സൗദി അറേബ്യയില്‍ നിന്ന് മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി ജാന്‍വി കപൂര്‍. നഗരത്തിലെ വിവിധ ലൊക്കേഷനുകളില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ അതിസുന്ദരിയായി നില്‍ക്കുന്ന ജാന്‍വിയെ കാണാം. നഗരത്തെക്കുറിച്ച് ചെറിയ ഒരു കുറിപ്പും ജാന്‍വി ഒപ്പം പങ്കുവച്ചിട്ടുണ്ട്. 'അസാധാരണ മനുഷ്യരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യയില്‍ നിന്ന് മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി ജാന്‍വി കപൂര്‍. നഗരത്തിലെ വിവിധ ലൊക്കേഷനുകളില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ അതിസുന്ദരിയായി നില്‍ക്കുന്ന ജാന്‍വിയെ കാണാം. നഗരത്തെക്കുറിച്ച് ചെറിയ ഒരു കുറിപ്പും ജാന്‍വി ഒപ്പം പങ്കുവച്ചിട്ടുണ്ട്. 

'അസാധാരണ മനുഷ്യരുടെയും പ്രകൃതിദത്തമായ പൈതൃകത്തിന്‍റെയും സ്ഥലമാണ് അൽഉല. സംരക്ഷിത ശവകുടീരങ്ങൾ, മണൽക്കല്ലുകൾ, ചരിത്രപരമായ വാസസ്ഥലങ്ങൾ, പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ സ്മാരകങ്ങൾ, വലിയതോതിൽ പര്യവേക്ഷണം ചെയ്യപ്പെടാത്തതും 200,000 വർഷത്തെ മനുഷ്യചരിത്രം ഉൾക്കൊള്ളുന്നതുമായ ജീവനുള്ള മ്യൂസിയത്തിലൂടെയുള്ള ഒരു യാത്രയാണിത്‌.' ജാന്‍വി കുറിച്ചു.

ADVERTISEMENT

വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലാണ് അൽ ഉല സ്ഥിതിചെയ്യുന്നത്. ബൈബിളില്‍ പറയുന്ന ദെദാൻ നഗരത്തിന്‍റെ മേഖലയിലാണ് ഈ നഗരം. ബിസി 5 മുതൽ 2-ആം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന പുരാതന നോർത്ത് അറേബ്യൻ ലിഹ്യാനികളുടെ തലസ്ഥാനമായിരുന്നു  ഇവിടം. എലിഫന്‍റ് റോക്ക്, 2,000 വർഷങ്ങൾക്ക് മുമ്പ് നബാറ്റിയൻമാർ നിർമിച്ച ഹെഗ്ര, അൽ ദിവാൻ, ഇക്മ, ദാദാനിലെ സിംഹ ശവകുടീരങ്ങൾ എന്നിങ്ങനെ ചരിത്രപരമായ ഒട്ടനവധി സ്ഥലങ്ങളുള്ള അല്‍ ഉല, സൗദിയിലെ ആദ്യ യുനെസ്കോ ലോക പൈതൃക കേന്ദ്രമാണ്. “പുരാതന അറേബ്യൻ ലോകത്തെ അത്ഭുതം” എന്നും "ജീവനുള്ള മ്യൂസിയം" എന്നുമെല്ലാം ഈ നഗരം വിശേഷിപ്പിക്കപ്പെടുന്നു. 

അറേബ്യ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലൂടെ സുഗന്ധദ്രവ്യങ്ങൾ, പട്ട്, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയുടെ വ്യാപാരത്തിനായി ഉപയോഗിച്ചിരുന്ന റൂട്ടുകളുടെ ശൃംഖലയായ ഇൻസെൻസ് റോഡിന് അരികിലാണ് അല്‍ ഉല ഇത് സ്ഥിതിചെയ്യുന്നത്. അദ്-ദീറ എന്നും അറിയപ്പെടുന്ന അൽ-ഉല ഹെറിറ്റേജ് വില്ലേജ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രവും പുരാവസ്തു കേന്ദ്രവുമായി മാറാനുള്ള സാധ്യത അൽ-ഉലയ്ക്കുണ്ട്. നഗരവികസനത്തില്‍ സൗദി അറേബ്യൻ ഗവൺമെന്‍റ് ലോകമെമ്പാടുമുള്ള വിദഗ്ധരുമായി സഹകരിക്കുന്നു. ഹോട്ടലുകൾ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ, ലോകോത്തര സംസ്കാരം, ആർട്ട് മ്യൂസിയം എന്നിവയുടെ വികസനത്തിനായി ഫ്രാന്‍സുമായി കരാറുണ്ട്.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി അൽ ഉലയിലെ റോയൽ കമ്മീഷൻ സൗദി യുവാക്കള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. തങ്ങളുടെ ജന്മനാടിന്‍റെ സാംസ്കാരികവും സാമൂഹികവും പ്രകൃതിദത്തവുമായ ചരിത്രം ഗവേഷണം ചെയ്യുന്നതോടൊപ്പം വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ ആതിഥ്യമര്യാദയിലും ഇവര്‍ പരിശീലനം നേടുന്നു.

ADVERTISEMENT

English Summary: Janhvi Kapoor Shares pictures from AlUla in Saudi Arabia