റെയിന്‍ഡീറുകള്‍ വലിക്കുന്ന രഥത്തില്‍ ആകാശത്തു കൂടി പറന്നുവരുന്ന ക്രിസ്മസ് അപ്പൂപ്പനെ ആരെങ്കിലും യഥാര്‍ത്ഥത്തില്‍ കണ്ടിട്ടുണ്ടോ? അതൊക്കെ കഥയില്‍ മാത്രമല്ലേ എന്നു തള്ളാന്‍ വരട്ടെ, ആ കാഴ്ച ശരിക്കും കണ്ടവരുണ്ട്, ഇവിടെയല്ല, അങ്ങ് സ്വിറ്റ്സര്‍ലന്‍ഡില്‍! സ്വിറ്റ്‌സർലൻഡിലെ മോൺട്രിയൂസിലാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിന്‍ഡീറുകള്‍ വലിക്കുന്ന രഥത്തില്‍ ആകാശത്തു കൂടി പറന്നുവരുന്ന ക്രിസ്മസ് അപ്പൂപ്പനെ ആരെങ്കിലും യഥാർഥത്തിൽ കണ്ടിട്ടുണ്ടോ? അതൊക്കെ കഥയില്‍ മാത്രമല്ലേ എന്നു തള്ളാന്‍ വരട്ടെ, ആ കാഴ്ച ശരിക്കും കണ്ടവരുണ്ട്, ഇവിടെയല്ല, അങ്ങ് സ്വിറ്റ്സര്‍ലന്‍ഡില്‍!

സ്വിറ്റ്‌സർലൻഡിലെ മോൺട്രിയൂസിലാണ് ഈ കാഴ്ചയുള്ളത്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പ്രശസ്തവും വലുതുമായ ക്രിസ്മസ് വിപണികളിലൊന്നാണ് മോൺട്രിയൂസ്. ക്രിസ്മസ് കാലമാകുമ്പോള്‍ ലെമാൻ തടാകത്തിന് മുകളിലൂടെ സൂര്യാസ്തമയ സമയത്ത്, ആളുകള്‍ക്ക് നേരെ കൈവീശി ചിരിച്ചു കൊണ്ട് ക്രിസ്മസ് അപ്പൂപ്പന്‍ പറന്നുപോകുന്നത് കാണാം. ചുവന്ന കുപ്പായവും വെള്ളത്താടിയുമുള്ള അപ്പൂപ്പന്‍, റെയിന്‍ഡീറുകള്‍ വലിക്കുന്ന അലങ്കരിച്ച തേരില്‍ പറക്കുന്ന കാഴ്ച ഇവിടുത്തെ ക്രിസ്മസ് മാർക്കറ്റിന്‍റെ പ്രൊമോഷണൽ പ്രവർത്തനങ്ങളുടെ ഭാഗമാണ്. 

Image Source: https://www.montreuxnoel.com/
ADVERTISEMENT

സിജിഎന്‍ ലാൻഡിങ് സ്റ്റേജിനും പ്ലേസ് ഡു മാർച്ചിനും ഇടയിൽ, ഉയരത്തില്‍ വലിച്ചുകെട്ടിയ സിപ്പ്‌ലൈനിലൂടെയാണ്, തിളങ്ങുന്ന തേരില്‍ അപ്പൂപ്പന്‍ നീങ്ങുന്നത്. വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍ ആകാശത്തു കൂടി പറന്നുപോകുന്നതായേ തോന്നൂ. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്കും 6 മണിക്കും 7 മണിക്കും ഈ കാഴ്ച കാണാം. വാരാന്ത്യങ്ങളില്‍ ഇവ കൂടാതെ, നാലുമണിക്കും ഒരു അധിക ഷോ ഉണ്ടാകും. കുട്ടികളാണ് ഈ കാഴ്ചയുടെ ഏറ്റവും വലിയ ആരാധകര്‍.

