ബാഗും തോളിലേറ്റി ഒറ്റപ്പോക്കു പോകുന്നതല്ല യാത്രകൾ, കൃത്യമായ പ്ലാനിങ് വേണം. സ്ഥലങ്ങൾ അറിഞ്ഞും നാടിന്റെ സംസ്കാരം, താമസസൗകര്യങ്ങൾ, ഭക്ഷണം, കാലാവസ്ഥ എന്നിവ മനസ്സിലാക്കിയും സുരക്ഷിതത്വം ഉറപ്പാക്കിയും വേണം യാത്രകൾ. അല്ലാത്ത പക്ഷം യാത്ര ക്ഷീണമായിത്തന്നെ അവസാനിക്കും. ഉൗർജസ്വലതയോടെ, ആസ്വാദനത്തിനും

ബാഗും തോളിലേറ്റി ഒറ്റപ്പോക്കു പോകുന്നതല്ല യാത്രകൾ, കൃത്യമായ പ്ലാനിങ് വേണം. സ്ഥലങ്ങൾ അറിഞ്ഞും നാടിന്റെ സംസ്കാരം, താമസസൗകര്യങ്ങൾ, ഭക്ഷണം, കാലാവസ്ഥ എന്നിവ മനസ്സിലാക്കിയും സുരക്ഷിതത്വം ഉറപ്പാക്കിയും വേണം യാത്രകൾ. അല്ലാത്ത പക്ഷം യാത്ര ക്ഷീണമായിത്തന്നെ അവസാനിക്കും. ഉൗർജസ്വലതയോടെ, ആസ്വാദനത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാഗും തോളിലേറ്റി ഒറ്റപ്പോക്കു പോകുന്നതല്ല യാത്രകൾ, കൃത്യമായ പ്ലാനിങ് വേണം. സ്ഥലങ്ങൾ അറിഞ്ഞും നാടിന്റെ സംസ്കാരം, താമസസൗകര്യങ്ങൾ, ഭക്ഷണം, കാലാവസ്ഥ എന്നിവ മനസ്സിലാക്കിയും സുരക്ഷിതത്വം ഉറപ്പാക്കിയും വേണം യാത്രകൾ. അല്ലാത്ത പക്ഷം യാത്ര ക്ഷീണമായിത്തന്നെ അവസാനിക്കും. ഉൗർജസ്വലതയോടെ, ആസ്വാദനത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാഗും തോളിലേറ്റി ഒറ്റപ്പോക്കു പോകുന്നതല്ല യാത്രകൾ, കൃത്യമായ പ്ലാനിങ് വേണം. സ്ഥലങ്ങൾ അറിഞ്ഞും നാടിന്റെ സംസ്കാരം, താമസസൗകര്യങ്ങൾ, ഭക്ഷണം, കാലാവസ്ഥ എന്നിവ മനസ്സിലാക്കിയും സുരക്ഷിതത്വം ഉറപ്പാക്കിയും വേണം യാത്രകൾ. അല്ലാത്ത പക്ഷം യാത്ര ക്ഷീണമായിത്തന്നെ അവസാനിക്കും. ഉൗർജസ്വലതയോടെ, ആസ്വാദനത്തിനും സന്തോഷത്തിനു വേണ്ടി മാത്രം യാത്ര ചെയ്യുന്നയാളാണ് അനുശ്രീ. മുമ്പ് മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങിയ അനുശ്രീയെ ആരും മറന്നുകാണാനിടയില്ല. അവതരണത്തിലും നൃത്തത്തിലും മികവ് തെളിയിച്ച അനുശ്രീ ഇന്ന് െഎടി പ്രഫഷനലാണ്. ജോലിയും കുടുംബവും കുട്ടികളുമൊക്കെയായി തിരക്കിലാണെങ്കിലും തന്റെ ഇഷ്ടത്തെ മുറുകെ പിടിക്കാൻ അനുശ്രീ മറക്കുന്നില്ല. 

