അസര്‍ബെയ്ജാന്‍ യാത്രയുടെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ താരം ശ്രദ്ധ ശ്രീകാന്ത്. മലയാള ചിത്രമായ കോഹിന്നൂരിലൂടെ അഭിനയ ജീവിതം തുടങ്ങിയ ശ്രദ്ധ ഇപ്പോള്‍ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമാണ്. ശ്രദ്ധ അഭിനയിച്ച മലയാള ചിത്രമായ ആറാട്ടിലെ ആര്‍ഡിഒ അഞ്ജലിയുടെ വേഷവും പ്രേക്ഷക ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസര്‍ബെയ്ജാന്‍ യാത്രയുടെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യന്‍ താരം ശ്രദ്ധ ശ്രീകാന്ത്. മലയാള ചിത്രമായ കോഹിന്നൂരിലൂടെ അഭിനയ ജീവിതം തുടങ്ങിയ ശ്രദ്ധ ഇപ്പോള്‍ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലാണ് ശ്രദ്ധ തന്റെ അസര്‍ബെയ്ജാന്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെയും നീണ്ട കുറിപ്പിലൂടെയും പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

'അസര്‍ബെയ്ജാനിലെ വെയ്റ്റര്‍മാര്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ച് രണ്ട് ബോട്ടില്‍ വൈനും രണ്ട് തരം ഡെസേര്‍ട്ടുകളും നിങ്ങളെകൊണ്ട് വാങ്ങിപ്പിക്കും. മുറി ഇംഗ്ലീഷും മനോഹരമായ ചിരിയുമാണ് അവരുടെ ആയുധങ്ങള്‍. വൈനും ഡെസേര്‍ട്ടും കൂടി പോയെന്ന് ആരെങ്കിലും പരാതി പറയുമോ?' അതിന്റെ ഉത്തരം പറയണമെന്നില്ലെന്നും ശ്രദ്ധ ഇന്‍സ്റ്റയില്‍ കുറിച്ചു. 

ADVERTISEMENT

അസര്‍ബെയ്ജാനില്‍ നിന്നു ഒരു ഗംഭീര അസ്‌രി ഭക്ഷണവും റഷ്യന്‍ ഭക്ഷണവും കഴിച്ചുവെന്ന് പറയുന്ന ശ്രദ്ധ ഇവിടെ മനോഹരമായ നിരവധി റെസ്റ്ററന്റുകളുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അസര്‍ബെയ്ജാനിലെ തെരുവുകളില്‍ ഒരുപാട് പൂച്ചകളെ കണ്ട അനുഭവവും ശ്രദ്ധ പങ്കുവയ്ക്കുന്നു. ചില പൂച്ചകള്‍ സൗഹൃദവുമായി അടുത്തുകൂടും മറ്റു ചില പൂച്ചകള്‍ നമ്മളെ ശ്രദ്ധിക്കുക പോലുമില്ല. ആകെ ഈ രണ്ട് വിഭാഗം പൂച്ചകള്‍ മാത്രമേ ഇവിടെയുള്ളൂ. മുട്ടിയുരുമ്മി ഇരിക്കുന്ന ഒരു പൂച്ചക്കൊപ്പമുള്ള വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. അസര്‍ബെയ്ജാന്‍ തലസ്ഥാനമായ ബാകുവിന് പുറത്ത് ഇപ്പോഴും സോവിയറ്റ് കാഴ്ചകള്‍ നിരവധിയാണ്. തണുപ്പ് അസഹ്യമാണെന്നും എന്നാല്‍ നഗരത്തിലേക്ക് കടന്നാല്‍ ആഘോഷവും ഉണര്‍വും വലിയ പാര്‍ക്കുകളും കോഫി ഷോപ്പുകളുമെല്ലാമാണുള്ളതെന്നും ശ്രദ്ധ കുറിക്കുന്നു.

ADVERTISEMENT

'എല്ലായിടത്തും പൊലീസുകാരുണ്ട്, അവര്‍ സഹായ മനസുള്ളവരാണ്. ഞങ്ങളെ  ജബാലയിലേക്ക് കൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന അസര്‍ബെയ്ജാന്‍- അര്‍മേനിയ യുദ്ധത്തില്‍ പങ്കെടുത്തയാളാണ്. അതിന്റെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം അഭിമാനത്തോടെ കാണിച്ചു തന്നു' യുദ്ധവും സംഘര്‍ഷവും ഉള്ളിലൊതുക്കുന്ന അസര്‍ബെയ്ജാന്റെ മറ്റൊരു മുഖത്തെക്കുറിച്ചുള്ള വിവരണവും ശ്രദ്ധ ശ്രീനാഥ് നല്‍കുന്നു. 

അസര്‍ബെയ്ജാനിലെ റെസ്റ്ററന്റുകളില്‍ നിന്നു വൈനും ഭക്ഷണവും കഴിക്കുന്നതിന്റെ ചിത്രങ്ങളും മഞ്ഞിലൂടെ രോമതൊപ്പിയണിഞ്ഞ് നടക്കുന്ന ചിത്രങ്ങളും താരം ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. അസര്‍ബെയ്ജാനിലെ പ്രസിദ്ധമായ ഫോര്‍മുല വണ്‍ ട്രാക്കിന്റെ ഓരത്തു നിന്നുകൊണ്ട് എടുത്ത ചിത്രവും കൂട്ടത്തിലുണ്ട്. മഞ്ഞെടുത്ത് മുകളിലേക്ക് എറിയുന്നതിന്റെ വിഡിയോയും ശ്രദ്ധ ഇന്‍സ്റ്റയില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

English Summary: Shraddha Srinath Azerbaijan Travel