ശാന്തിയും സമാധാനവും ആനന്ദവും തേടിയുള്ളതാണ് ഓരോ യാത്രയും. പക്ഷേ ആ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുകയാണ് യുക്രെയ്ന്‍. തിരക്കേറിയ ജീവിതത്തില്‍ നിന്നും കടല്‍ക്കാറ്റ് വീശുന്ന മണല്‍തീരങ്ങളിലേക്കും പച്ച പുതച്ചു നില്‍ക്കുന്ന മലനിരകളിലേക്കും കുഞ്ഞോളങ്ങളിളകുന്ന കായല്‍ക്കരയിലേക്കും അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ക്ക്, ആധുനിക ലോകത്ത് ഇതുവരെ ഇല്ലാതിരുന്ന ഒരു അവസരമാണ് ആ രാജ്യം ഒരുക്കുന്നത്– ‘വരൂ വാര്‍ ടൂറിസ’ത്തിലേക്കെന്നു ക്ഷണിച്ച്, വാതിലുകള്‍ തുറന്നിടുകയാണ് യുക്രെയ്ന്‍. ആനന്ദം കണ്ടെത്താനുള്ള യാത്രയ്ക്കു പകരം ദുരിതവും യാതനകളും നിറഞ്ഞ, സകലതും തകര്‍ന്നുവീണ സ്ഥലത്തേക്ക്, മനുഷ്യരുടെ തീരാവേദനകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ക്ഷണിക്കുകയാണ് അവർ. യുദ്ധം തകര്‍ത്ത ഒരു രാജ്യം ആളുകളെ ക്ഷണിക്കുന്നത് സന്തോഷിപ്പിക്കാനല്ല, വേദനകള്‍ക്കും നഷ്ടങ്ങള്‍ക്കുമിടയില്‍ അവർ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് കാണിക്കാനാണ്. കണ്ണീരും രക്തവും വീണ് കുതിര്‍ന്ന യുക്രെയ്ൻ യുദ്ധഭൂമിയിലേക്ക് ആരു വരാനാണ് എന്നാണോ സംശയം? എന്നാൽ ആ ചിന്ത അസ്ഥാനത്താണ്. വാർ ടൂറിസത്തിന്റെ ഭാഗമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് യുക്രെയ്നിലേക്കെത്തുന്നത്. യുക്രെയ്ന്‍ -റഷ്യ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോൾ ഇത്തരത്തിൽ യുക്രെയ്‌നിലേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. യുക്രെയ്‌നിലേക്ക് യാത്രയരുതെന്ന് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടും ഇത്തരം 'യുദ്ധസഞ്ചാരികള്‍'ക്കു കുറവില്ല. സുരക്ഷ മാത്രമല്ല മറുനാട്ടിലെ യുദ്ധകാല സന്നദ്ധസേവനത്തിന്റെ നിയമപരവും ധാര്‍മികവുമായ പ്രശ്‌നങ്ങളും നിലനിൽക്കുന്നുമുണ്ട്. 112 വിദേശികള്‍ക്കാണ് യുക്രെയ്‌നിലെ പോരാട്ടഭൂമിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. റഷ്യന്‍ സേനയുടെ പിടിയിലായവരും ഏറെയാണ്. എന്നിട്ടും ദുരിതകാലത്ത് യുക്രെയ്‌നിന്റെ കണ്ണീരൊപ്പാന്‍ ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ പേർ വന്നുചേരുന്നവും പോരാട്ടക്കാഴ്ചകള്‍ കാണാനെത്തുന്നവരുമായ വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണെന്നു ചുരുക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തിയും സമാധാനവും ആനന്ദവും തേടിയുള്ളതാണ് ഓരോ യാത്രയും. പക്ഷേ ആ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുകയാണ് യുക്രെയ്ന്‍. തിരക്കേറിയ ജീവിതത്തില്‍ നിന്നും കടല്‍ക്കാറ്റ് വീശുന്ന മണല്‍തീരങ്ങളിലേക്കും പച്ച പുതച്ചു നില്‍ക്കുന്ന മലനിരകളിലേക്കും കുഞ്ഞോളങ്ങളിളകുന്ന കായല്‍ക്കരയിലേക്കും അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ക്ക്, ആധുനിക ലോകത്ത് ഇതുവരെ ഇല്ലാതിരുന്ന ഒരു അവസരമാണ് ആ രാജ്യം ഒരുക്കുന്നത്– ‘വരൂ വാര്‍ ടൂറിസ’ത്തിലേക്കെന്നു ക്ഷണിച്ച്, വാതിലുകള്‍ തുറന്നിടുകയാണ് യുക്രെയ്ന്‍. ആനന്ദം കണ്ടെത്താനുള്ള യാത്രയ്ക്കു പകരം ദുരിതവും യാതനകളും നിറഞ്ഞ, സകലതും തകര്‍ന്നുവീണ സ്ഥലത്തേക്ക്, മനുഷ്യരുടെ തീരാവേദനകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ക്ഷണിക്കുകയാണ് അവർ. യുദ്ധം തകര്‍ത്ത ഒരു രാജ്യം ആളുകളെ ക്ഷണിക്കുന്നത് സന്തോഷിപ്പിക്കാനല്ല, വേദനകള്‍ക്കും നഷ്ടങ്ങള്‍ക്കുമിടയില്‍ അവർ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് കാണിക്കാനാണ്. കണ്ണീരും രക്തവും വീണ് കുതിര്‍ന്ന യുക്രെയ്ൻ യുദ്ധഭൂമിയിലേക്ക് ആരു വരാനാണ് എന്നാണോ സംശയം? എന്നാൽ ആ ചിന്ത അസ്ഥാനത്താണ്. വാർ ടൂറിസത്തിന്റെ ഭാഗമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് യുക്രെയ്നിലേക്കെത്തുന്നത്. യുക്രെയ്ന്‍ -റഷ്യ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോൾ ഇത്തരത്തിൽ യുക്രെയ്‌നിലേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 