Image Source: Anusri/Instagram

‘‘എന്റെ സന്തോഷം യാത്രകളാണ്. അറിവിന്റെയും തിരിച്ചറിവിന്റെയും പുതിയ വാതായനങ്ങളാണ് യാത്ര നമുക്ക് മുന്നിൽ തുറന്നു നൽകുന്നത്.  മനസ്സിനെ നിർമലമാക്കുന്ന യാത്രകളാണ് എന്റെ ജീവിതത്തിലെ എറ്റവും വലിയ സമ്പാദ്യം’’– അനുശ്രീ പറയുന്നു. വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെ ജീവിതം ഹൃദ്യമാക്കുന്ന യാത്രാവിശേഷങ്ങൾ അനുശ്രീ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

ADVERTISEMENT

ജീവനും ജീവിതവും

ഒരു പഞ്ചിനു വേണ്ടി ജീവനും ജീവിതവും യാത്രകളാണെന്ന് പറയുന്നയാളല്ല ഞാൻ. എന്റെ ജീവിതത്തിന്റെ ഭാഗമാണ് ഞാൻ നടത്തുന്ന യാത്രകളും. ലോകം എന്തു വിശാലമാണ്. കാണാനും ആസ്വദിക്കാനും ഒരുപാടുണ്ട്. അതൊന്നും കാണാതെ ജീവിതം ഒരിക്കലും പൂർണതയിൽ എത്തില്ല. പിന്നെ യാത്ര പോകാനുള്ള പണവും പ്രധാനമാണ്.

Image Source: Anusri/Instagram

 

Image Source: Anusri/Instagram

നമുക്കു ചുറ്റുമുണ്ട് നമ്മൾ പോലും അറിയാതെ പ്രകൃതി കാത്തുവച്ച സുന്ദരയിടങ്ങൾ. അതൊന്നും കാണാതെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് വിദേശയാത്ര ബുക്ക് ചെയ്യുന്നവരാണ് മിക്കവരും. അത് തെറ്റാണെന്നല്ല, എന്റെ കാഴ്ചപ്പാടിൽ ലോകത്തിന്റെ മുക്കുംമൂലയും അറിഞ്ഞും മനസ്സിലാക്കിയും കാണണം, എന്നാലേ യാത്ര അർഥവത്താകുകയുള്ളൂ.

ADVERTISEMENT

യാത്രയ്ക്ക് മിക്കവരും തിരഞ്ഞെടുക്കുന്നത് പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ്. ഞാൻ ഒരുപാട് അന്വേഷിച്ചിട്ടാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. ഒരു സ്ഥലത്ത് എത്തിയാൽ അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളല്ലാതെ അധികം എക്സ്പ്ലോർ ചെയ്യാത്ത ഇടങ്ങളും കണ്ടെത്തും. കൂടാതെ നല്ല ഫൂഡ് കിട്ടുന്നയിടങ്ങൾ‌, ഭാഷ എന്നിവയൊക്കെ കൃത്യമായി പഠിച്ചാണ് യാത്ര തിരിക്കുന്നത്. സമയം എടുത്തു പ്ലാൻ ചെയ്താണ് യാത്രകൾ നടത്തുന്നത്. പ്ലാൻ ചെയ്തതെല്ലാം കണ്ടെന്ന് ഉറപ്പായാൽ ഞാൻ ഫുൾഹാപ്പിയാണ്. വിചാരിച്ചപോലെ നടന്നില്ലെങ്കിൽ സങ്കടമാകും.

എന്റെ ഇഷ്ടം, എന്റെ യാത്രകൾ

ആരും പറഞ്ഞു പഠിപ്പിക്കേണ്ടതല്ല, രക്തത്തിൽ അലിഞ്ഞുചേരുന്ന ഇഷ്ടങ്ങളുമുണ്ട്. അതാണ് എന്റെ യാത്രാപ്രേമം. അമ്മയ്ക്കും യാത്രകൾ ഒരുപാട് ഇഷ്ടമാണ്. അച്ഛനാണ് അതിനു പ്രധാന കാരണം. അച്ഛന് ജോലി എയർ ഇന്ത്യയിലായിരുന്നു. അപ്പോൾ വിദേശ ട്രിപ്പ് ഒരുപാട് അമ്മയും അച്ഛനും നടത്തിയിട്ടുണ്ട്. അമ്മയുടെ ഇഷ്ടം എന്തെന്നു ചോദിച്ചാൽ കേരളത്തിലെയോ ഇന്ത്യയിലെയോ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പേരാകും പറയുക. പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിനടുത്ത് ആരും എക്സ്പ്ലോർ ചെയ്യാത്ത ഇടമേതാണ് എന്നതാണ് ഞാൻ തിരക്കുന്നത്. ഇതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. യാത്രയോടുള്ള വൈബ് എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല.

