നയാഗ്രയുടെ വന്യമായ സൗന്ദര്യം, ദേഹമാസകലം പൊതിയുന്ന തണുപ്പ്, ചെറുകാറ്റും ശബ്ദമുണ്ടാക്കി പതഞ്ഞൊഴുകുന്ന ജലപാതവും...പ്രണയം തോന്നാൻ ഇതില്പരം എന്തുവേണം? സംഗീത സംവിധായകൻ ഗോപി സുന്ദറും ഭാര്യയും ഗായികയുമായ അമൃത സുരേഷും കാനഡ യാത്രയിലാണ്. അമൃത പങ്കുവച്ച നയാഗ്രയുടെ മനോഹര വിഡിയോ കണ്ട ആർക്കും ഒരിക്കലെങ്കിലും ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയാഗ്രയുടെ വന്യമായ സൗന്ദര്യം, ദേഹമാസകലം പൊതിയുന്ന തണുപ്പ്, ചെറുകാറ്റും ശബ്ദമുണ്ടാക്കി പതഞ്ഞൊഴുകുന്ന ജലപാതവും...പ്രണയം തോന്നാൻ ഇതില്പരം എന്തുവേണം? സംഗീത സംവിധായകൻ ഗോപി സുന്ദറും ഭാര്യയും ഗായികയുമായ അമൃത സുരേഷും കാനഡ യാത്രയിലാണ്. അമൃത പങ്കുവച്ച നയാഗ്രയുടെ മനോഹര വിഡിയോ കണ്ട ആർക്കും ഒരിക്കലെങ്കിലും ആ സ്വർഗത്തിലേക്ക് യാത്ര പോകണമെന്ന് മോഹം തോന്നും. കാനഡയുടെ സൗന്ദര്യം എന്ന് തന്നെ വിളിക്കാൻ കഴിയുന്ന നയാഗ്രയുടെ സമീപം നിന്നുകൊണ്ടുള്ള വിഡിയോയിൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവൻ കാണാം. തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി സമൂഹ മാധ്യമങ്ങളിൽ അമൃതയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമോ നയാഗ്രയോ കൂടുതൽ സുന്ദരം എന്നാണ് വിഡിയോയ്ക്കു താഴെ ആരാധകരുടെ ചോദ്യം. അമൃത വിഡിയോയ്ക്കു നൽകിയിരിക്കുന്ന ക്യാപ്ഷൻ ''ഇത് സ്വർഗം'' എന്നാണ്. ആ വാക്കുകളെ അന്വർത്ഥമാക്കും നയാഗ്രയുടെ മനോഹാരിത.

ADVERTISEMENT

നയാഗ്രയുടെ സൗന്ദര്യം മലയാളികൾ ആദ്യമറിഞ്ഞത് ഒരു സിനിമാക്കാരനിലൂടെയാണ്. ഐ വി ശശി എന്ന സംവിധായകൻ, തന്റെ ഏഴാം കടലിനക്കരെ എന്ന ചിത്രത്തിലൂടെ, നയാഗ്രയുടെ രൂപഭംഗി മലയാളികൾക്ക് ആദ്യമായി കാണിച്ചു തന്നു. ''സുര ലോക ജലധാര ഒഴുകി..ഒഴുകി''..... എന്ന ഗാനത്തിലൂടെ  നയാഗ്രയുടെ മോഹിപ്പിക്കുന്ന സൗന്ദര്യം മലയാളികൾ ഒന്നടങ്കം കണ്ടു. അന്ന്  കണ്ട കാഴ്ചകൾക്ക് മങ്ങലുകളൊന്നുമേറ്റിട്ടില്ലെന്ന് അടിവരയിടുന്നുണ്ട് ഗോപി സുന്ദർ പകർത്തിയ നയാഗ്രയുടെ കാഴ്ചകളും. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും, ആർത്തലച്ചു താഴേക്ക് പതിക്കുന്ന ജലത്തിന്റെ വന്യതയുമെല്ലാം വിഡിയോയിൽ വ്യക്തമാണ്.

ADVERTISEMENT

ഏഴ് ലോകാദ്ഭുതങ്ങളിൽ ഒന്നായ നയാഗ്ര, യു എസ് എ യുടെയും കാനഡയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിർത്തിയിൽ ആയതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളിൽ നിന്നും നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്. ഹോഴ്സ് ഷൂ ഫാൾസ്, അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വിൽ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങളുടെ  സംഗമമാണ് നയാഗ്ര. ആറ് ദശലക്ഷം ക്യൂബിക് ഫീറ്റ് ജലമാണ് ഓരോ മിനിട്ടിലും താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നത്.  ലോകത്തിൽ  ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതിയും  ഈ വെള്ളച്ചാട്ടത്തിലാണ്. 165 അടി ഉയരത്തിൽ നിന്നാണ് ജലം താഴേക്ക് പതിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ ഇരമ്പലും ശബ്ദവും ഉണ്ടാകും. പുകപോലെ ജലം മുകളിലേക്ക് ഉയരുന്ന കാഴ്ച കാണികളിൽ കൗതുകം ജനിപ്പിക്കും. അമേരിക്കയിൽ നിന്നും ഒഴുകിയെത്തുന്ന ജലം കാനഡയിലേക്കാണ് പതിക്കുന്നത്. അതുകൊണ്ടു തന്നെ കാനഡയിൽ നിന്നുള്ള കാഴ്ചയിലാണ് നയാഗ്രയ്ക്ക് കൂടുതൽ സൗന്ദര്യം.

ADVERTISEMENT

Content Summary :  Niagara waterfall video shared by Amrutha Suresh.