വിക്ടോറിയ വെള്ളച്ചാട്ടത്തിനരികിലെ ഡെവിള്‍സ് പൂളിലെ വഴുക്കലുള്ള പാറയിലൂടെ സാഹസികമായി തെന്നി നീങ്ങുന്ന യുവതിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളച്ചാട്ടം കാണാൻ രണ്ടുപേരുടെ സഹായത്തോടെയാണ് പാറയിലൂടെ യുവതി നീങ്ങുന്നത്. നൂറ്റാണ്ടുകളായി ഇതിലൂടെ ഒഴുകുന്ന ജലത്തിന്‍റെ ശക്തി കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിക്ടോറിയ വെള്ളച്ചാട്ടത്തിനരികിലെ ഡെവിള്‍സ് പൂളിലെ വഴുക്കലുള്ള പാറയിലൂടെ സാഹസികമായി തെന്നി നീങ്ങുന്ന യുവതിയുടെ ദൃശ്യം  സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളച്ചാട്ടം കാണാൻ രണ്ടുപേരുടെ സഹായത്തോടെയാണ് പാറയിലൂടെ യുവതി നീങ്ങുന്നത്. 

നൂറ്റാണ്ടുകളായി ഇതിലൂടെ ഒഴുകുന്ന ജലത്തിന്‍റെ ശക്തി കാരണം വെള്ളച്ചാട്ടത്തിനടുത്തുള്ള പാറകളില്‍ കുഴികള്‍ രൂപപ്പെടുകയും അവയില്‍ വെള്ളം നിറഞ്ഞ് ചെറിയ കുളങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് 'ഡെവിള്‍സ് പൂള്‍' എന്നറിയപ്പെടുന്ന കുളം. ഇതിൽ വെള്ളം നിറഞ്ഞുകവിഞ്ഞ് താഴേക്കൊഴുകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ അറ്റത്തെത്തി വെള്ളച്ചാട്ടം കാണുകയെന്നത് സാഹസമാണ്.

ADVERTISEMENT

സാറാ വുഡാർഡ് എന്ന യുവതിയുടെ സാഹസത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്. ‘‘ഇത് പൂർണമായും സുരക്ഷിതമാണ്. രണ്ട് ആൺകുട്ടികൾ സഹായത്തിനുണ്ടായിരുന്നു’’– വിഡിയോയ്ക്ക് താഴെ സാറാ കുറിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും സാറ നടത്തിയ യാത്രകളുടെ ചിത്രങ്ങളും പേജിലുണ്ട്.

ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്  വിക്ടോറിയ വെള്ളച്ചാട്ടം ഇവിടത്തെ . പ്രകൃതിയുടെ അദ്ഭുതകാഴ്ചയായ ഇൗ വെള്ളച്ചാട്ടം കാണാനായി നിരവധിപേർ എത്തിച്ചേരാറുണ്ട്. ലോസി ഭാഷയിൽ Mosi-oa-Tunya (The Smoke that Thunders) ഇടിനാദങ്ങളുടെ പുക എന്നാണ് ഇൗ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ‌‌‌

ADVERTISEMENT

ഡെവിൾസ് പൂൾ

വിക്ടോറിയക്കടുത്ത് ലിവിങ്സ്റ്റൻ ദ്വീപില്‍നിന്നു സാംബസി നദിയിലൂടെ നീന്തിയാണ് ഡെവിൾസ് പൂളിലെത്തുന്നത്. ഓരോ മിനിറ്റിലും വെള്ളച്ചാട്ടത്തിലൂടെ താഴേക്കു പതിക്കുന്ന 500 ദശലക്ഷത്തിലധികം ലീറ്റർ വെള്ളം മൂലം അപകടത്തിലാവാതിരിക്കാന്‍ സുരക്ഷാ മുൻകരുതലായി ഗൈഡുകള്‍ക്കൊപ്പം മാത്രമേ ഇവിടേക്ക് പ്രവേശനം സാധ്യമാകൂ.

ADVERTISEMENT

English Summary: wimming on the Edge of victoria falls devils pool