ആകാശത്തോളം ഉയരമുള്ള പര്‍വതശിഖരങ്ങള്‍... അവയ്ക്കിടയില്‍ കൂര്‍ത്ത മുനമ്പുകളോടെ എഴുന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. മഞ്ഞും പച്ചപ്പും ഇടകലര്‍ന്ന ഭൂപ്രകൃതി... അവയ്ക്കിടയില്‍ പര്‍വതങ്ങള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് ചാടി ‘പറക്കുന്ന’ യുവതിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. കണ്ടു

ആകാശത്തോളം ഉയരമുള്ള പര്‍വതശിഖരങ്ങള്‍... അവയ്ക്കിടയില്‍ കൂര്‍ത്ത മുനമ്പുകളോടെ എഴുന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. മഞ്ഞും പച്ചപ്പും ഇടകലര്‍ന്ന ഭൂപ്രകൃതി... അവയ്ക്കിടയില്‍ പര്‍വതങ്ങള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് ചാടി ‘പറക്കുന്ന’ യുവതിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശത്തോളം ഉയരമുള്ള പര്‍വതശിഖരങ്ങള്‍... അവയ്ക്കിടയില്‍ കൂര്‍ത്ത മുനമ്പുകളോടെ എഴുന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. മഞ്ഞും പച്ചപ്പും ഇടകലര്‍ന്ന ഭൂപ്രകൃതി... അവയ്ക്കിടയില്‍ പര്‍വതങ്ങള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് ചാടി ‘പറക്കുന്ന’ യുവതിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശത്തോളം ഉയരമുള്ള പര്‍വതശിഖരങ്ങള്‍... അവയ്ക്കിടയില്‍ കൂര്‍ത്ത മുനമ്പുകളോടെ എഴുന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. മഞ്ഞും പച്ചപ്പും ഇടകലര്‍ന്ന ഭൂപ്രകൃതി... അവയ്ക്കിടയില്‍ പര്‍വതങ്ങള്‍ക്ക് മുകളില്‍ നിന്നും താഴേക്ക് ചാടി ‘പറക്കുന്ന’ യുവതിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. കണ്ടു നില്‍ക്കുന്നവര്‍ക്കാവട്ടെ, ഹൃദയമിടിപ്പിന്‍റെ നിരക്ക് കൂടിക്കൂടി ഇപ്പോള്‍ പൊട്ടിത്തെറിച്ചു പോകും എന്നു തോന്നിക്കുന്ന ഒരു ദൃശ്യമാണിത്. എന്നാല്‍ ലൗട്ടർബ്രൂണന്‍ എന്ന പര്‍വതഗ്രാമത്തില്‍ വസിക്കുന്ന ആളുകള്‍ക്കാവട്ടെ, സ്ഥിരം കാണുന്ന കാഴ്ചയും. നിക്ലാസ് സ്ട്രോമി എന്ന യുവതിയുടെ ഇൻസ്റ്റഗ്രാം പേജില്‍ ഇൗ സാഹസിക ചാട്ടത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഇവർ കൂടാതെ നിരവധി സഞ്ചാരികൾ ഇൗ വിനോദം നടത്തുന്ന വിഡിയോയും സമൂഹമാധ്യമത്തിൽ വൈറലാണ്.

യക്ഷികളെക്കുറിച്ച് കഥകളില്‍ വര്‍ണിക്കും പോലെ, പേടിപ്പെടുത്തുന്ന ഒരുതരം മായിക സൗന്ദര്യമാണ് സ്വിറ്റ്സർലൻഡിലെ ലൗട്ടർബ്രൂണൻ ഗ്രാമത്തിനുള്ളത്. ബെർണീസ് ആൽപ്‌സിന്‍റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാഹസിക സഞ്ചാരികളുടെ പറുദീസയാണ്.  

ADVERTISEMENT

ആല്‍പ്സ് പര്‍വതനിരയില്‍, ‘U’ ആകൃതിയിലുള്ള ഒരു താഴ്‌വരയിലാണ് ലൗട്ടർബ്രൂണൻ സ്ഥിതി ചെയ്യുന്നത്. ആൽപൈൻ ശൃംഖലയിലെ ഏറ്റവും ആഴമേറിയ ഒന്നാണ് ലൗട്ടർബ്രൂണൻ താഴ്‌വര. നിറയെ ചുണ്ണാമ്പുകല്ലുകളാണ് ഇവിടെ. താഴ്‍‍വരയ്ക്ക് പലയിടങ്ങളിലും ഒരു കിലോമീറ്ററിൽ കൂടുതൽ വീതിയുണ്ട്. ചില സ്ഥലങ്ങളിൽ പാറക്കെട്ടുകൾക്ക് 3,300 അടി വരെ ഉയരവുമുണ്ട്.