ഫൂഡും കാഴ്ചയും

Image Source: Anusri/Instagram
ADVERTISEMENT

ജോലി സംബന്ധമായി യാത്ര പോയാലും അതിനെ ഞാൻ മാക്സിമം ട്രിപ്പ്മോഡാക്കും. ഒരിക്കൽ കൊല്‍ക്കത്തയില്‍ പോയിരുന്നു. ഒഫിഷ്യൽ പ്രോഗ്രാമുകൾക്ക് ശേഷം എന്നും ഞാൻ കൊൽക്കത്തയുടെ സൗന്ദര്യത്തിലേക്ക് പോകാറുണ്ടായിരുന്നു. അവിടുത്തെ ലോക്കൽ സ്ഥലങ്ങൾ, തെരുവോരങ്ങൾ, സ്ടീറ്റ് ഫൂഡുകള്‍ എല്ലാം ട്രൈ ചെയ്തിരുന്നു. അവിടെ കിഴങ്ങ് മുഴുവനായി ചേർത്ത ബിരിയാണി കഴിച്ചിരുന്നു.

 

നല്ല രുചിയായിരുന്നു. വെറൈറ്റി ബിരിയാണി കിട്ടുന്ന കൊല്‍ക്കത്തയിലെ മറ്റിടങ്ങളും ഞാൻ തിരക്കിയിരുന്നു. ഇങ്ങനെയുള്ള അന്വേഷണങ്ങളാണ് എന്റെ യാത്രയിലെ ടേണിങ് പോയിന്റുകൾ. ഒരിക്കലും അവസാനിക്കാത്ത മധുരമുളള ഓർമകളാണ് യാത്രകൾ. ലക്ഷ്യങ്ങൾ ഇല്ലാത്ത യാത്രകൾ എനിക്ക് സന്തോഷം നൽകില്ല. മനസ്സിൽ കാണണെമന്ന് ആഗ്രഹിച്ചത് കണ്ടുതീർക്കുമ്പോഴാണ് യാത്ര ശരിക്കും യാത്രയാകുന്നത്. 

Image Source: Anusri/Instagram

കാലം പിന്നിടുമ്പോഴും പ്രേമം യാത്രയോട്

യൗവനത്തില്‍ ഉള്ള യാത്ര പോലെയല്ല വാര്‍ധക്യത്തിലെ യാത്രകള്‍, ചുറുചുറുക്കോടെ മല കയറാനുള്ള ആവേശം പ്രായമാകുമ്പോൾ നടന്നെന്നു വരില്ല. ഓരോ യാത്രയും അതാതു പ്രായത്തില്‍ അനുഭവിക്കാന്‍ കഴിയണം. ഉള്ള കാലം മാക്സിമം യാത്ര ചെയ്യണം എന്നതാണ് മോഹം. ഒരു തവണ വയനാട്ടിൽ പോയിട്ടുണ്ട് അടുത്തത് വേറെ സ്ഥലം എടുക്കാം എന്നു ചിന്തിക്കുന്നേയാളല്ല ഞാന്‍. യാത്രകൾ ഒരിക്കലും എന്നിൽ മടുപ്പുണ്ടാക്കില്ല. യാത്രയ്ക്കായി എന്തും അഡ്ജസ്റ്റ് ചെയ്യാനും തയാറാണ്. പക്ഷേ ഭര്‍ത്താവ് സൂരജിന് ഡ്രൈവ് ചെയ്തുള്ള യാത്രകളോടാണ് ഏറെ പ്രിയം. ഞങ്ങൾ ഒരുമിച്ചും കുട്ടികളുമായും യാത്ര പോകാറുണ്ട്. ഭക്ഷണവുമൊക്കെയായി പിക്നിക് പോകുക, കുട്ടികളൊടൊത്ത് ഒരുമിച്ച് കഴിക്കുക അങ്ങനെയൊക്കെ ഇഷ്ടമാണ്.

എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്യം കിട്ടിയതു മുതൽ ഞാൻ യാത്ര പോകാറുണ്ട്. മൂന്നുമണിക്കൂർ യാത്രയേയുള്ളെങ്കിലും എനിക്കത് ഡെസ്റ്റിനേഷനായിരിക്കും. യാത്രയോടുള്ള എന്റെ കമ്പം അങ്ങനെയാണ്. പോകുന്നിടത്തെ കാഴ്ചകൾ വച്ച് ഞാൻ ഇൻസ്റ്റയിൽ റീൽസ് ചെയ്യാന്‍ തുടങ്ങിയത് ഇപ്പോഴാണ്. എനിക്ക് വ്ലോഗിങ് താൽപര്യമില്ല, അതിനുള്ള ക്ഷമ ഇല്ല അതാണ് വാസ്തവം. എന്നിലൂടെ മറ്റു യാത്രക്കാർ ആ സ്ഥലത്തെ അറിയട്ടെ എന്നു കരുതിയാണ് റീല്‍സ് ചെയ്യാൻ തുടങ്ങിയത്. നല്ല പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

Image Source: Anusri/Instagram

അന്നത്തെ അനുഭവങ്ങൾ ഇപ്പോൾ തമാശയായി ഒാര്‍ക്കുന്നു

യാത്ര  മോശമായ അനുഭവങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ കൂടിക്കലർന്നതാണ്. ഒരുപാട് ഉണ്ട്. ഒരിക്കൽ‌ ഞാനും ഭർത്താവും സുഹൃത്തുമൊക്കെയായി ആന്ധ്രയിൽ ശ്രീശൈലം എന്നയിടത്തു പോയിരുന്നു. അവിടെ ഒരു ശിവന്റെ ക്ഷേത്രമുണ്ട്. ഞങ്ങൾ അവിടെ എത്തിയത്, ക്ഷേത്രത്തിലെ വിശേഷ ദിവസത്തിലാണ്.

 

രാത്രി തങ്ങാൻ ഒരു ഹോട്ടൽ പോലും കിട്ടിയില്ല. തിരിച്ചു പോകാമെന്നു കരുതിയപ്പോൾ ‍ടൈഗര്‍ റിസർവിന്റെ ടോളിനപ്പുറം കടക്കാനും പറ്റില്ല. ആകെ പെട്ടുപോയ അവസ്ഥ. കാടിനുള്ളിലൂടെ അറിയാത്ത വഴി പോകാനും ഭയമായിരുന്നു. പുലി ഇറങ്ങിയാലോന്ന് പേടിയായിരുന്നു. അവസാനം ഒഴിഞ്ഞ സ്ഥലത്ത് കാറിനുള്ളിലിരുന്നു നേരം വെളുപ്പിക്കേണ്ടി വന്നു. അന്ന് പേടിച്ചിരുന്നെങ്കിലും ഇന്ന് ഒരു തമാശയായി തോന്നുന്നു.

ഇന്ത്യക്കാരെ പറഞ്ഞാൽ കേട്ടു നിൽക്കില്ല

ഒരിക്കൽ സെർബിയയിൽ പോയപ്പോൾ ഒരനുഭവം ഉണ്ടായി. ഞാനും സുഹൃത്തും മാത്രമുള്ള യാത്രയായിരുന്നു. അവിടെ താമസത്തിനായി ഹോസ്റ്റൽ ബുക്ക് ചെയ്തിരുന്നു. ഞങ്ങളുടെ യുകെയിൽ നിന്നുള്ള ഫോണുകൾ അവിടെ ഉപയോഗിക്കാൻ പറ്റുന്നില്ലായിരുന്നു. അതിന് പ്രത്യേക പാക്കേജൊക്കെ വേണമായിരുന്നു. അതൊന്നും ഞങ്ങൾക്ക് കണ്ടെത്താനായില്ല. യാത്രയില്‍ ചിലയിടത്ത് സിഗ്‍‍‍നലും കിട്ടുന്നില്ലായിരുന്നു. ആരു വിളിച്ചാലും കണക്ഷനില്ല. ഞങ്ങൾ ബുക്ക് ചെയ്ത് ഹോസ്റ്റലിൽനിന്നു ഞങ്ങൾ വരുന്ന സമയം അറിയുവാനായി വിളിച്ചിരുന്നു പക്ഷേ ഞങ്ങൾക്ക് കിട്ടിയില്ല.