റഷ്യയിൽനിന്നു പിടിച്ചെടുത്ത ടാങ്കുകൾ കീവിൽ പ്രദർശിപ്പിച്ചിരിക്കുന്നു (Photo by Genya SAVILOV / AFP)

സഞ്ചാര മേഖലയില്‍തന്നെ പുതിയ രീതിക്കാണ് യുദ്ധം വഴിതുറന്നിരിക്കുന്നത്. സ്ഥലം കാണുക, ആസ്വദിക്കുക എന്നതില്‍നിന്ന് തികച്ചും വിഭിന്നമാണ് യുദ്ധസഞ്ചാരം (War Tourism). തകര്‍ന്ന നഗരങ്ങള്‍ സന്ദര്‍ശിക്കുക എന്നതിന് പുറമെ പരുക്കേറ്റ സൈനികര്‍ക്ക് വൈദ്യസഹായം, വീടൊഴിയുന്ന ജനങ്ങള്‍ക്കു യാത്രാസഹായം, യുദ്ധത്തിനിടെ പട്ടിണിയിലായ മൃഗങ്ങളുടെ സംരക്ഷണം... തുടങ്ങിയവയാണ് യുദ്ധസഞ്ചാരികള്‍ ചെയ്തുവരുന്നത്. യുദ്ധകാല സന്നദ്ധസേവനവും പോരാട്ടം അടുത്തറിയാനുള്ള കൗതുകവും കൂടിക്കലര്‍ന്നുള്ള പുതിയ തരം ടൂറിസമാണിത്. യുക്രെയ്‌നിലേക്ക് യാത്രയരുതെന്ന് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടും ഇത്തരം 'യുദ്ധസഞ്ചാരികള്‍'ക്കു കുറവില്ല. സുരക്ഷ മാത്രമല്ല മറുനാട്ടിലെ യുദ്ധകാല സന്നദ്ധസേവനത്തിന്റെ നിയമപരവും ധാര്‍മികവുമായ പ്രശ്‌നങ്ങളും നിലനിൽക്കുന്നുമുണ്ട്. 112 വിദേശികള്‍ക്കാണ് യുക്രെയ്‌നിലെ പോരാട്ടഭൂമിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. റഷ്യന്‍ സേനയുടെ പിടിയിലായവരും ഏറെയാണ്. എന്നിട്ടും ദുരിതകാലത്ത് യുക്രെയ്‌നിന്റെ കണ്ണീരൊപ്പാന്‍ ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ പേർ വന്നുചേരുന്നവും പോരാട്ടക്കാഴ്ചകള്‍ കാണാനെത്തുന്നവരുമായ വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണെന്നു ചുരുക്കം.

