ചൈനയിലെ യുനാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ലുഗു തടാകം അതിമനോഹരമാണ്. 90 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തടാകത്തിന് ചിത്രശലഭത്തിന്‍റെ ആകൃതിയാണ്. തടാകത്തിന്‍റെ വടക്കൻ തീരത്ത് 1000 മീറ്റർ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലയൺ മൗണ്ടനും ചുറ്റുമുള്ള മഞ്ഞുമൂടിയ മലനിരകളുമെല്ലാം കണ്ണിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ യുനാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ലുഗു തടാകം അതിമനോഹരമാണ്. 90 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തടാകത്തിന് ചിത്രശലഭത്തിന്‍റെ ആകൃതിയാണ്. തടാകത്തിന്‍റെ വടക്കൻ തീരത്ത് 1000 മീറ്റർ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലയൺ മൗണ്ടനും ചുറ്റുമുള്ള മഞ്ഞുമൂടിയ മലനിരകളുമെല്ലാം കണ്ണിനു വിരുന്നൊരുക്കും. തടാകത്തില്‍ അഞ്ച് ചെറിയ ദ്വീപുകളുമുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ, ലുഗു തടാകം വര്‍ഷംതോറും ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. എന്നാല്‍ പ്രകൃതിസൗന്ദര്യത്തിന് പുറമേ, വേറെയും സവിശേഷതകള്‍ ഈ നാടിനുണ്ട്. 

ലോകത്ത് അവശേഷിക്കുന്ന ചുരുക്കം ചില മാട്രിലീനിയല്‍ (സ്ത്രീകൾ നേതൃത്വം നൽകുന്ന) സമൂഹങ്ങളിലൊന്നായ മോസുവോ ജനതയുടെ ആവാസ കേന്ദ്രമാണ് ഇവിടം. സ്ത്രീകള്‍ക്കാണ് ഇവിടെ അധികാരവും അവകാശങ്ങളും കൂടുതല്‍. വീടും പറമ്പും മറ്റ് സ്ഥാവര വസ്തുക്കളും സ്ത്രീകള്‍ക്കാണ്. ഇളയ മകൾ ആയിരിക്കും സാധാരണയായി അനന്തരാവകാശി. ഒരു മോസുവോ സ്ത്രീക്ക് മകൾ ഇല്ലെങ്കിൽ, അവരുടെ സഹോദരിയുടെ പെൺമക്കളിൽ ഒരാളെ ദത്തെടുക്കുന്നു. മൂത്ത പെൺമക്കൾ സ്വന്തമായി വീടുവച്ച് മാറിപ്പോകും. ആൺമക്കളാകട്ടെ, ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാലും ജീവിതകാലം മുഴുവനും സ്വന്തം വീടുമായി ബന്ധം പുലര്‍ത്തും. വീടിന്‍റെ മൊത്തം സാമ്പത്തിക കാര്യങ്ങളും നിയന്ത്രിക്കുന്നത് ‘ഡാബ്യു’ എന്ന് വിളിക്കുന്ന ഒരു സ്ത്രീയായിരിക്കും. വീട്ടിലെ ഏറ്റവും പ്രായം കൂടിയ ഈ സ്ത്രീയാണ് വീടിന്‍റെ കാരണവര്‍. 

ADVERTISEMENT

ഇവിടെ വിവാഹം ഔദ്യോഗികമായ ഒരു ആചാരമല്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് തന്റെ ബന്ധം രഹസ്യമായി സൂക്ഷിക്കാം. പുരുഷൻ രാത്രി സ്ത്രീയുടെ വീട്ടിൽ പോയി രാവിലെ സ്വന്തം വീട്ടിലേക്കു മടങ്ങുന്നു. ബന്ധത്തിൽനിന്ന് ജനിക്കുന്ന കുട്ടികളുടെ അവകാശം സ്ത്രീക്കാണ്. സ്ത്രീക്ക് എപ്പോൾ വേണമെങ്കിലും ബന്ധം അവസാനിപ്പിക്കാം.

sanyanwuji/shutterstock

ഒരേസമയം ഒന്നിലധികം ബന്ധങ്ങൾ നിലനിർത്താന്‍ സ്ത്രീക്കോ പുരുഷനെ അവകാശമില്ല, ബന്ധം നിലനിൽക്കുന്നിടത്തോളം വിശ്വസ്തത പുലർത്തണം. മാത്രമല്ല, അവര്‍ ബന്ധുക്കളായിരിക്കാനും പാടില്ല.

