അധികം ആരും പറഞ്ഞു കേൾക്കാത്തതും അറിയപ്പെടാത്തതുമായ സ്ഥലങ്ങൾ ചിലപ്പോൾ സമ്മാനിക്കുക അതിമനോഹരമായ കാഴ്ചകളായിരിക്കും. അത്തരത്തിൽ സുന്ദര കാഴ്ചകളൊരുക്കുന്ന ഒരു ദേശത്തേയ്ക്കു യാത്രപോയാലോ? കടല്‍ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവർക്കു ഇവിടമൊരു സ്വർഗഭൂമിയായിരിക്കും. പറഞ്ഞു വരുന്നത് ഒരു ദ്വീപിനെ കുറിച്ചാണ്. യാപ്,

അധികം ആരും പറഞ്ഞു കേൾക്കാത്തതും അറിയപ്പെടാത്തതുമായ സ്ഥലങ്ങൾ ചിലപ്പോൾ സമ്മാനിക്കുക അതിമനോഹരമായ കാഴ്ചകളായിരിക്കും. അത്തരത്തിൽ സുന്ദര കാഴ്ചകളൊരുക്കുന്ന ഒരു ദേശത്തേയ്ക്കു യാത്രപോയാലോ? കടല്‍ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവർക്കു ഇവിടമൊരു സ്വർഗഭൂമിയായിരിക്കും. പറഞ്ഞു വരുന്നത് ഒരു ദ്വീപിനെ കുറിച്ചാണ്. യാപ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികം ആരും പറഞ്ഞു കേൾക്കാത്തതും അറിയപ്പെടാത്തതുമായ സ്ഥലങ്ങൾ ചിലപ്പോൾ സമ്മാനിക്കുക അതിമനോഹരമായ കാഴ്ചകളായിരിക്കും. അത്തരത്തിൽ സുന്ദര കാഴ്ചകളൊരുക്കുന്ന ഒരു ദേശത്തേയ്ക്കു യാത്രപോയാലോ? കടല്‍ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവർക്കു ഇവിടമൊരു സ്വർഗഭൂമിയായിരിക്കും. പറഞ്ഞു വരുന്നത് ഒരു ദ്വീപിനെ കുറിച്ചാണ്. യാപ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികം ആരും പറഞ്ഞു കേൾക്കാത്തതും അറിയപ്പെടാത്തതുമായ സ്ഥലങ്ങൾ ചിലപ്പോൾ സമ്മാനിക്കുക അതിമനോഹരമായ കാഴ്ചകളായിരിക്കും. അത്തരത്തിൽ സുന്ദര കാഴ്ചകളൊരുക്കുന്ന ഒരു ദേശത്തേയ്ക്കു യാത്രപോയാലോ? കടല്‍ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവർക്കു ഇവിടമൊരു സ്വർഗഭൂമിയായിരിക്കും. പറഞ്ഞു വരുന്നത് ഒരു ദ്വീപിനെ കുറിച്ചാണ്. യാപ്, പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപുകളുടെ കൂട്ടം.

യാപ് ദ്വീപുകൾ എവിടെയാണ് ?

ADVERTISEMENT

യഥാർത്ഥത്തിൽ ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് ഗുവാമിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 500 മൈൽ അകലെയായാണ്. പലാവുവിന്റെ വടക്കു കിഴക്കൻ ഭാഗത്തു നിന്നും 300 മൈലും ഫിലിപ്പീൻസിലെ സെബുവിൽ നിന്ന് 800 മൈൽ കിഴക്കുമായാണ് ദ്വീപുകളുടെ സ്ഥാനം. യാപിൽ ഉൾപ്പെടുന്ന ചില ദ്വീപുകൾ കിഴക്കു ഭാഗത്തുള്ള ചുക് വരെ വ്യാപിച്ചു കിടക്കുന്നു. ഭൂമധ്യരേഖയുടെ വടക്ക് നിന്നും 9 ഡിഗ്രി മാത്രം അകലെയാണിത്.

എങ്ങനെ എത്തിച്ചേരാം ?

യുണൈറ്റഡ് എയർലൈൻസിനെയാണ്‌ ഭൂരിപക്ഷം സന്ദർശകരും ഈ ദ്വീപിലേക്ക്‌ എത്താനായി ആശ്രയിക്കുന്നത്. ഒരാഴ്ചയിലെ മൂന്നു ദിവസം ഈ എയർലൈൻസ് സർവീസുകൾ നടത്തുന്നുണ്ട്. ഫ്ലൈറ്റിന്റെ സമയക്രമത്തെ കുറിച്ച് അറിയണമെന്നുള്ളവർക്കു വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ തേടാം. കപ്പൽ മാർഗവും ഇവിടേയ്ക്ക് എത്താവുന്നതാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കപ്പലുകൾ  മാത്രമാണ് ഇത്തരം സർവീസുകൾ നടത്തുന്നത്.