Image Source: https://www.montreuxnoel.com/

എല്ലാ വര്‍ഷവും ക്രിസ്മസ് കാലമാകുമ്പോള്‍ വേറെയും ധാരാളം ആഘോഷ പരിപാടികള്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിക്കാറുണ്ട്. തടാകത്തിനു മുകളിലൂടെയുള്ള ഫെറിസ് വീല്‍ ഇത്തരത്തില്‍ ഒരു അനുഭവമാണ്. ചക്രത്തില്‍ കറങ്ങുമ്പോള്‍ തടാകത്തിന്‍റെയും ചുറ്റുമുള്ള പര്‍വ്വതങ്ങളുടെയും കാഴ്ച ആസ്വദിക്കാം. 

ADVERTISEMENT

ക്രിസ്മസ് മാര്‍ക്കറ്റിലെ കാഴ്ചകള്‍

തടാകക്കരയില്‍ ഒരു കിലോമീറ്ററിലധികം നീളത്തില്‍ പരന്നുകിടക്കുന്ന മാര്‍ക്കറ്റ് തന്നെ അതിമനോഹരമായ ഒരു കാഴ്ചയാണ്. ക്രിസ്മസ് എന്ന വാക്ക് സ്വയം അലങ്കരിച്ച് ഭൂമിയിലേക്ക് ഇറങ്ങിവന്നതാണോ എന്നു തോന്നും, ഇവിടുത്തെ അലങ്കാരങ്ങളും വര്‍ണ്ണവെളിച്ചങ്ങളും ആഘോഷമേളങ്ങളും മൂഡുമെല്ലാം കാണുമ്പോള്‍. കരകൗശല വസ്തുക്കളും പ്രാദേശിക രുചിഭേദങ്ങളും സ്പെഷ്യല്‍ വൈനുകളുമെല്ലാം ഇവിടെ നിന്നും വാങ്ങിപ്പോരാം.

Image Source: https://www.montreuxnoel.com/
ADVERTISEMENT

പ്രിയപ്പെട്ട ക്രിസ്മസ് അപ്പൂപ്പന്

ക്രിസ്മസ് മാര്‍ക്കറ്റിന്‍റെ ഹൃദയഭാഗത്തായാണ് ലാ റെഡൗട്ട് ഹൗസ് ഓഫ് വിഷസ് സ്ഥിതിചെയ്യുന്നത്. ഇവിടെ സന്ദര്‍ശകര്‍ക്ക് സാന്താക്ലോസുമായി തങ്ങളുടെ ആഗ്രഹങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാം. അവ എഴുതാനായി കാര്‍ഡുകള്‍ ഉണ്ടാകും. പൂരിപ്പിച്ച ശേഷം ഇവ അയക്കാം. 

സാന്താക്ലോസിന്‍റെ കയ്യില്‍നിന്നും സമ്മാനം വാങ്ങാം

കത്തയക്കുക മാത്രമല്ല, സാന്താക്ലോസിനെ നേരിട്ട് കാണാനുള്ള രസകരമായ അനുഭവവും ഒരുക്കിയിട്ടുണ്ട്. റോച്ചേഴ്‌സ്-ഡി-നൈയിലെ പർവതമുകളിൽ സ്ഥിതി ചെയ്യുന്ന സാന്താക്ലോസിന്‍റെ വീടും ഓഫീസും കാണാന്‍, സാന്താക്ലോസ് ട്രെയിന്‍ എന്നറിയപ്പെടുന്ന കോഗ്‌വീൽ റെയിൽവേയില്‍ യാത്ര ചെയ്യാം. 2022 നവംബർ 24 മുതൽ ഡിസംബർ 24 വരെയാണ് ഇക്കുറി പോകാനാവുക. സന്ദര്‍ശകര്‍ക്ക് സാന്താക്ലോസിന്‍റെ കയ്യില്‍ നിന്നും നേരിട്ട് സമ്മാനവും വാങ്ങിപ്പോരാം!

English Summary: spotted Santa Claus in Montreux Chrismas market in Switzerland