ADVERTISEMENT

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരേ രീതിയിലാണ് അവര്‍ വളര്‍ത്തുന്നത്. സ്ത്രീകളെ ബഹുമാനിക്കാന്‍ അവര്‍ കുട്ടികളെ പഠിപ്പിക്കുന്നു. ആൺമക്കളും പെൺമക്കളും ഒരുപോലെ അവരുടെ അമ്മമാർക്ക് സാമ്പത്തിക പിന്തുണ നൽകേണ്ടതുണ്ട്. എന്നാല്‍ പിതാവിനെ അവര്‍ പ്രത്യേകസ്ഥാനം നല്‍കി അംഗീകരിക്കുന്നില്ല. കുട്ടികൾക്ക് പൊതുവെ അവരുടെ പിതാവ് ആരാണെന്ന് അറിയാമെങ്കിലും പിതൃത്വത്തെക്കുറിച്ച് അന്വേഷിക്കുന്നത് അപമര്യാദയായി മൊസൂവോ ജനത കരുതുന്നു

അധികാരവും അവകാശങ്ങളും കയ്യാളുക മാത്രമല്ല, ഇവിടെ ശാരീരിക ബുദ്ധിമുട്ടുള്ള ജോലികളടക്കം ഏറ്റവും അധ്വാനമുള്ള പണികള്‍ സ്ത്രീകളാണ് ചെയ്യുന്നത്. അവര്‍ തങ്ങളുടെ ജോലികളെക്കുറിച്ച് പരാതിപ്പെടുകയോ അവ ചെയ്യാത്തതിന് പുരുഷന്മാരെ ശകാരിക്കുകയോ ചെയ്യാറില്ല. ഭർത്താവിനോ സഹോദരനോ പിതാവിനോ വേണ്ടിയല്ല, തനിക്കു വേണ്ടിത്തന്നെയാണ് അവര്‍ ജീവിക്കുന്നതും ജോലിചെയ്യുന്നതും.

ADVERTISEMENT

മോസുവോയുടെ സാംസ്കാരിക കാഴ്ചകളാണ് മറ്റൊരു ജനപ്രിയ ആകർഷണം. പ്രാദേശിക ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിലൂടെയും പരമ്പരാഗത നൃത്തങ്ങൾ കാണുന്നതിലൂടെയും പ്രാദേശിക വിപണികൾ സന്ദർശിക്കുന്നതിലൂടെയും സന്ദർശകർക്ക് മൊസുവോ ജനതയുടെ തനതായ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് പഠിക്കാനാകും. ഓഗസ്റ്റിൽ നടക്കുന്ന ടോർച്ച് ഫെസ്റ്റിവൽ ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഉത്സവമാണ്, വലിയ പന്തങ്ങൾ കത്തിച്ച് തെരുവുകളിലൂടെ കൊണ്ടുപോകുന്ന ഈ ഉത്സവം കാണാനായി ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നു.

തൂണുകളിൽ നിര്‍മിച്ച മോസുവോ വീടുകളാണ് മറ്റൊരു കാഴ്ച. വർണാഭമായ തുണിത്തരങ്ങളും സങ്കീർണ്ണമായ കൊത്തുപണികളും കൊണ്ട് ഇവ അലങ്കരിച്ചിരിക്കുന്നു.  വിവിധതരം മുളകൾ, വറുത്ത കൂൺ, വറുത്ത പന്നിയിറച്ചി എന്നിങ്ങനെയുള്ള വിഭവങ്ങളും മോസുവോയില്‍ രുചിക്കാം.

English Summary: Lugu Lake, where women are in charge