വൈവിധ്യമാർന്ന കാഴ്ചകള്‍ നിറഞ്ഞ നാടാണ് ഓസ്‌ട്രേലിയ. ഗ്രേറ്റ് ബാരിയർ റീഫ്, ഉലുരു, ബ്ലൂ മൗണ്ടൻസ്, പന്ത്രണ്ട് അപ്പോസ്തലന്മാർ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും അതിശയകരമായ പ്രകൃതിദത്ത അദ്ഭുതങ്ങളിൽ ചിലത് ഓസ്‌ട്രേലിയയിലാണ്. സിഡ്‌നിയിലെ ഐക്കണിക് ബോണ്ടി ബീച്ച് മുതൽ വൈറ്റ്‌ഹേവൻ വരെയുള്ള സുന്ദരമായ ബീച്ചുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യമാർന്ന കാഴ്ചകള്‍ നിറഞ്ഞ നാടാണ് ഓസ്‌ട്രേലിയ. ഗ്രേറ്റ് ബാരിയർ റീഫ്, ഉലുരു, ബ്ലൂ മൗണ്ടൻസ്, പന്ത്രണ്ട് അപ്പോസ്തലന്മാർ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും അതിശയകരമായ പ്രകൃതിദത്ത അദ്ഭുതങ്ങളിൽ ചിലത് ഓസ്‌ട്രേലിയയിലാണ്. സിഡ്‌നിയിലെ ഐക്കണിക് ബോണ്ടി ബീച്ച് മുതൽ വൈറ്റ്‌ഹേവൻ വരെയുള്ള സുന്ദരമായ ബീച്ചുകളും  സർഫിംഗ്, സ്കൂബ ഡൈവിങ്, സ്കൈഡൈവിങ്, ബംഗീ ജംപിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ തദ്ദേശീയ സംസ്കാരവുമെല്ലാം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഓസ്ട്രേലിയയുടെ മാറ്റ് കൂട്ടുന്ന ചില കാര്യങ്ങളാണ്. സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ തുടങ്ങിയ പ്രധാനനഗരങ്ങളില്‍ വര്‍ഷംതോറും ലക്ഷക്കണക്കിന്‌ സഞ്ചാരികള്‍ എത്തുന്നു. ഓസ്ട്രേലിയയിലേക്ക് വീസ ലഭിക്കുന്നവര്‍ക്ക്, ഓസ്‌ട്രേലിയൻ ഇമിഗ്രേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, അടുത്തുള്ള ചില മനോഹര രാജ്യങ്ങളും സന്ദർശിക്കാം. ഒരു യാത്രയില്‍ പല രാജ്യങ്ങള്‍ കാണാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍ യാത്രയ്ക്ക് ചിലവഴിച്ച പണം ശരിക്കും മുതലാവും എന്ന് പറയാം! അങ്ങനെയുള്ള ചില രാജ്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

benedek/istock

പാപ്പുവ ന്യൂഗിനിയ

ADVERTISEMENT

സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനുപുറമേ, മനോഹരമായ പ്രകൃതിദൃശ്യങ്ങളും ജൈവവൈവിധ്യവുമെല്ലാം പാപ്പുവ ന്യൂഗിനിയയിലുണ്ട്. ഇടതൂർന്ന മഴക്കാടുകളും പര്‍വ്വതങ്ങളും ബീച്ചുകളും നദികളും വെള്ളച്ചാട്ടങ്ങളുമടക്കം, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് ഇവിടം. കൊക്കോഡ ട്രാക്ക്, മിൽനെ ബേ, തുഫി ഫ്യോർഡ്സ് എന്നിവയാണ് ഇവിടെ ഏറ്റവും പ്രശസ്തമായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