ഇതൊന്നും ഞങ്ങൾ അറിഞ്ഞതുമില്ല. അന്ന് ചെക്ക് ഇൻ ടൈം ഒക്കെ കഴി‍ഞ്ഞാണ് ഹോസ്റ്റലിൽ എത്തിയത്. പക്ഷേ ഞങ്ങളെ ഹോസ്റ്റലുടമ കയറ്റിയില്ല. വാതിൽ തുറന്നില്ല. പണം ഞങ്ങൾ അടച്ചിരുന്നതാണ്. അവസാനം അയാൾ വാതിൽ തുറന്നിട്ടു ബ്ലഡി ഇന്ത്യൻസ് എന്നു പറഞ്ഞു. അതുകേട്ടതും ഞങ്ങളുടെ കൺട്രോൾ പോയി. ഇന്ത്യക്കാരെ പറഞ്ഞാൽ വിട്ടുകൊടുക്കില്ല, എന്റെ രക്തം തിളയ്ക്കും. ഞങ്ങൾ ശരിക്കും പറഞ്ഞു. അവസാനം അയാൾക്കെതിരെ പൊലീസിൽ കേസും കൊടുത്തു. പിന്നീടത് ഒത്തുതീർപ്പാക്കിയി. പക്ഷേ പിന്നെയും നെഗറ്റിവിറ്റിയിൽ താമസിക്കാൻ ഞങ്ങൾ തയാറായില്ല. അതൊരു വല്ലാത്ത അനുഭവമായിരുന്നു.

മറക്കാനാവാത്ത ഇടം

യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും ഏത് സ്ഥലമാണ് മികച്ചതെന്ന് പറയാനാകില്ല. ഒാരോ ഇടത്തിനും അതിന്റേതായ ഭംഗിയുണ്ട്. എന്നാലും യാത്രയിൽ മറക്കാനാവാത്ത ഇടം എന്ന ചോദ്യം ഉയരുമ്പോൾ ആദ്യം ഒാർമയിലെത്തുന്നത് വാഷിങ്ടണിലെ വോൾക്കാനിക് മൗണ്ടെയ്നാണ്.  ആ സ്ഥലത്ത് എത്തിയാൽ ഏതുവശത്തു നിന്ന് നോക്കിയാലും മൗണ്ടെയ്ന്റെ കാഴ്ച ആസ്വദിക്കാം. അതിലുപരി അതിനുമുകളിലെത്തിയാല്‍ അതിമനോഹരമായ സൂര്യാസ്തമയ കാഴ്ച കാണാം. 

 

തിരിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെക്കും ഇരുട്ടാകുന്നുണ്ടായിരുന്നു, എന്നാൽ നല്ല നിലാവിന്റെ വെളിച്ചവും ഉണ്ടായിരുന്നു. വളരെ രസകരമായ കാഴ്ചയായിരുന്നു ആ യാത്ര സമ്മാനിച്ചത്. പിറ്റേ ദിവസവും ഇതേ കാഴ്ച ആസ്വദിക്കുവാനായി ഞങ്ങൾ എത്തിയിരുന്നു. അവിടുത്തെ റിഫ്ളക്ഷൻ നദിയും അടിപൊളിയായിരുന്നു.

കണ്ടുതീർക്കാൻ ഇനിയും ബാക്കി

ഇപ്പോൾ 24 രാജ്യങ്ങളിൽ ചുറ്റിയടിച്ചിട്ടുണ്ട്. എന്നാലും അന്നത്തെ ഞാനല്ല ഇന്ന്. അന്ന് ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്കുള്ള കറക്കം എന്നുള്ളത് മാത്രമായിരുന്നു. അവിടെത്തന്നെ കാണാത്ത സ്ഥലങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത് ഇപ്പോഴാണ്. അവിടെയൊക്കെ ഇനിയും പോകണം എന്നതാണ് ആഗ്രഹം.

കാഴ്ചകൾ മാത്രമല്ല, നാടിന്റെ കഥകൾ അറിയണം, ആളുകളെ അറിയണം എന്നതൊക്കെയാണ് എന്റെ ലക്ഷ്യം. സ്ഥലങ്ങളെക്കാൾ ഞാൻ അനുഭവിക്കേണ്ട അനുഭവങ്ങളാണ് പുതിയ സ്ഥലത്തേക്ക് എന്നെ കൊണ്ടെത്തിക്കേണ്ടത്. അതാണ് ഞാൻ വിശ്വസിക്കുന്ന യഥാർഥ യാത്ര.

English Summary: Celebrity Travel, Most Memorable Travel Experience by Anusree