ക്യാഷ് ഓർ കാർഡ്

ADVERTISEMENT

പ്രധാനമായും മൂന്നു വാണിജ്യ ബാങ്കുകളാണ് ദ്വീപിലുള്ളത്. ദി ബാങ്ക് ഓഫ് ഗുവാം, എഫ് എസ് എം ബാങ്ക്, കമ്മ്യൂണിറ്റി ആയുവ് ക്രെഡിറ്റ് യൂണിയൻ എന്നിവയാണവ. യു എസ് കറൻസിയാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. ഭൂരിപക്ഷം ഹോട്ടലുകളും കടകളും ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും കൂടുതൽ ഇടപാടുകളും പണം ഉപയോഗിച്ചാണ്. സന്ദർശകർക്കു ചെക്കുകൾ പണമാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളിൽ നിന്നും ഈ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ബാങ്ക് ഓഫ് ഗുവാം, എഫ് എസ് എം ബാങ്ക് എന്നിവയുടെ എ ടി എം മെഷീനുകൾ ദ്വീപിൽ സ്ഥാപിച്ചിട്ടുണ്ട്. അവയും ആവശ്യക്കാർക്ക് ഉപയോഗിക്കാം.

tank200bar/Shutterstock

സന്ദർശനത്തിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം ?

സാധുവായ പാസ്‌പോർട്ടും ടിക്കറ്റും ഉള്ളവർക്ക് ദ്വീപ് സന്ദർശിക്കാം. യു എസിൽ നിന്നുള്ള പൗരൻമാരാണെങ്കില് എത്രകാലം വേണമെങ്കിലും ഇവിടെ തുടരുകയും ചെയ്യാം. മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 14 മുതൽ 30 ദിവസം വരെ ദ്വീപിൽ അതിഥികളായി താമസിക്കാം. അതിനൊപ്പം തന്നെ യാത്ര പുറപ്പെടുന്നതിനു മുൻപ്, 20 യു എസ് ഡോളർ പണമായി കെട്ടിവെയ്ക്കുക കൂടി വേണം.

കൈയിൽ കരുതാം ഇവ

ADVERTISEMENT

യാപ് ദ്വീപുകൾ ഉഷ്‌ണമേഖലയോടു അടുത്തയാണ് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും ഇവിടെ അനുഭവപ്പെടുന്ന ഏകദേശ താപനില 26 ഡിഗ്രിയാണ്. വേനൽ കടുക്കുന്ന ചില സമയങ്ങളിൽ 36 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട്. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ, ഷോർട്സ്, ടീ-ഷർട്ടുകൾ, ചെരുപ്പുകൾ, സൺസ്‌ക്രീൻ ലോഷൻ, തൊപ്പി, സൺഗ്ലാസ് തുടങ്ങിയവ മറക്കാതെ കൈയിൽ കരുതണം.

ഡൈവിങ്

യാപ് ദ്വീപുകളിലെത്തുന്ന സന്ദർശകരെ പ്രധാനമായും ആകർഷിക്കുന്ന വിനോദങ്ങളിലൊന്നാണ് ഡൈവിങ്. വർഷം മുഴുവൻ ഡൈവിങ് ചെയ്യാവുന്നതാണ്.  നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ മിയിൽ ചാനലിൽ മാന്റ ഡൈവുകൾ നടത്താറുണ്ട്. കൂടാതെ റീഫ്, വോൾ ഡൈവുകൾ ദ്വീപിന്റെ തെക്കേയറ്റത്തും പടിഞ്ഞാറ് ഭാഗത്തായുമാണ് നടത്തുന്നത്. മേല്പറഞ്ഞ മാസങ്ങൾ ബോട്ട് യാത്രകൾ ദുഷ്കരമാണ്. അതേസമയം ഡൈവിംഗ് സൈറ്റുകൾ വളരെ ശാന്തവും സുരക്ഷിതവുമാണ്. ജൂൺ മുതൽ ഒക്ടോബര് വരെയുള്ള മാസങ്ങളിൽ കടൽ വളരെ ശാന്തമായിരിക്കുമെന്നതു കൊണ്ടുതന്നെ ഡൈവിംഗിനു അനുയോജ്യമാണ്. 

എത്രനാൾ ദ്വീപിൽ താമസിക്കാം ?

നിലവിലെ ഫ്ളൈറ്റ് ഷെഡ്യൂളുകൾ പ്രകാരം ആഴ്ചയിൽ മൂന്ന് തവണ മാത്രമാണ് വിമാനങ്ങളുടെ ആഗമനങ്ങൾ ഉള്ളത്. അതുകൊണ്ടു തന്നെ സന്ദർശകർക്കു മൂന്നു മുതൽ ഏഴോ അതിൽ കൂടുതലോ രാത്രികൾ ദ്വീപിൽ എവിടെയും താമസിക്കാവുന്നതാണ്. സാധാരണയായി ദ്വീപിലെത്തുന്ന അതിഥികൾ അഞ്ചു മുതൽ ഏഴു ദിവസം വരെയാണ് അവിടെ ചെലവഴിക്കാറുള്ളത്. എന്നാൽ മൂന്നാഴ്ച വരെ താമസിക്കുന്ന സന്ദർശകരെയും കാണാൻ സാധിക്കും. അവധിദിനങ്ങൾ ആഹ്‌ളാദത്തോടെ ചെലവഴിക്കാനും കുട്ടികൾക്കു വിനോദങ്ങളിൽ ഏർപ്പെടാനും ധാരാളം സൗകര്യങ്ങളുള്ളതു കൊണ്ടുതന്നെ കുടുംബത്തോടൊപ്പം ദ്വീപിലെത്താം. 

