അടുത്ത വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഇനി കഷ്ടിച്ച് ഒന്നര മാസം മാത്രമേയുള്ളൂ. ഈ വര്‍ഷം കാണാനാവാത്ത കാഴ്ചകളും പോകാനാവാത്ത സ്ഥലങ്ങളുമെല്ലാം അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ് മിക്കവരും. വിദേശയാത്രകള്‍ക്കാണെങ്കില്‍ മാസങ്ങളുടെ തയാറെടുപ്പ് വേണ്ടതിനാല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഇനി കഷ്ടിച്ച് ഒന്നര മാസം മാത്രമേയുള്ളൂ. ഈ വര്‍ഷം കാണാനാവാത്ത കാഴ്ചകളും പോകാനാവാത്ത സ്ഥലങ്ങളുമെല്ലാം അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ് മിക്കവരും. വിദേശയാത്രകള്‍ക്കാണെങ്കില്‍ മാസങ്ങളുടെ തയാറെടുപ്പ് വേണ്ടതിനാല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള അടുത്ത വര്‍ഷത്തെ യാത്രകള്‍ ഇപ്പോഴേ പ്ലാന്‍ ചെയ്തു തുടങ്ങണം. ഇതിനായി, 2023-ൽ തീർച്ചയായും കണ്ടിരിക്കേണ്ട 25 ലക്ഷ്യസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ  ലിസ്റ്റ് നാഷനൽ ജിയോഗ്രാഫി അടുത്തിടെ പുറത്തിറക്കി. 

Happy people jumping,Maridav/shutterstock

കമ്മ്യൂണിറ്റി, പ്രകൃതി, സംസ്കാരം, കുടുംബം, സാഹസികത എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ഈ ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. ഇക്കോടൂറിസത്തിനും അധികം അറിയപ്പെടാത്ത സ്ഥലങ്ങള്‍ക്കും പൈതൃകകേന്ദ്രങ്ങള്‍ക്കുമെല്ലാം പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.

ADVERTISEMENT

കമ്മ്യൂണിറ്റി വിഭാഗത്തില്‍ കാർപാത്തോസ്- ഗ്രീസ്, മിൽവാക്കി- വിസ്കോൺസിൻ, ആൽബർട്ട- കാനഡ, ലാവോസ്, ഘാന എന്നീ സ്ഥലങ്ങാണ് ഉള്ളത്. ബോട്സ്വാന, സ്കോട്ടിഷ് ഹൈലാൻഡ്സ്, സ്ലോവേനിയ, ബിഗ് ബെൻഡ് നാഷണൽ പാർക്ക്- ടെക്സസ്, അസോറസ് എന്നിവയെ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്കാരം വിഭാഗത്തില്‍ ഈജിപ്ത്, ബുസാൻ- ദക്ഷിണ കൊറിയ, അപ്പിയൻ വേ- ഇറ്റലി, ചാൾസ്റ്റൺ- സൗത്ത് കരോലിന, ലോംഗ്‌മെൻ ഗ്രോട്ടോസ്- ചൈന എന്നിവയാണ് ഇടംപിടിച്ചത്. 

കുടുംബമായി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ സ്വിറ്റ്സർലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സാൻ ഫ്രാൻസിസ്കോ- കാലിഫോർണിയ, കൊളംബിയ, മാഞ്ചസ്റ്റർ- ഇംഗ്ലണ്ട് എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സാഹസികതയ്ക്കായി, ചോക്വിറാവോ- പെറു, ന്യൂസിലാൻഡ്, യൂട്ടാ, ഓസ്ട്രിയൻ ആൽപ്സ്, റിവില്ലഗിഗെഡോ നാഷണൽ പാർക്ക്- മെക്സിക്കോ എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.

Image Source: Sutterstock
ADVERTISEMENT

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് പറ്റിയ സ്ഥലങ്ങള്‍ ലിസ്റ്റില്‍ ഉണ്ട്. പ്രാദേശിക സമൂഹങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രത്യേക പരിഗണന നല്‍കിയാണ്‌ ലിസ്റ്റ് തയാറാക്കിയത്.

English Summary:National Geographic reveals its ‘Best of the World’ must-see destinations for 2023