അഗ്നിപർവതവും പൂക്കളും തമ്മിലെന്താണ് ബന്ധം? പ്രത്യേകിച്ചൊന്നുമില്ല, പർവതങ്ങൾ പൊട്ടിയടർന്നു ലാവ പരന്ന ഇടങ്ങളിൽ വരണ്ട ഭൂമി മാത്രമാണ് ബാക്കി, എന്നാൽ മ്യാൻമറിലെ മൗണ്ട് പോപ്പ എന്ന അഗ്നിപർവതത്തിനു പൂക്കളുമായി ബന്ധമുണ്ട്. പോപ്പ എന്ന വാക്കിന്റെ അർഥം തന്നെ പൂക്കൾ എന്നാണ്. പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മൗണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിപർവതവും പൂക്കളും തമ്മിലെന്താണ് ബന്ധം? പ്രത്യേകിച്ചൊന്നുമില്ല, പർവതങ്ങൾ പൊട്ടിയടർന്നു ലാവ പരന്ന ഇടങ്ങളിൽ വരണ്ട ഭൂമി മാത്രമാണ് ബാക്കി, എന്നാൽ മ്യാൻമറിലെ മൗണ്ട് പോപ്പ എന്ന അഗ്നിപർവതത്തിനു പൂക്കളുമായി ബന്ധമുണ്ട്. പോപ്പ എന്ന വാക്കിന്റെ അർഥം തന്നെ പൂക്കൾ എന്നാണ്. പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മൗണ്ട് പോപ്പയെ വ്യത്യസ്തമാക്കുന്നത്. 

മൗണ്ട് പോപ്പയിലെ ക്ഷേത്രം

ADVERTISEMENT

മ്യാൻമറിലെ ദൈവതുല്യരായ ആത്മാക്കളുടെ അധിവാസ കേന്ദ്രമാണ് മൗണ്ട് പോപ്പയിലെ ആരാധനാലയമെന്നാണ് വിശ്വാസം. നാറ്റ് എന്നാണ് അവർ അറിയപ്പെടുന്നത്. വളരെ ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട മുപ്പത്തിയേഴു മനുഷ്യരുടെ ആത്മാക്കളാണ് ഇവിടെ ദൈവങ്ങളായി കുടിയിരിക്കുന്നതെന്നാണ് ഐതിഹ്യം. ഇപ്പോൾ ഇവിടെ വിശ്വാസികൾക്കൊപ്പം സഞ്ചാരികളും എത്തുന്നുണ്ട്.

ഉത്സവ ലഹരിയിലെ നാട്

ADVERTISEMENT

ബഗാനിൽനിന്ന് 30  കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് പോപ്പ സ്ഥിതി ചെയ്യുന്നത്. 442 ബിസിയിലാണ് ഇവിടെ പർവതം പൊട്ടി ലാവ ഒഴുകിയതെന്നു പറയപ്പെടുന്നു. എല്ലാ വർഷവും നിരവധി സഞ്ചാരികൾ ഇവിടെ തീർഥാടനത്തിനെത്തുന്നു. മേയ്, ജൂൺ മാസങ്ങളിലെ പൗർണമി ദിവസമാണ് ഇവിടുത്തെ പ്രധാന ഉത്സവം. മ്യാൻമറിലെ പുതുവത്സര മാസങ്ങളായ ഏപ്രിലിലും ഡിസംബറിലും പോപ്പ പർവതത്തിന്റെ താഴ്‌വാരത്തിൽ താമസിക്കുന്നവർ ആരാധനയ്ക്കായി മല കയറും. രാജഭരണ കാലത്ത് നാറ്റ്സിനു വേണ്ടി നൂറുകണക്കിനു മൃഗങ്ങളെ എല്ലാ വർഷവും കുരുതി കൊടുത്തിരുന്നു. ചുവപ്പ്, കറുപ്പ്, പച്ച എന്നീ നിറങ്ങളുള്ള വസ്ത്രം ധരിച്ചോ പോർക്കിന്റെ മാംസവുമായോ നാറ്റുകളുടെ മലയിൽ ചെല്ലാൻ പാടില്ലെന്നാണ് വിശ്വാസം. 

Image : Avigator Fortuner/shutterstock

മൗണ്ട് പോപ്പ ഇപ്പോൾ മ്യാൻമറിലെ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് ഇവിടെ പ്രവേശിക്കാം. ട്രാൻസ്ജെൻഡറുകൾക്കായി നടത്തുന്ന ആഘോഷവും ഇവിടെയുണ്ട്, ഏതെങ്കിലും ഒരു ട്രാൻസ് വ്യക്തിയിൽ ഒരു നാറ്റ് ആത്മാവ് കയറി അദ്‌ഭുതങ്ങൾ പ്രവചിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. 

ADVERTISEMENT

വനസമ്പത്തു നിറഞ്ഞയിടം

പല തരത്തിലുള്ള വനങ്ങളാൽ സമൃദ്ധമാണ് ഈ മേഖല. അഞ്ചു തരം വനങ്ങൾ ഇവിടെയുണ്ട്. വരണ്ട കാട് മുതൽ ചന്ദന മരങ്ങൾ നിറഞ്ഞ കാട് വരെ ഇവിടെ കാണാം. പലതരം മുളകളും മരുന്നു ചെടികളും പക്ഷികളും ചിത്രശലഭങ്ങളും ഇവിടെയുണ്ട്.

English Summary: Mount Popa The sacred mountain on the edge of volcano Myanmar