വെള്ളത്താടിയും ചുവപ്പ് കുപ്പായവും കയ്യിലുള്ള ചാക്കില്‍ നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ ഇഷ്ടമല്ലാത്ത ആരുമുണ്ടാവില്ല. മിത്താണെങ്കില്‍പ്പോലും കാലമെത്ര കഴിഞ്ഞാലും ക്രിസ്മസ് രാത്രികളില്‍ സാന്താക്ലോസ് അപ്പൂപ്പനെ കാത്തിരിക്കാന്‍ ഇനിനും കുട്ടികള്‍ ഉണ്ടാകും, മുതിര്‍ന്നവര്‍ക്കാവട്ടെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളത്താടിയും ചുവപ്പ് കുപ്പായവും കയ്യിലുള്ള ചാക്കില്‍ നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ ഇഷ്ടമല്ലാത്ത ആരുമുണ്ടാവില്ല. മിത്താണെങ്കില്‍പ്പോലും കാലമെത്ര കഴിഞ്ഞാലും ക്രിസ്മസ് രാത്രികളില്‍ സാന്താക്ലോസ് അപ്പൂപ്പനെ കാത്തിരിക്കാന്‍ ഇനിനും കുട്ടികള്‍ ഉണ്ടാകും, മുതിര്‍ന്നവര്‍ക്കാവട്ടെ, ബാല്യകാലത്തിന്‍റെ വര്‍ണാഭമായ ചെപ്പുകളില്‍ ചിരിച്ചു നില്‍ക്കുന്ന ക്രിസ്മസ് അപ്പൂപ്പന്‍റെ മുഖവും ഒരിക്കലും മാഞ്ഞുപോകാത്ത ഓര്‍മയാണ്. 

Roman Babakin/shutterstock
ADVERTISEMENT

ക്രിസ്മസ് ആകുമ്പോഴേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സാന്താക്ലോസിന് കത്തെഴുതുന്ന ഒരു പതിവുണ്ട്. ഇവയെല്ലാം പോകുന്നത് ഭൂമിയുടെ വടക്കേ അറ്റത്തുള്ള ഒരു ഗ്രാമത്തിലേക്കാണ്. ഫിന്‍ലാന്‍ഡിലെ ലാപ്ലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന, റൊവാനിമി എന്ന ഈ കൊച്ചുഗ്രാമമാണ് സാന്താക്ലോസ് വസിക്കുന്ന ഇടമായി കരുതുന്നത്. സാന്തയുടെ പേരില്‍ വരുന്ന കത്തുകള്‍ മുഴുവനും എത്തുന്നത് ഇവിടെയുള്ള പോസ്റ്റോഫീസിലാണ്. ലോകമെങ്ങും, സാന്താക്ലോസിന്‍റെ ജന്മനാട് എന്ന പേരിലാണ് റൊവാനിമി അറിയപ്പെടുന്നത്. ഇവിടെ സാന്തയ്ക്ക് സ്വന്തമായി ഓഫീസുമുണ്ട്.

Roman Babakin/shutterstock
ADVERTISEMENT

എല്ലാവര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ച് ഇവിടെ വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറുന്നു. ഈ വര്‍ഷം നവംബര്‍ 19ന് റൊവാനിമിയിലെ ക്രിസ്മസ് സീസൺ ആരംഭിച്ചു. ഇക്കുറി, , സെൻട്രൽ സ്ക്വയറിലാണ് ഗ്രാൻഡ് ഓപ്പണിംഗ് നടക്കുന്നത്. പരിപാടി ഓൺലൈനായി സംപ്രേക്ഷണം ചെയ്യും. കോവിഡ് കഴിഞ്ഞതിനാല്‍ ഇക്കുറി ക്രിസ്മസ് കാലത്ത് സാന്താക്ലോസിന്‍റെ നാടു കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Roman Babakin/Istock

ADVERTISEMENT

റൊവാനിമിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ സാന്താ പാര്‍ക്കിനുള്ളിലാണ് സാന്തയുടെ ഓഫീസും പോസ്റ്റോഫീസുമെല്ലാം ഉള്ളത്. 1998 നവംബർ 28 നാണ് ഈ ക്രിസ്മസ് തീം പാർക്ക് തുറന്നത്. ആർട്ടിക് സർക്കിളിലെ സാന്താക്ലോസിന്‍റെ ഗുഹാവീടിന് സമാനമായി രൂപ കല്‍പ്പന ചെയ്തിട്ടുള്ള ഈ പാര്‍ക്ക്, വേനൽക്കാലത്ത്, ജൂൺ പകുതി മുതൽ ഓഗസ്റ്റ് ആദ്യ ആഴ്ച വരെയും ശൈത്യകാലത്ത് നവംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയും സന്ദര്‍ശകര്‍ക്കായി തുറക്കും. റൊവാനിമിയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ വടക്കുകിഴക്കും റൊവാനിമി എയർപോർട്ടിൽ നിന്ന് ഏകദേശം 2 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രവേശന ഫീസ്‌ നല്‍കി പാര്‍ക്കിനുള്ളിലേക്ക് കടന്നാല്‍, സാന്താക്ലോസിന്‍റെ ഓഫീസില്‍ പോയി അദ്ദേഹത്തെ കാണാനും, ഒപ്പം നിന്ന് സൗജന്യമായി ചിത്രങ്ങൾ എടുക്കാനും കഴിയും. ഇവിടെയുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് പോസ്റ്റ്കാർഡുകൾ അയയ്ക്കാനും സാധിക്കും. കൂടാതെ, കാൻഡിബാർ, മാജിക് ട്രെയിൻ, കോട്ട കഫേ, ഷോപ്പിംഗ് ഏരിയ, എൽഫ് സ്കൂൾ, ഹാൻഡിക്രാഫ്റ്റ് ഏരിയ എന്നിവയും സാന്താപാർക്ക് ആർട്ടിക് വേൾഡ്, സാന്താക്ലോസ് സീക്രട്ട് ഫോറസ്റ്റ് - ജൗലൂക്ക, ആർട്ടിക് ഫോറസ്റ്റ് സ്പാ - മെറ്റ്സാക്കിലി, ലാപ്ലാൻഡ് ലക്ഷ്വറി, ആർട്ടിക് ട്രീഹൗസ് ഹോട്ടൽ, റാകാസ് റെസ്റ്റോറന്റ്& ബാർ എന്നിവയും പാര്‍ക്കില്‍ ഉൾപ്പെടുന്നു. 

റൊവാനിമിയിലൂടെ ആർട്ടിക് സർക്കിൾ കടന്നുപോകുന്നുണ്ട്. ഇവിടെ ഇത് വ്യക്തമായി അടയാളപ്പെടുത്തിയത് കാണാം. ഭൂമധ്യരേഖയുടെ വടക്ക് 66°33′45.9″ അക്ഷാംശ വൃത്തമാണ് ആർട്ടിക് സർക്കിൾ. വെളുത്ത വരയില്‍ അടയാളപ്പെടുത്തിയ ഈ രേഖ ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍പ്പെടുന്നു. ആര്‍ട്ടിക് സര്‍ക്കിള്‍ പ്രദേശത്ത്, മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ റെയിൻഡിയർ സവാരികൾ നടത്താം. കൂടാതെ, സൈബീരിയൻ ഹസ്കീസ്, ലാമകൾ, റെയിൻഡിയർ, അൽപാക്കസ് തുടങ്ങി, കഥകളില്‍ കേട്ടറിഞ്ഞ മൃഗങ്ങളെ നേരിട്ട് കാണാനും കഴിയും.

 English Summary: Santa Claus Village in Rovaniemi Finland