ADVERTISEMENT

∙ വരുവിന്‍ യുദ്ധം നേരിട്ടുകാണുവിന്‍

യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ വാർഷികത്തോടനുബന്ധിച്ച് യൂറോപ്യൻ യൂണിയൻ ഹോങ്കോങ്ങിൽ സംഘടിപ്പിച്ച പ്രദർശനത്തിൽനിന്ന് (Photo by ISAAC LAWRENCE / AFP)

യുക്രെയ്നിലെ കീവിൽനിന്നുള്ള ദൃശ്യം. അൺസ്റ്റോപ്പബ്ൾ എന്നെഴുതിയ ബോർഡാണ് പശ്ചാത്തലത്തിൽ (Photo by Sergei SUPINSKY / AFP)

യുദ്ധ സഞ്ചാരത്തിന് വഴി തുറന്നത് യുക്രെയ്ന്‍ തന്നെയാണ്. സല്ലാപത്തിനും ആനന്ദത്തിനുമായി ലോകത്തിന്റെ പല ഭാഗത്തേക്കും പോകുന്നവരെ, യുദ്ധത്തില്‍ തകര്‍ന്ന മനുഷ്യരുടെ യാതനകള്‍ നേരിട്ടറിയാനാണ് യുക്രെയ്ന്‍ ക്ഷണിച്ചത്. യുദ്ധത്തില്‍ തകര്‍ന്ന ബുച്ച, ഇര്‍പിന്‍ തുടങ്ങിയ നഗരങ്ങളിലേക്ക് ലോകനേതാക്കള്‍ നടത്തിയ യാത്രയാണ് ഇത്തരമൊരു സഞ്ചാരസാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ കാരണമായത്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും പ്രസിഡന്റുമാര്‍, ഫിന്‍ലന്‍ഡിന്റെയും ഇറ്റലിയുടെയും പ്രധാനമന്ത്രിമാര്‍, യൂറോപ്യന്‍ യൂണിയനിലെ ഉന്നത നേതാക്കള്‍ തുടങ്ങിയവരാണ് ആദ്യം യുദ്ധഭൂമിയിലേക്കെത്തിയത്. ഇതോടെയാണ് യുദ്ധസഞ്ചാരത്തിന് പ്രോത്സാഹനം നല്‍കിയാലോ എന്ന ചിന്ത യുക്രെയ്ന്‍ അധികാരികള്‍ക്കുണ്ടായത്. 

ADVERTISEMENT

യുദ്ധത്തില്‍ തകർന്ന മരിയുപോളിലെ അസോവ് സീ പോർട്ട് സിറ്റിയിൽനിന്നുള്ള ദൃശ്യം (Photo by STRINGER / AFP)

