍ സ്ഥാപിക്കാന്‍ ഉറപ്പിച്ചു. കടലിനടിയില്‍ നിന്നുമാണ് മുടിയിഴ പ്രതിഷ്ടിക്കാനുള്ള ഈ പാറ കണ്ടെത്തിയതത്രേ. ഈ മുടിയിഴയാണ് ഐതിഹ്യമനുസരിച്ച്, പാറയെ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് വീഴുന്നത് തടയുന്നത്.  ഈ പാറ ഇവിടേക്ക് കടത്തിക്കൊണ്ടുവരാന്‍  ഉപയോഗിച്ചിരുന്ന വള്ളം കല്ലായി മാറി. സ്വർണ്ണപ്പാറയിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെ ഈ വള്ളവും കാണാം. ‘ക്യൗക്തൻബൻ പഗോഡ’ എന്നാണ് ഇത് അറിയപ്പെടുന്നത്.

മറ്റൊരു ഐതിഹ്യം പറയുന്നത്, ഒരു ബുദ്ധ പുരോഹിതന്‍റെ സന്യാസം കണ്ട് സന്തുഷ്ടനായ ഒരു സ്വർഗ്ഗീയ രാജാവ് തന്‍റെ അമാനുഷിക ശക്തികൾ ഉപയോഗിച്ച് ഈ പാറ ഇപ്പോഴുള്ള  സ്ഥലത്ത് സ്ഥാപിച്ചു എന്നാണ്. സന്യാസിയുടെ തലയോട് സാമ്യമുള്ളതിനാലാണ് ഈ പാറ തന്നെ  തിരഞ്ഞെടുത്തതെന്നും പറയുന്നു. മോൺ ഭാഷയിൽ, 'കായിക്ക്' എന്ന വാക്കിന് "പഗോഡ" എന്നും 'യോ' എന്നാൽ "സന്ന്യാസിയുടെ തല ചുമക്കുക" എന്നും അർത്ഥമുണ്ട്. മോണില്‍ ‘തി’ എന്ന വാക്കിന്‍റെ അർത്ഥം "സന്യാസി" എന്നാണ്. അതിനാൽ, 'കായിക്-ഹ്തിയോ' എന്നാൽ "ഒരു സന്യാസിയുടെ തലയിലെ പഗോഡ" എന്നാണ് അർത്ഥമാക്കുന്നത്.

English Summary: The Golden Rock of Myanmar Kyaiktiyo Pagoda