സിനിമപോലെ തന്നെ യാത്രകളെയും പ്രണയിക്കുന്ന താരജോ‍ഡികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. വീണുകിട്ടുന്ന അവസരങ്ങളിൽ ട്രിപ്പുപോകാറുമുണ്ട്. യാത്രയുടെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 31-ന് സുപ്രിയയുടെ ജന്മദിനമായിരുന്നു. ഭാര്യക്ക് ആശംസകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമപോലെ തന്നെ യാത്രകളെയും പ്രണയിക്കുന്ന താരജോ‍ഡികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. വീണുകിട്ടുന്ന അവസരങ്ങളിൽ ട്രിപ്പുപോകാറുമുണ്ട്. യാത്രയുടെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 31-ന് സുപ്രിയയുടെ ജന്മദിനമായിരുന്നു. ഭാര്യക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും ഫോട്ടോയും പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ യുകെയിലെ മനോഹര ഗ്രാമപ്രദേശങ്ങളിലൂടെ ഇരുവരും ചേര്‍ന്ന് ഡ്രൈവ് ചെയ്യുന്ന വിഡിയോയും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഏകദേശം ആയിരത്തോളം കിലോമീറ്റര്‍ വാഹനമോടിച്ചതായി ഈ വിഡിയോയില്‍ പൃഥ്വിരാജ് പറയുന്നുണ്ട്. ഡ്രൈവിങ് അവധി ദിനങ്ങളെന്നും പങ്കുവച്ച വിഡിയോടൊപ്പം കുറിച്ചിട്ടുണ്ട്.

ADVERTISEMENT

സ്കോട്ട്ലൻഡിലെ ഗാര്‍വ് പ്രദേശമാണ് സുപ്രിയ ലൊക്കേഷന്‍ ആയി അടയാളപ്പെടുത്തിയിരിക്കുന്നത്. ഹൈലാൻഡ് കൗൺസിൽ ഏരിയയില്‍, റോസ്-ഷെയറിലെ ബ്ലാക്ക് വാട്ടർ നദിക്കരയിലുള്ള ഒരു ഗ്രാമമാണ് ഗാർവ്. വളരെയധികം പ്രകൃതി ഭംഗിയുള്ള പ്രദേശമാണ് ഇത്. ആകർഷകമായ കൊടുമുടികളാല്‍ ചുറ്റപ്പെട്ട ഗാർവ്, റോസ്-ഷെയറിലേക്കുള്ള ഗേറ്റ്‌വേ എന്നാണ് അറിയപ്പെടുന്നത്.

 ചെറിയ കല്‍കോട്ടേജുകളാൽ നിർമിച്ചതാണ് ഗ്രാമം, താഴ്ന്ന കന്മതിലുകൾക്ക് പിന്നിൽ വൃത്തിയുള്ള പൂന്തോട്ടങ്ങൾ കാണാം. വൈൽഡ് ലൈഫ് സ്പോട്ടിങ്, മൺറോ ബാഗിങ്, മത്സ്യബന്ധനം, സൈക്ലിങ്, ഗോൾഫ്, ഡ്രൈവ് എന്നിങ്ങനെ ഈ പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്ക് നിരവധി ആക്ടിവിറ്റികളുണ്ട്. കൂടാതെ, ബ്ലാക്ക് വെള്ളച്ചാട്ടം, കോറിഷല്ലോച്ച് ഗോർജ് നാഷണൽ നേച്ചർ റിസർവ്, ബെൻ വൈവിസ് നാഷണൽ നേച്ചർ റിസർവ്, ആർഡെസി വെള്ളച്ചാട്ടം തുടങ്ങിയ വേറെയും ഒട്ടനവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

ADVERTISEMENT

വർഷം മുഴുവനും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശമാണ് ഗാര്‍വ്. ജൂൺ, ജൂലൈ, ഓഗസ്റ്റ് തുടങ്ങിയ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഡിസംബറിൽ പൊതുവേ തണുപ്പേറിയ മാസമായതിനാല്‍ വിനോദസഞ്ചാരികളുടെ തിരക്ക് കുറവായിരിക്കും. 

English Summary: Prithviraj and Supriya Shared car Driving video for their european Vacation