യുദ്ധം നേരിട്ട് കാണാന്‍ ചില ആളുകള്‍ ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതെന്ന് ‘വിസിറ്റ് യുക്രെയ്ന്‍’ സിഇഒ ആന്റന്‍ ടരനെങ്കോ പറയുന്നു. ‘‘ലോകത്തിനു മുന്നിൽ സത്യം ബോധ്യപ്പെടുത്തുന്നതിനും സ്വാതന്ത്ര്യത്തിന് വേണ്ടി ഞങ്ങള്‍ നല്‍കുന്ന വില എന്താണെന്ന് മറ്റുള്ളവര്‍ അറിയുന്നതിനും വേണ്ടിയാണിത്. ഈ ചരിത്രം നമ്മുടെ കണ്‍മുന്നിലാണ്. ഈ ഓര്‍മകള്‍ തുറന്ന ആകാശത്തിന് കീഴിലാണ്. രണ്ടാം ലോകമഹായുദ്ധത്തിലെ സ്ഥലങ്ങള്‍ പലതും പിന്നീട് തീര്‍ഥാടന കേന്ദ്രമായി മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, പരിഷ്‌കൃത ലോകത്ത് യുക്രെയ്‌നില്‍ സംഭവിക്കുന്നത് എന്താണെന്ന് ലോകത്തെ അറിയിക്കേണ്ടതുണ്ട്. തകര്‍ക്കപ്പെട്ട നഗരങ്ങള്‍ കാണണമെങ്കില്‍, ധീരന്‍മാരായ ജനം യുദ്ധം ചെയ്യുന്നത് കാണണമെങ്കില്‍ നിങ്ങള്‍ക്ക് യുക്രെയ്‌നിലേക്ക് വരാം. യുക്രെയ്ന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ജനം നഗരങ്ങളിലേക്ക് തിരിച്ചു വരുന്നു. മുനിസിപ്പാലിറ്റികള്‍ പുനര്‍നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ഭീതിയുടെ നാളുകളില്‍നിന്നും നഗരങ്ങള്‍ വിമുക്തമായി. കീവ് ആണ് ഏറ്റവും സുരക്ഷിതമായി സന്ദര്‍ശിക്കാന്‍ സാധിക്കുന്ന സ്ഥലം. 10 ലക്ഷം വിദേശികള്‍ നിലവില്‍ രാജ്യത്തുണ്ട്’’- അദ്ദേഹം പറഞ്ഞു. 

∙ എങ്ങനെ വാർ ടൂറിസത്തിന്റെ ഭാഗമാകാം?

യുക്രെയ്‌ൻ–റഷ്യ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഗ്ലാസ്ഗോയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്ന യുവതി (Photo by ANDY BUCHANAN / AFP)
ADVERTISEMENT

യുദ്ധഭൂമി സന്ദര്‍ശിക്കുന്നതിന് ആളുകളെ എത്തിക്കുന്നതിനായി ‘വിസിറ്റ് യുക്രെയ്ന്‍’ എന്ന പേരില്‍ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വലിയ പിന്തുണ ഇതിന് ലഭിച്ചതോടെ പദ്ധതിയുമായി യുക്രെയ്ന്‍ മുന്നോട്ടുപോകുകയായിരുന്നു. ആദ്യഘട്ടത്തില്‍, നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ നടക്കാത്ത, യുദ്ധമൊഴിഞ്ഞ സുരക്ഷിതമായ സ്ഥലത്തേക്കായിരുന്നു സഞ്ചാരികളെ കൊണ്ടുപോയിരുന്നത്. സ്ഥലം കാണാനായി മത്രം എത്തുന്നവരെ കീവ്, ലിവ്, ഒഡേസ തുടങ്ങിയ നഗരങ്ങളിലേക്ക് പ്രവേശിപ്പിച്ചു. റഷ്യന്‍ സൈനികരില്‍നിന്നും പിടിച്ചെടുത്ത ആയുധങ്ങളും മറ്റും കീവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നഗരത്തില്‍ ഭൂമിക്കടിയിലെ മെട്രോ സ്‌റ്റേഷനുകളും പ്രധാന സഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു. യുദ്ധം തുടങ്ങിയ സമയത്ത് ഈ മെട്രോ സ്‌റ്റേഷനുകളിലായിരുന്നു ആയിരക്കണക്കിന് പേര്‍ അഭയം തേടിയത്. വിസിറ്റ് യുക്രെയ്ൻ സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഗതാഗത സൗകര്യം, ഗൈഡ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം യുക്രെയ്ന്‍ ഉറപ്പു നല്‍കുന്നു. 