ദ്വീപ് കണ്ട് കറങ്ങാം ടാക്സിയിൽ 

ധാരാളം ടാക്സികൾ ഇവിടെ സർവീസുകൾ നടത്തുന്നുണ്ട്. 1 ഡോളർ മുതലാണ് നിരക്കുകൾ. ദ്വീപിലെ ഏറ്റവും അകലെയുള്ള സ്ഥലം ടാക്സിയിൽ സന്ദർശിക്കണമെങ്കിൽ 12 ഡോളറാണ് നിരക്ക്. നമ്മുടെ നാട്ടിലെ പോലെ തെരുവുകളിൽ ടാക്‌സികൾ സഞ്ചാരികളെ കാത്തുകിടക്കുന്നതു കാണാൻ കഴിയുകയില്ല, താമസിക്കുന്ന ഹോട്ടലിൽ പറഞ്ഞാൽ യാത്രകൾക്കായി ടാക്സി ഏർപ്പാടാക്കി തരും. രാവിലെയും വൈകുന്നേരങ്ങളിലും പബ്ലിക് ബസുകൾ സർവീസുകൾ നടത്തുന്നുണ്ട്. താല്പര്യമുള്ളവർക്ക് യാത്രയ്ക്കായി പൊതുഗതാഗതങ്ങളെയും ആശ്രയിക്കാവുന്നതാണ്. ടാക്‌സികൾ വാടകയ്ക്കു എടുത്തു ദ്വീപ് ചുറ്റണമെന്നുള്ളവർ 38 ഡോളർ മുതൽ 60 ഡോളർ വരെ നൽകിയാൽ വാഹനങ്ങൾ ലഭിക്കും. 

താമസിക്കാൻ ആഡംബര ഹോട്ടലുകൾ മാത്രമല്ല, ബഡ്ജറ്റിന് ഇണങ്ങുന്നവയും

ദ്വീപ് സന്ദർശനത്തിന് എത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന ഹോട്ടലുകളും അത്യാഢംബര ഹോട്ടലുകളുമുണ്ട്. റിസോർട്ടുകൾ, ഹിസ്റ്റോറിക് ഇൻ, ബീച്ച് ഹോട്ടലുകൾ തുടങ്ങി ധാരാളമിടങ്ങൾ അതിഥികളെ കാത്തിരിക്കുന്നുണ്ട്. താല്പര്യവും അതിനൊപ്പം തന്നെ കയ്യിലുള്ള പണത്തിനുമനുസരിച്ചു താമസ സ്ഥലങ്ങൾ തെരഞ്ഞെടുക്കാം. 

ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം 

ദ്വീപിലെ 99 % ഭൂമിയും സ്വകാര്യ വ്യക്തികളുടെയാണ്. അതുകൊണ്ടു തന്നെ പ്രവേശിക്കുന്നതിനു മുൻപ് അനുവാദം വാങ്ങേണ്ടതാണ്. അതുപോലെ തന്നെ ദ്വീപ് നിവാസികളുടെ ചിത്രങ്ങൾ അവരോടു ചോദിക്കാതെ ക്യാമറയിൽ പകർത്തരുത്. 

ഗ്രാമങ്ങളിലൂടെയും ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലൂടെയും വേഗതയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യരുത്.

അനുവാദം ചോദിച്ചതിന് ശേഷം മാത്രം പ്രാദേശിക രീതികളും വസ്ത്രധാരണവുമൊക്കെ പരീക്ഷിക്കുക. 

പൊതുസ്ഥലങ്ങളിൽ ശരിയായ രീതിയിൽ ഇരിക്കാൻ ശ്രദ്ധിക്കുക. 

"സിറോവ്", "കമ്മഗർ" എന്നീ വാക്കുകൾ എങ്ങനെയാണ് ബഹുമാനത്തോടെ ഉച്ചരിക്കുന്നതെന്നു ശീലിക്കുക. ''ക്ഷമിക്കണം'',''നന്ദി'' എന്നിങ്ങനെയാണ് യഥാക്രമം ഈ വാക്കുകളുടെ അർത്ഥം.

അൽപ വസ്ത്രം, സുതാര്യമായ വസ്ത്രം എന്നിവ ധരിച്ചു പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാതിരിക്കുക. യാപ് ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ തുട മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. കാൽമുട്ടിനു ഒപ്പമോ തൊട്ടുമുകളിലോ നിൽക്കുന്ന വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. ഗ്രാമങ്ങളിലോ ആളുകൾ കൂടുതലായി അതിവസിക്കുന്ന സ്ഥലങ്ങളിലോ ചെന്ന് വലിയ ശബ്ദങ്ങൾ ഉണ്ടാക്കാതിരിക്കുക. 

English Summary: Things To Do in Yap, Micronesia