സോളമൻ ദ്വീപുകൾ

ADVERTISEMENT

ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സോളമൻ ദ്വീപുകൾ, തെളിഞ്ഞ വെള്ളത്തിനും പഞ്ചാരമണൽ നിറഞ്ഞ ബീച്ചുകൾക്കും സമ്പന്നമായ സമുദ്രജീവിസമ്പത്തിനും പേരുകേട്ട ഒരു കൂട്ടം ദ്വീപുകളാണ്. വിനോദസഞ്ചാരികൾക്ക് സ്നോർക്കെല്ലിംഗ്, ഡൈവിംഗ്, മീൻപിടുത്തം തുടങ്ങിയ ജല വിനോദങ്ങൾ ഇവിടെ ആസ്വദിക്കാം.

ഫിജി

ADVERTISEMENT

പസഫിക് സമുദ്രത്തിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫിജി ദ്വീപസമൂഹം, മനോഹരമായ പർവതങ്ങൾ, ബീച്ചുകൾ, പാറകൾ, തടാകങ്ങൾ എന്നിവയ്ക്ക് ലോകമെമ്പാടും പ്രശസ്തമാണ്. ആഢംബര റിസോർട്ടുകൾ, സ്പാ റിട്രീറ്റുകൾ, രുചികരമായ പ്രാദേശിക വിഭവങ്ങൾ എന്നിവയ്ക്കും ഇവിടം പ്രസിദ്ധമാണ്.

സിംഗപ്പൂര്‍

കോസ്‌മോപൊളിറ്റൻ സംസ്കാരത്തിനും മനോഹരമായ വാസ്തുവിദ്യയ്ക്കും ഐക്കണിക് ലാൻഡ്‌മാർക്കുകൾക്കും ആഢംബര ജീവിതത്തിനും വായിൽ വെള്ളമൂറുന്ന രുചികള്‍ക്കും പേരുകേട്ട നഗരമാണ് സിംഗപ്പൂർ. ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. ചരിത്രപ്രസിദ്ധമായ പഗോഡ തെരുവും പീപ്പിൾസ് പാർക്ക് കോംപ്ലക്‌സും ചൈനാ ടൗൺ കോംപ്ലക്‌സും ബുദ്ധക്ഷേത്രങ്ങളുമെല്ലാം സിംഗപ്പൂരിലെ പ്രധാന കാഴ്ചകളില്‍പ്പെടുന്നു. കൂടാതെ, മറീന ബേ, സെന്റോസ ദ്വീപ്, ടെമ്പിൾ ഓഫ് 1000 ലൈറ്റ്സ്, ഹെലിക്സ് ബ്രിഡ്ജ്, യൂണിവേഴ്സൽ സ്റ്റുഡിയോകൾ, ബൊട്ടാണിക്കൽ ഗാർഡൻ, ഓർക്കിഡ് ഗാർഡൻ തുടങ്ങിയ ഇടങ്ങളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

വാനുവാട്ടു

ദക്ഷിണ പസഫിക്കിൽ സ്ഥിതി ചെയ്യുന്ന 83 ദ്വീപുകൾ ചേർന്ന മനോഹരമായ ഉഷ്ണമേഖലാ പറുദീസയാണ് വാനുവാട്ടു. സ്‌നോർക്കെലിംഗിനും ഡൈവിംഗിനുമെല്ലാം സൗകര്യമുള്ള ഒട്ടേറെ മനോഹര ബീച്ചുകളും സമൃദ്ധമായ മഴക്കാടുകൾ, വെള്ളച്ചാട്ടങ്ങൾ, സജീവമായ അഗ്നിപർവ്വതങ്ങൾ എന്നിവയുമെല്ലാം ഇവിടെ കാഴ്ചയുടെ ഉത്സവമൊരുക്കുന്ന കാര്യങ്ങളാണ്. ലോകത്തിലെ ഏറ്റവും സന്തോഷവാന്മാരായ ആളുകള്‍ വസിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ ഒന്നുകൂടിയാണിത്.

English Summary: Five countries which must be in your travel plan if you have australia visa