ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്ററന്‍റ് ആയി അറിയപ്പെടുന്ന നോമ അടച്ചുപൂട്ടുന്നു. കോപ്പൻഹേഗൻ ആസ്ഥാനമായുള്ള നോമ, ലോകമെങ്ങുമുള്ള ഭക്ഷണപ്രേമികളുടെ സ്വപ്നലോകമാണ്. 2024 ൽ റെസ്റ്ററന്‍റ് അടച്ചുപൂട്ടുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നോമ അറിയിച്ചത്. റെസ്റ്ററന്‍റ് മാത്രമേ അടച്ചുപൂട്ടുന്നുള്ളൂ, നോമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മികച്ച റസ്റ്ററന്‍റ് ആയി അറിയപ്പെടുന്ന നോമ അടച്ചുപൂട്ടുന്നു. കോപ്പൻഹേഗൻ ആസ്ഥാനമായുള്ള നോമ, ലോകമെങ്ങുമുള്ള ഭക്ഷണപ്രേമികളുടെ സ്വപ്നലോകമാണ്. 2024 ൽ റസ്റ്ററന്‍റ് അടച്ചുപൂട്ടുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നോമ അറിയിച്ചത്.

റസ്റ്ററന്‍റ് മാത്രമേ അടച്ചുപൂട്ടുന്നുള്ളൂ, നോമയുടെ രുചിപ്പെരുമ അവസാനിക്കുന്നില്ല. 2025 ൽ, റസ്റ്ററന്‍റ് പുതിയ ആശയങ്ങളും ഉല്‍പന്നങ്ങളും രുചികളും വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ലാബായി മാറുകയാണെന്ന് നോമയുടെ വെബ്സൈറ്റില്‍ പറയുന്നു.

ADVERTISEMENT

പ്രഗത്ഭനായ ഷെഫ് റെനെ റെഡ്‌സെപിയുടെ നേതൃത്വത്തില്‍, 2003 ലാണ് നോമ ആരംഭിച്ചത്. ഡാനിഷ് വാക്കുകളായ "നോർഡിസ്ക്"(നോർഡിക്), "മാഡ്"(ഭക്ഷണം) എന്നീ വാക്കുകള്‍ ഒരുമിച്ചുചേര്‍ത്താണ് നോമ എന്ന പേരുണ്ടാക്കിയത്. 

ADVERTISEMENT

റെനെ പരിചയപ്പെടുത്തിയ നോർഡിക് ഭക്ഷണം അതിവേഗം തന്നെ ആളുകള്‍ക്കിടയില്‍ ഹിറ്റായി മാറി. ഔഷധസസ്യങ്ങളും വേരുകളും പോലുള്ള ചേരുവകൾക്കായി ഡാനിഷ് തീരപ്രദേശങ്ങളിലൂടെയും വനങ്ങളിലൂടെയും റെനെ യാത്ര നടത്തി. ഈ പരീക്ഷണ വിഭവങ്ങളുടെ രുചിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ നോമയില്‍ തിക്കും തിരക്കുമായി. മാത്രമല്ല, കോപ്പന്‍‌ഹേഗന്‍റെ വികസനത്തിലും നോമ ഒരു ഭാഗമായി. രുചിപ്പെരുമ കൊണ്ട്, പ്രഗത്ഭരായ ഷെഫുമാരെയും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരെയും ഡെൻമാർക്കിന്‍റെ തലസ്ഥാനത്തേക്ക് ആകർഷിക്കാന്‍ നോമയ്ക്ക് കഴിഞ്ഞു. 

ADVERTISEMENT

2010 ൽ ‘റസ്റ്ററന്റ്’ മാസികയുടെ ലോകത്തിലെ ഏറ്റവും മികച്ച റസ്റ്ററന്റുകളുടെ പട്ടികയിൽ നോമ ആദ്യമായി സ്ഥാനംനേടി. അതിനുശേഷം ഒരു മാസം ഏകദേശം 100,000 റിസർവേഷൻ അഭ്യർത്ഥനകളാണ് വരാന്‍ തുടങ്ങിയത്. വെറും നാല്‍പതു പേര്‍ക്ക് മാത്രം ഇരിക്കാന്‍ സൗകര്യമുള്ള റസ്റ്ററന്റാണിതെന്ന് ഓര്‍ക്കണം! 

പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച റസ്റ്ററന്റായി നാല് തവണ കൂടി നോമ തിരഞ്ഞെടുക്കപ്പെട്ടു. റസ്റ്ററന്റിന് മൂന്ന് മിഷേലിൻ നക്ഷത്ര റേറ്റിങ് ഉണ്ട്.

2016 ൽ നോമ താല്‍ക്കാലികമായി അടച്ചിരുന്നു. പിന്നീട്, രണ്ട് വർഷത്തിന് ശേഷം പുതിയ സ്ഥലത്ത് വീണ്ടും തുറക്കുന്നതിന് മുമ്പ് കോപ്പൻഹേഗനിലെ ഒരു പഴയ വെയർഹൗസിലാണ് നോമ പ്രവർത്തിച്ചിരുന്നത്. കോവിഡ് സമയത്തുണ്ടായ പ്രതിസന്ധി നോമയെയും കാര്യമായി ബാധിച്ചിരുന്നു. വിലയേറിയ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത് എന്നതിനാല്‍ ഓര്‍ഡറുകള്‍ ലഭിച്ചില്ല. നോമയിൽ, ഒരു ഭക്ഷണത്തിന് നിലവിൽ ഒരാൾക്ക് കുറഞ്ഞത് 500 ഡോളര്‍ ചെലവാകും, അതായത് ഏകദേശം 40,834 ഇന്ത്യന്‍ രൂപ!

2025 മുതൽ നോമ ഒരു പരീക്ഷണ അടുക്കളയായി മാറുമെന്നും ഉൽപന്നങ്ങൾ ഓൺലൈനിൽ വിൽക്കുമെന്നും ശ്രീ റെഡ്സെപി മാധ്യമങ്ങളോട് പറഞ്ഞു. ലോകമെമ്പാടും നോമയ്ക്ക് പോപ്പ്-അപ്പുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം മാർച്ച് 15 മുതൽ മെയ് 20 വരെ രണ്ട് മാസത്തേക്ക് ക്യോട്ടോയിൽ തുറന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ വർഷം റെസ്റ്ററന്‍റ് പ്രഖ്യാപിച്ചിരുന്നു.

English Summary:  Noma to close in Copenhagen after years as top-ranked restaurant