സഞ്ചാരികള്‍ക്കായി 360 ഡിഗ്രി ഫോട്ടോ പ്രദര്‍ശനവും യുക്രെയ്ന്‍ ആരംഭിച്ചു. യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ കീവ്, ബുച്ച, ഇര്‍പിന്‍, ഹോസ്‌ടോമെല്‍, ബൊറോഡിയന്‍ക, മകാരിവ്, ഹൊരെങ്ക എന്നീ നഗരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങിയ ആദ്യ ദിനം മുതല്‍ക്ക് കനത്ത വ്യോമാക്രമണം നേരിട്ട സ്ഥലങ്ങളായിരുന്നു ഇവ. ആളുകളെ ഒഴിപ്പിക്കുന്നത്, ആക്രമണദൃശ്യങ്ങൾ, തകര്‍ക്കപ്പെട്ട നഗരങ്ങള്‍ തുടങ്ങിയവയുടെയെല്ലാം വിഡിയോ 3ഡിയില്‍ കാണാന്‍ സാധിക്കുംവിധമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുദ്ധസഞ്ചാരികളില്‍ നിന്നും ലഭിക്കുന്ന തുക അഭയാര്‍ഥികള്‍ക്കായാണ് ഉപയോഗിക്കുന്നത്. 

∙ തകർക്കാനാകാത്ത ‘ധീര നഗരങ്ങൾ’

രൂക്ഷ യുദ്ധം നടന്ന, എന്നാല്‍ ഇപ്പോള്‍ ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഒന്‍പത് നഗരങ്ങളെയാണ് ധീര നഗരങ്ങൾ (ബ്രേവ് സിറ്റീസ്) എന്ന് വിശേഷിപ്പിക്കുന്നത്. ഈ നഗരങ്ങളിലേക്കാണ് പ്രധാനമായും സഞ്ചാരം അനുവദിക്കുന്നത്. സ്‌ട്രോങ് ആന്‍ഡ് ഇന്‍വിന്‍സിബിള്‍ ബുച്ച ആന്‍ഡ് ഇര്‍പിന്‍, ഇന്‍ഡിസ്ട്രക്ടബിള്‍ കാര്‍ക്കിവ്, അണ്‍കോണ്‍കേര്‍ഡ് മൈക്കോലിവ് എന്നിങ്ങനെയാണ് ചില നഗരങ്ങളെ പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. പരിചയ സമ്പന്നരായ ഗൈഡുകളും സഞ്ചാരികള്‍ക്കൊപ്പമുണ്ടായിരിക്കും. സ്ഥലം സന്ദര്‍ശിക്കുന്നതിനൊപ്പം ഓരോ സ്ഥലത്തെയും പോരാട്ട കഥകളും ചരിത്രവും ഗൈഡുമാര്‍ വിവരിക്കും. 2022  ഓഗസ്റ്റിലാണ് വാര്‍ ടൂറിസത്തിന് യുക്രെയ്ന്‍ തുടക്കം കുറിച്ചത്. ആ മാസം 150 പേരാണ് യാത്ര ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. അധിനിവേശത്തിന് മുന്‍പ് മാസം 15 ലക്ഷം പേർ യുക്രെയ്‌നില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. 