ലൗട്ടർബ്രൂണൻ എന്ന വാക്കിന്‍റെ അര്‍ഥം ‘ധാരാളം ജലധാരകള്‍’ എന്നാണ്. പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ധാരാളം ജലാശയങ്ങള്‍ ഈ മേഖലയില്‍ കാണാം. ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണമാണ് ഇവയുടെ കാഴ്ച. പർവതനിരകളിലെ മഞ്ഞ് ഉരുകി, ലുറ്റ്ഷൈന്‍ നദി പിറവിയെടുക്കുന്നു. ഷിംഗൽഫിർൺ, റോട്ടൽഗ്ലെറ്റ്ഷർ തുടങ്ങിയ നിരവധി ഹിമാനികളും താഴ്‌വരയിൽ ഉൾപ്പെടുന്നു. 

Vadym Lavra/shutterstock
ADVERTISEMENT

ഏകദേശം എഴുപത്തിരണ്ടോളം വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. സമീപത്തെ മലനിരകളിൽ നിന്ന് ഇറങ്ങുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങളായി താഴേക്ക് പതിക്കുന്നു. ലൗട്ടർബ്രൂണൻ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്റ്റൗബാച്ച് വെള്ളച്ചാട്ടമാണ് ഇവയിൽ ഏറ്റവും പ്രശസ്തമായത്. ഏകദേശം 974 അടി ഉയരമുള്ള സ്റ്റൗബാച്ച്, സ്വിറ്റ്സർലൻഡില്‍ സ്വതന്ത്രമായി വീഴുന്ന വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരം കൂടിയതാണ്. സ്വിറ്റ്സർലൻഡിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ മുറെൻബാക്ക് വെള്ളച്ചാട്ടവും ലൗട്ടർബ്രൂണനിനടുത്താണ്, 1,368 അടി ഉയരെ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടവും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടവുമായ മാറ്റൻബാച്ച്ഫാളും ഗ്രാമത്തില്‍ നിന്നും അധികം അകലെയല്ല. 

ലൗട്ടർബ്രൂണനിൽ നിന്ന് 3 കിലോമീറ്റർ അകലെയായി 'ബ്ലാക്ക് മോങ്ക്' പർവതത്തില്‍ ട്രൂമെൽബാക്ക് വെള്ളച്ചാട്ടവുമുണ്ട്. ഏകദേശം 200 മീറ്റർ ഉയരത്തിൽ നിന്നും സെക്കൻഡിൽ 20,000 ലിറ്റർ വെള്ളമാണ് ഇവിടെ നിന്നും താഴേക്ക് പതിക്കുന്നത്. ടണൽ ലിഫ്റ്റ് വഴി വേനൽക്കാലത്ത് മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാകൂ.

ADVERTISEMENT

ആൽപൈൻ പാസ് റൂട്ടിന്‍റെ ഭാഗമായ നിരവധി ഹൈക്കിംഗ് പാതകൾ ഇവിടെയുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെയെത്തുന്നു. താഴ്വരയിൽ ധാരാളം ക്രോസ്-കൺട്രി സ്കീ ട്രെയിലുകളും ഉണ്ട്. മധ്യകാലഘട്ടം മുതൽ ആധുനിക കാലത്തിന്‍റെ തുടക്കകാലം സജീവമായിരുന്ന സ്റ്റെക്കൽബെർഗിനും ഷിൽത്തോണിനും ഇടയിലുള്ള കേബിൾവേയും ട്രാക്സെല്ലൗനെൻ വെള്ളി ഖനിയും ദേശീയ പ്രാധാന്യമുള്ള സ്വിസ് പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇവിടുത്തെ ഗിമ്മൽവാൾഡ് ഗ്രാമവും ക്ലീൻ ഷീഡെഗ് മേഖലയും സ്വിസ് ഹെറിറ്റേജ് സൈറ്റുകളുടെ ഇൻവെന്ററിയുടെ ഭാഗമാണ്.

kavalenkava/shutterstock

റോക്ക് ക്ലൈംബിങ്, പാരാഗ്ലൈഡിങ്, ബേസ് ജംപിങ്, വിംഗ് സ്യൂട്ട് ഫ്ലൈയിങ് മുതലായ സാഹസികവിനോദങ്ങള്‍ക്ക് ലോകമെമ്പാടും പ്രശസ്തമാണ് ലൗട്ടർബ്രൂണൻ താഴ്‌വര. ഇവ സ്വിറ്റ്‌സർലൻഡിൽ തികച്ചും നിയമപരമാണ്. സ്വിസ് ആൽപ്‌സ് പർവതനിരകൾക്കിടയിലൂടെ പറക്കുന്നത് സങ്കല്‍പ്പിക്കുമ്പോള്‍ത്തന്നെ രോമാഞ്ചം വരുന്നില്ലേ!

English Summary: Lauterbrunnen Valley in switzerland