∙ സഞ്ചാരത്തിനൊപ്പം സേവനവും 

യുദ്ധം ആരംഭിച്ച ഉടന്‍തന്നെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 50,000 പേരടങ്ങുന്ന സംഘം യുദ്ധഭൂമിയില്‍ പ്രവര്‍ത്തിക്കാന്‍ തയാറായി മുന്നോട്ടു വന്നിരുന്നു. നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുന്നതിനും നിരവധിപ്പേര്‍ തയാറായി. ഇവര്‍ക്കായി ഭാഷാ പരിശീലനവും ആയുധ പരിശീലവും നല്‍കി. യുഎസില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നുമെല്ലാം നിരവധിപ്പേരാണ് യുദ്ധഭൂമിയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഡോക്ടര്‍, നഴ്‌സ്, എന്‍ജിനീയര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരെല്ലാം സേവനത്തിനായി യുദ്ധസഞ്ചാരികളായി എത്തുന്നുണ്ട്. അടുത്ത കാലത്തായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്കും ആളുകള്‍ പോകാന്‍ താല്‍പര്യപ്പെടുകയാണ്. ഹോട്ട് വാര്‍ ടൂറിസം (Hot war tourism) എന്ന പുതിയൊരു ശാഖ തന്നെ ഇതോടെ ഉരുത്തിരിഞ്ഞു. യുദ്ധം നടക്കുന്ന രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതും യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതും പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. യുക്രെയ്‌നിലേക്ക് പോകരുതെന്ന് പല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് പലരും യുക്രെയ്‌നിലെ യുദ്ധഭൂമിയിലേക്ക് എത്തിച്ചേരുന്നത്. 

∙ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാഖ്മുതിൽ റഷ്യയ്ക്കു നേരെ ആക്രമണം നടത്തുന്ന യുക്രെയ്‌ൻ സൈനികർ. ചിത്രം: Anatolii Stepanov / AFP

യാത്ര ചെയ്യാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് മിക്ക രാജ്യങ്ങളും യുക്രെയ്‌നെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ പൗരന്‍മാരെ യുക്രെയ്‌നിലേക്ക് പോകുന്നതില്‍നിന്ന് വിലക്കിയിട്ടില്ല. യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. യുക്രെയ്‌നിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം സന്നദ്ധമായാണ് പോകുന്നതെന്ന് സ്റ്റേറ്റ് ഡിപാർട്മെന്റിനെ അറിയിക്കണം. എന്തിനാണ് പോകുന്നതെന്നും യാത്രാപദ്ധതികളും അറിയിക്കണം. ബന്ധുക്കളുമയി നിരന്തരം ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.  2022 ഫെബ്രുവരി 24 മുതൽ യുക്രെയ്ന്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ നേരിട്ട് വിമാന മാര്‍ഗം യുക്രെയ്‌നിലെത്താന്‍ സാധിക്കില്ല. മറ്റേതെങ്കിലും രാജ്യത്ത് വിമാനം ഇറങ്ങിയ ശേഷം അവിടെനിന്ന് റോഡ് മാര്‍ഗം മാത്രമേ യുക്രെയ്‌നില്‍ എത്തിപ്പെടാന്‍ സാധിക്കൂ. 

∙ മറ്റു നിര്‍ദേശങ്ങള്‍

1) എയര്‍ അലാം ആപ്പ് (Air Alarm app) ഡൗണ്‍ലോഡ് ചെയ്തിരിക്കണം. നിങ്ങൾ നിൽക്കുന്ന യുക്രെയ്ൻ നഗരത്തിൽ യുദ്ധവിമാനങ്ങൾ ആക്രമിക്കാനെത്തിയാൽ മുന്നറിയിപ്പ് നൽകുന്ന ആപ്പാണിത്.

2) കര്‍ഫ്യൂ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം.

3) തിരിച്ചറിയുന്നതിന് മതിയായ രേഖകള്‍ കയ്യില്‍ സൂക്ഷിക്കണം.

4) ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് പോകരുത്.

5) സംശയാസ്പദമായ വസ്തുക്കള്‍ കരുതരുത്.

6) സൈനികരുടെയോ സൈനിക വാഹനങ്ങളുടെയോ ഫോട്ടോ എടുക്കാന്‍ പാടില്ല.

7) മൊബൈല്‍ ഫോണില്‍ എപ്പോഴും ചാര്‍ജ് ഉണ്ടായിരിക്കണം.

ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന യുക്രെയ്ന്‍

യുക്രെയ്‌നില്‍ അധിനിവേശം നടത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും പറയത്തക്ക നേട്ടമുണ്ടാക്കാൻ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. യുക്രെയ്ന്‍ പല്ലും നഖവും ഉപയോഗിച്ച് യുദ്ധം ചെയ്തതോടെ ആ പോരാട്ടവീര്യത്തിന് മുന്‍പില്‍ റഷ്യന്‍ അഹന്തയ്ക്ക് മുട്ടുകുത്തേണ്ട അവസ്ഥയാണ്. കാലാവസ്ഥിലെ മാറ്റങ്ങളും റഷ്യയ്ക്ക് തിരിച്ചടിയായി. ഏതാനും ദിവസങ്ങളോ ആഴ്ചകളോകൊണ്ട് യുക്രെയ്ന്‍ പൂര്‍ണമായും പിടിച്ചടക്കാമെന്നു കരുതിയാണ് 2022 ഫെബ്രുവരിയിൽ റഷ്യന്‍ സൈന്യമെത്തിയത്. എന്നാല്‍ ഒരു വർഷം കഴിയുമ്പോൾ, ഇരു രാജ്യങ്ങള്‍ക്കും കനത്ത നാശമുണ്ടായെന്നല്ലാതെ യുദ്ധത്തിലൂടെ ആർക്കും യാതൊരു നേട്ടവുമുണ്ടാക്കാനായില്ല. തന്ത്രപ്രധാനമായ നഗരങ്ങളെല്ലാം യുക്രെയ്ന്‍ തിരിച്ചുപിടിക്കുകയും ചെയ്തു. റഷ്യയാകട്ടെ സാമ്പത്തിക ഉപരോധമടക്കമുള്ള പ്രശ്നങ്ങളുടെ നടുവിലും.

അതിനിടെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി താമസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ തിരിച്ചെത്തിക്കേണ്ടതും നഗരങ്ങള്‍ പുനര്‍നിര്‍മിക്കേണ്ടതും യുക്രെയ്‌നെ സംബന്ധിച്ചിടത്തോളും വലിയ വെല്ലുവിളിയാണ്. യൂറോപ്പിന്റെയും യുഎസിന്റെയും ആയുധ ബലത്തിലാണ് യുക്രെയ്ന്‍ പിടിച്ചു നിന്നത്. അവരുടെ സഹായത്തോടെ മാത്രമേ രാജ്യത്തിന് മടങ്ങി വരവ് സാധിക്കൂ എന്നതും യുക്രെയ്ന്‍ അധികാരികള്‍ക്ക് അറിയാം. അതുകൊണ്ടാണ് തങ്ങളുടെ ദുരിതം നേരില്‍ കാണാന്‍ സഞ്ചാരികളെ യുക്രെയ്ന്‍ ക്ഷണിക്കുന്നത്. അതുവഴി ലോകത്തിന്റെ പിന്തുണ ഉറപ്പാക്കാനും. സേവനത്തിനു പുറമെ സഞ്ചാരികളില്‍ പലരും വന്‍ തുക സംഭാവനയും നല്‍കുന്നുണ്ട്. 2022  ഓഗസ്റ്റില്‍ ‘വാർ ടൂറിസം’ പദ്ധതി ആരംഭിച്ചപ്പോള്‍ തണുത്ത പ്രതികരണമായിരുന്നെങ്കില്‍ യുദ്ധവാര്‍ഷികമായപ്പോഴേക്കും എത്തിച്ചേരുന്നത് ഒട്ടേറെ ആളുകളാണ്. റഷ്യന്‍ അധിനിവേശത്തെ മുട്ടുകുത്തിച്ച യുക്രെയ്ന്റെ തിരിച്ചുവരവിന്റെ ശുഭസൂചനയായാണ് യുദ്ധസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയെ രാജ്യം വിലയിരുത്തുന്നത്.

English Summary: New Trend in Travelling-Ukraine Welcomes Tourists to its War Zones